ഡോ. എം. മുരളീധരന്‍
കുഞ്ഞുവധുക്കള്‍
പതിനെട്ടു വയസിനു താഴെ പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നത് ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ച് ശിക്ഷാര്‍ഹമായ നാടാണ് ഇന്ത്യ. ഏറ്റവും സ്ത്രീവിരുദ്ധമെന്ന് പുരോഗമനേച്ഛുക്കള്‍ മുഴുവന്‍ കരുതുന്ന ബഹുഭൂരിപക്ഷം ലോക രാഷ്ട്രങ്ങളും കറുത്ത വ്യവസ്ഥ എങ്ങനെയാണ് നമ്മുടെ നാട്ടില്‍ വീണ്ടും ചര്‍ച്ചയാകുന്നത്? സമൂഹവും മതങ്ങളും എന്നും സ്ത്രീ വിരുദ്ധ നിലപാടുകളുടെ അപ്പോസ്തലന്മാരാണെന്നു സ്ത്രീ സംഘടനകള്‍ ശബ്ദമുയര്‍ത്താറുണ്ട്. ഒരു മതമല്ല, എല്ലാ മതങ്ങളും ഏറിയും കുറഞ്ഞും ഈ കിരാത വ്യവസ്ഥയെ ഒരൂ പരിധിവരെ പ്രോത്സാഹിപ്പിച്ചു പോന്നിട്ട...