Home Authors Posts by ഡോ.(മേജർ) നളിനി ജനാർദ്ദനൻ

ഡോ.(മേജർ) നളിനി ജനാർദ്ദനൻ

0 POSTS 0 COMMENTS

കൂട്ടിമുട്ടുന്ന പാതകൾ

കാർ റോഡരികിൽ നിർത്തി ‘ഞാനിപ്പോൾ വരാം’ എന്നു പറഞ്ഞ്‌ ഭർത്താവ്‌ കംമ്പ്യൂട്ടർ വിൽക്കുന്ന കടയിലേക്ക്‌ നടന്നു. കാറിനുള്ളിൽത്തന്നെയിരുന്നുകൊണ്ട്‌ ചുറ്റുമുള്ളവരെ നിരീക്ഷിക്കുന്നത്‌ അവൾക്കിഷ്‌ടമുള്ള ഒരു വിനോദമായിരുന്നു. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ വരുന്നവർ - വെറുതെ ഷോപ്പിംഗിനായി വന്ന്‌ ഒന്നും വാങ്ങാതെ മടങ്ങുന്ന വിൻഡോ ഷോപ്പിംഗുകാർ - നാലു പാതകൾ കൂട്ടിമുട്ടുന്ന ആ നാൽക്കവല കണ്ടപ്പോൾ മനസ്‌ ആശയക്കുഴപ്പത്തിലായി. ഈ പാതകൾ നാലും കൂട്ടിമുട്ടുകയാണോ അതോ വേർപിരിയുകയാണോ? ഈ നാൽക്കവലയിൽ വെച്ച്‌ നാലുപാതകളും സ്വന്തം വ...

ആരാധന

നീലക്കണ്ണുകളും ചുരുണ്ടമുടിയുമുള്ള വെളുത്തു സുന്ദരനായ യുവാവ്‌ - സുശാന്ത്‌ പാണ്ഡേ എന്നു പേരുള്ള വടക്കേയിന്ത്യക്കാരനായ ആ ചെറുപ്പക്കാരനെ യാദൃച്ഛികമായാണ്‌ ഞാൻ കണ്ടുമുട്ടിയത്‌. ആ സായം സന്ധ്യ ഓർമ്മകളിൽ വർണപ്പൊട്ടുകൾ വാരിവിതറി. മെഡിക്കൽ കോളേജിലെ ലേഡീസ്‌ ഹോസ്‌റ്റലിന്റെ ഹോസ്‌റ്റൽഡേ ആയിരുന്നു അന്ന്‌. കലാപരിപാടികൾ തുടങ്ങി. കോളേജിലെ അറിയപ്പെടുന്ന ഒരു ഗായികയായിരുന്നു ഞാൻ. ഭരതനാട്യത്തിനുശേഷം ഗാനം ആലപിക്കാനായി എന്റെ പേര്‌ അനൗൺസ്‌ ചെയ്‌തു. ‘മിഴിയോരം നിലാവലയോ......’ എന്ന ഗാനം പാടുമ്പോൾ സ്വയം മറന്ന്‌ അതിൽ ലയ...

തീർച്ചയായും വായിക്കുക