ഡോ.കെ.ജി. പൗലോസ്
സൗഗന്ധികങ്ങളുടെ സൗരഭ്യം
മീരയുടെ കവിതകൾ പലതും പ്രസിദ്ധീകരിക്കുന്നതിനു മുൻപുതന്നെ ഞാൻ വായിച്ചിട്ടുണ്ട്. ആരും അവ ഇഷ്‌ടപ്പെടും. നിഷ്‌കളങ്കതയുടെ സാക്ഷ്യപത്രങ്ങളാണാ ‘മൗനരാഗങ്ങൾ’; അതിലുപരി സഹനത്തിന്റെ ഉത്തമമാതൃകകളുമാണ്. ഇരുപത് വയസ്സിനുള്ളിൽ ഒട്ടേറെ സഹിച്ചിരിക്കുന്നു ഈ പെൺകുട്ടി. നട്ടെല്ലിന്റെ വളർച്ച പൂർണ്ണമാകാത്ത അവസ്‌ഥയിലായിരുന്നു ജനനം. മൂന്ന് മാസത്തിനുള്ളിൽ ഒരു സർജറി. ആറുവയസ്സുവരെ എടുത്താണ് സ്‌കൂളിൽ എത്തിച്ചിരുന്നത്. പത്തുവയസ്സിന് ശേഷമാണ് ഉപകരണങ്ങളുടെ സഹായത്തോടെ കുറച്ചെങ്കിലും നടക്കാൻ കഴിഞ്ഞത്. പതിമൂന്നാം...