Home Authors Posts by ഡോ. കെ.ആർ. രമേശൻ

ഡോ. കെ.ആർ. രമേശൻ

0 POSTS 0 COMMENTS

കർമ്മ നിയമവും അവതാരങ്ങളും

വിതയ്‌ക്കുന്നതു കൊയ്യും എന്ന കർമ്മനിയമത്തിനു കീഴ്‌പ്പെട്ടാണ്‌ അവതാരങ്ങൾ പോലും കഴിഞ്ഞിട്ടുളളത്‌ എന്ന്‌ പുരാണങ്ങൾ പരിശോധിച്ചാൽ കാണാം. ബാലിയെ ഒളിയമ്പെയ്‌തു കൊന്ന രാമാവതാരത്തിന്‌ കൃഷ്‌ണാവതാരത്തിൽ ഒളിയമ്പു കൊളേളണ്ടതായി വന്നു. മഹാഭാരതയുദ്ധത്തിലൂടെ കൗരവവംശത്തിനു നാശം വരുത്തിയപ്പോൾ അതിനു ചരടുവലിച്ച ശ്രീകൃഷ്‌ണന്‌ സ്വന്തം വംശത്തിന്റെ നാശവും കാണേണ്ടതായി വന്നു. ഭുവനങ്ങളെ സൃഷ്‌ടിക്കയെന്നതു ഭുവനാന്ത്യപ്രളയം കഴിവോളം കർമ്മപാശത്തെ ലംഘിക്കയെന്നതു ബ്രഹ്‌മാവിനുമെളുതല്ല നിർണ്ണയം എന്ന്‌ പൂന്താനം ജ്ഞാനപ്പാനയ...

നല്ല ഭാര്യ

ഗുരുദേവൻ പറയുന്നുഃ വസതിക്കൊത്ത ഗുണമുളളവളായ്‌ വരവിൽ സമം, വ്യയവും ചെയ്യുകിൽ തന്റെ വാഴ്‌ചക്കു തുണയാമവൾ. വീടിനു ചേർന്ന ഗുണം ഉളളവളായ്‌ വരവിന്‌ ഒത്തവണ്ണം ചെലവ്‌ ചെയ്യുന്നവളായി ഉളള ഭാര്യ ഒരുവന്റെ ജീവിതത്തിന്‌ തുണയായിരിക്കും. മദ്യം കളള്‌, കറുപ്പ്‌, കഞ്ചാവ്‌, പുകയില, മയക്കുമരുന്ന്‌ തുടങ്ങിയ ചിത്രഭ്രമണകാരകമായ വസ്‌തുക്കളെയാണ്‌ മദ്യം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇവ സുബോധം നശിക്കുന്നതിനും പണനഷ്‌ടത്തിനും മാനനഷ്‌ടത്തിനും അങ്ങനെ വ്യക്തിയുടെ തന്നെ നാശത്തിനും കാരണമാകുന്നു. വ്യക്തി നശിക്കുമ്പോൾ അവന്...

ഏകദൈവവിശ്വാസവും അദ്വൈതവും

ഏകദൈവ വിശ്വാസം ദ്വൈതം തന്നെയാണ്‌. അതായത്‌ അവിടെ ഭക്തൻ ഭഗവാൻ എന്ന്‌ രണ്ടുണ്ട്‌. അദ്വൈതത്തിൽ ഭക്തൻ ഭഗവാൻ എന്ന്‌ രണ്ടില്ല. ഉളളത്‌ ഭഗവാൻ മാത്രമാണ്‌. കടലിന്റെ ആഴം അളക്കാൻ പോയ ഉപ്പുപാവ കടലിൽ ലയിച്ച്‌ കടൽമാത്രം അവശേഷിക്കുന്നതുപോലെ. ഇതാണ്‌ അദ്വൈതം. ഇത്‌ ഒരു അനുഭൂതിയുടെ തലമാണ്‌. ഇസ്ലാമിലെ ഏകദൈവവിശ്വാസമാണ്‌ ശങ്കരാചാര്യരെ അദ്വൈതത്തിലെത്തിച്ചത്‌ എന്ന ഒരു വാദം ചിലപ്പോഴൊക്കെ പൊങ്ങി വരാറുണ്ട്‌. എന്നാൽ ശങ്കരാചാര്യരുടെ അദ്വൈതത്തിന്റെ അടിസ്ഥാനം വേദോപനിഷത്തുക്കളാണ്‌. ‘ഏകം സദ്‌ വിപ്രാ ബഹുധാവദന്തി’ എന്ന ഋഗ്വേദ...

