ഡോ.എം.രാജീവ് കുമാർ
സർഗ്ഗധാതുവിന്റെ ബലമുളള കണ്ണികൾ
കഥാസാഹിത്യം ഇന്നൊരു കുതിപ്പിന്റെ വക്കിലാണ്. ആധുനികാനന്തര കഥയുടെ ശക്തമായ സാന്നിദ്ധ്യം വിളിച്ചറിയിച്ചുകൊണ്ട് പുതിയ കഥാകൃത്തുക്കൾ ഇരിപ്പിടങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. നോവലിലോ? ശക്തമായ സാന്നിദ്ധ്യം അപൂർവ്വമാണ്. മത്സരത്തിൽ ഊതിപ്പെരുക്കിയ ബലൂണുകൾ പാറി നടപ്പുണ്ട്. ആഖ്യാനത്തിലും വീക്ഷണത്തിലും ശില്‌പത്തിലും കാലത്തിന്റെ അടരുകൾ കവർന്നെടുക്കാൻ പാകത്തിലുളള രചനകൾ കണ്ടെത്തുക പ്രയാസമാണ്. ഈയൊരു അപൂർവ്വതയിലേക്കുളള തിളക്കമാർന്ന കടന്നുവരവാണ് എസ്.എ.ഷുജാദിന്റെ “കാർട്ടൂൺ”. മലയാള നോവലിന് അന്യമായൊരു കഥാസ്വീകരണവും ആ...
കാലത്തിന്റെ കൃഷ്‌ണമണികൾ
ചുറ്റുവട്ടത്തിന്റെ നോവുകളെ പകർത്താൻ ഹരിദാസനുളള മികവു തെളിയിക്കുന്ന ഈ ചെറുകവിതകളുടെ സമാഹാരം സമകാലിക യാഥാർത്ഥ്യങ്ങളുടെ സൂര്യവെളിച്ചം വീണതാണ്. പൊളളുന്ന നട്ടുച്ചയിലൂടെ യാത്ര ചെയ്യുന്നവന്റെ വിചാരങ്ങൾക്ക് നേരിന്റെ സ്വനമാണുളളത്. ആലങ്കാരിക ഭാഷയ്‌ക്കവിടെ സ്ഥാനമില്ല. വാക്കുകൾ കൂർമ്പനയുളളവയാവുകയും ആശയങ്ങൾ പരിഹാസഛവി കലർന്നവയാവുകയും ചെയ്യുന്നു. സാമൂഹ്യാസമത്വവും മത മേധാവിത്വവും രാഷ്‌ട്രീയ സമത്വങ്ങളും എല്ലാം ഈ കവിതകൾക്ക് വിഷയമാണ്. ശയ്യകൊണ്ട് ഗുളികപ്രായമാണെങ്കിലും ധ്വനികൊണ്ട് നദീപ്രവാഹമാണിവ. പ്രതിരോധ...