ഡോ. കെ.എം.വേണുഗോപാൽ
കോമാളിപ്രവാചകന്റെ നിഴലില്ലാത്ത നിലവിളി
പടിയിറങ്ങിയ ഉണ്ണികളുടെ അരാജകമായ സഹജവാസനകൾ മലയാള കാവ്യപാരമ്പര്യത്തിന് സമ്പന്നമായ ചില രചനകൾ നല്‌കിയിട്ടുണ്ട്. ഈ പാരമ്പര്യത്തോടു പ്രഗാഢമായ ബന്ധം, വ്യതിരിക്‌തതയോടുകൂടി കാത്തു സൂക്ഷിക്കുന്നവയാണ് എ അയ്യപ്പന്റെ കവിതകൾ. പൊതുധാരയിൽ നിന്നും നിഷ്‌കാസിതനാകുന്ന ഈ കോമാളിപ്രവാചകന്റെ നിഴലില്ലാത്ത നിലവിളി നിങ്ങളുടെ സഹതാപം തേടുന്നില്ല. നന്മതിന്മകളെക്കുറിച്ചുള്ള സമൂഹത്തിന്റെ സമ്പ്രദായികസങ്കല്‌പങ്ങളോ കാല്‌പനികവിഷാദങ്ങളോ ഈ കവിയെ വേട്ടയാടുന്നില്ല. ചിത്തരോഗിയും കുരുടനും ആരാച്ചാരും കരിനാക്കുള്ളവനും ക്രുദ്ധമായ ...