പ്രായശ്ചിത്തം

ആത്മീയതയിൽ കർമദോഷം ഉണ്ടാകുന്ന കർമ്മങ്ങൾക്കു പരിഹാരം പഞ്ചമഹായജ്ഞങ്ങളാണ്‌. ബ്രഹ്‌മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, മാനുഷയജ്ഞം, ഭൂതയജ്ഞം-ഇവയാണു പഞ്ചമഹായജ്ഞങ്ങൾ. രോഗിയുടെ രോഗം മാറാൻ അവൻ തന്നെ മരുന്നുകഴിക്കണം. വിശക്കുന്നവന്റെ വിശപ്പുമാറാൻ അവൻ തന്നെ ഭക്ഷണം കഴിക്കണം. അങ്ങനെ ചിന്തിക്കുമ്പോൾ പഞ്ചമഹായജ്ഞങ്ങൾ സ്വയം ആചരിക്കുന്നത്‌ ക്ഷേത്രത്തിൽ വഴിപാടു കഴിക്കുന്നതിനേക്കാൾ ഉത്തമമാണ്‌ എന്നുവേണം കരുതാൻ. ക്ഷേത്രത്തിൽ കർമദോഷത്തിന്‌ താന്ത്രിക പരിഹാരമാണ്‌ മുഖ്യം. ഗുരുദേവൻ നിർദേശിച്ചിരിക്കുന്നത്‌ ആത്മീയ പരിഹാരമാണ്...

ഗർഭഛിദ്രം

ജീവൻ നൽകിയിട്ട്‌ നശിപ്പിക്കുന്നത്‌ അഹിംസാധർമ്മത്തിന്റെ ലംഘനമാണ്‌. കൊല്ലുന്നവൻ കൊല്ലപ്പെടും. അതിനാൽ ജീവനെ നശിപ്പിക്കാതിരിക്കുക. മനുഷ്യൻ ധർമ്മം അനുസരിച്ച്‌ ജീവിക്കണം. ചുരുങ്ങിയപക്ഷം ഗർഭനിരോധനമാർഗ്ഗങ്ങളെങ്കിലും പ്രയോജനപ്പെടുത്തണം. ഗർഭഛിദ്രം അമ്മയുടെ ആരോഗ്യത്തിനും ചിലപ്പോൾ ജീവനും ഭീഷണിയായി മാറും. ധർമ്മോ രക്ഷതി രക്ഷിതഃ Generated from archived content: essay_feb25_06.html Author: dr_kr_remeshan

ഭരണാധികാരികളും അഹിംസയും

അഹിംസ സാമാന്യധർമ്മമാണ്‌. അതായത്‌ സാധാരണക്കാരായ പൗരന്മാർ പിന്തുടരേണ്ട ധർമം. രാജ്യം ഭരിക്കുന്ന രാജാവ്‌ അഹിംസയും പറഞ്ഞിരുന്നാൽ ദുഷ്‌ടൻ പനപോലെ വളരും. അതിനാൽ രാജാവ്‌ ശിക്ഷിക്കേണ്ടവനെ ശിക്ഷിക്കണം. രക്ഷിക്കേണ്ടവനെ (ധർമബുദ്ധികളെ) രക്ഷിക്കുകയും വേണം. രാജാവ്‌ അഹിംസാ പരമോ ധർമ്മഃ എന്നും പറഞ്ഞിരുന്നാൽ രാജ്യം അന്യാധീനപ്പെട്ടു പോകും. ബുദ്ധമതിവിശ്വാസികളായ രാജാക്കൻമാർക്ക്‌ പലപ്പോഴും ഈ തെറ്റു പറ്റിയിട്ടുണ്ട്‌ എന്നുവേണം കരുതാൻ. അഹിംസയുടെ അതിപ്രസരംകൊണ്ടാണ്‌ വിദേശാക്രമണകാരികൾക്ക്‌ ഭാരതത്തെ നിഷ്‌പ്രയാസം കീഴ്‌പ്പെ...

ശരീരമാദ്യം ഖലു ധർമ്മ സാധനം

ധർമ്മത്തിന്റെ പാതതന്നെയാണ്‌ ആരോഗ്യത്തിന്റെയും പാത. ആരോഗ്യത്തിനു കോട്ടം വരാത്ത തരത്തിൽ വേണം അർഥവും കാമവും നേടാൻ. ധർമ്മത്തിന്റെ ലംഘനം രോഗത്തിനും അകാലമരണത്തിനും കാരണമായിത്തീരുന്നു. നല്ല പ്രായത്തിൽ എങ്ങനെയെങ്കിലും പണമുണ്ടാക്കണം എന്ന വിചാരത്തോടെ മനുഷ്യൻ ആരോഗ്യം നഷ്‌ടപ്പെടുത്തുന്നു. പിന്നീട്‌ നഷ്‌ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടി പണം നഷ്‌ടപ്പെടുത്തുന്നു. അവസാനം ഇതു രണ്ടും നഷ്‌ടപ്പെടുന്ന കാഴ്‌ച പലപ്പോഴും നാം കാണുന്നു. പാപനാശവും പുണ്യവൃദ്ധിയുമാണല്ലോ കർമ്മത്തിന്റെ ലക്ഷ്യം. സ്വധർമ്മാനുഷ്‌ഠാനത്തി...

ധർമ്മം

ധർമം ഭാരതീയ തത്ത്വചിന്തയുടെ അടിസ്ഥാനശിലയാണ്‌. ധർമം മാർഗ്ഗമാണെന്നും ധർമമാർഗ്ഗത്തിലൂടെ പോയാൽ മോക്ഷത്തിലെത്താം എന്നും ഭാരതം പഠിപ്പിക്കുന്നു. ധർമത്തിന്‌ ഇരുപുറവുമുളള കാഴ്‌ചകളായിട്ടാണ്‌ അർഥകാമങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. അർഥവും കാമവും ധർമത്തിനു കോട്ടംവരാത്ത തരത്തിൽ മാത്രമേ ആകാവൂ. ധർമത്തെവിട്ട്‌ അർഥത്തിന്റേയോ കാമത്തിന്റേയോ പിറകേ പോകുന്നവന്‌ ആരോഗ്യനഷ്‌ടമോ പണനഷ്‌ടമോ മാനനഷ്‌ടമോ സംഭവിക്കാം. ചിലപ്പോൾ അകാലമൃത്യു ആയെന്നും വരാം. Generated from archived content: es...

ആത്മീയത

മോക്ഷത്തിലേക്കുളള തീർത്ഥയാത്രയാണ്‌ ജീവിതം എന്ന്‌ ഋഷിമാർ പറഞ്ഞിരിക്കുന്നു. അതിന്‌ ജ്ഞാനമാർഗ്ഗം കർമ്മമാർഗ്ഗം എന്നിങ്ങനെ രണ്ടു മാർഗ്ഗങ്ങളും അവർ നിർദ്ദേശിച്ചിരിക്കുന്നു. ജ്ഞാനമാർഗ്ഗം പ്രധാനമായും സന്യാസത്തിനു പറ്റിയ മാർഗ്ഗമാണ്‌. സാധാരണക്കാരായ ഗൃഹസ്ഥാശ്രമികൾക്കു പറ്റിയത്‌ കർമ്മമാർഗ്ഗമാണ്‌. ഈ കർമ്മമാർഗ്ഗത്തിലാണ്‌ ധർമ്മം, അർഥം, കാമം, മോക്ഷം ഇങ്ങനെ നാലു പുരുഷാർഥങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്നത്‌. യാത്ര തുടങ്ങുമ്പോൾ ഭക്തൻ, ഭഗവാൻ എന്നു രണ്ടുണ്ട്‌. അതിനാൽ അത്‌ ദ്വൈതമാണ്‌. യാത്ര ലക്ഷ്യത്തിലെത്തുമ്പോൾ ഭക്തൻ ...

അധ്യാത്മികവും ഭൗതികവും

ധർമ്മം, അർഥം, കാമം, മോക്ഷം ഇങ്ങനെ നാലു മൂല്യങ്ങളുളളതിൽ അർഥവും കാമവും ഭൗതികമൂല്യങ്ങളാണെങ്കിൽ ധർമ്മവും മോക്ഷവും ആദ്ധ്യാത്മിക മൂല്യങ്ങളാണ്‌. ധർമ്മത്തിനു കോട്ടം വരാത്തതരത്തിൽ വേണം അർഥവും കാമവും നേടാൻ എന്ന്‌ ഋഷിമാർ പറഞ്ഞപ്പോൾ അവർ ആദ്ധ്യാത്മികവും ഭൗതികവും സമന്വയിപ്പിച്ചു കഴിഞ്ഞു. പാശ്ചാത്യ സംസ്‌കാരത്തിനു പിറകേപോയ പുതിയ തലമുറ അതു മനസ്സിലാക്കിയില്ല എന്നു മാത്രം. ആദ്ധ്യാത്മികത അകവും ഭൗതികത പുറവുമാണ്‌ എന്ന്‌ പറയാം. മനുഷ്യന്‌ സുഖമായി ജീവിക്കണമെങ്കിൽ അകത്തും പുറത്തും സുഖം ഉണ്ടായിരിക്കണം. ബാഹ്യമായ വസ്‌ത...

തീർച്ചയായും വായിക്കുക