ഡോ.കല്‌പറ്റ ബാലകൃഷ്‌ണൻ
പൂവുപോലെ മൃദുലംഃ വജ്രംപോലെ കഠിനം
മുനിയുടെ വാക്കിനെക്കാൾ ശ്രേഷ്‌ഠത ശിപായിയുടെ സല്യൂട്ടിനാണെന്ന് കരുതുന്നവരുടെ വകയാണ് ഈ ലോകത്തിലെ അഞ്ചുസെന്റ് ഭൂമികൾ. എങ്കിലും ചിലത് പറയാനുണ്ടെന്ന പിന്മടങ്ങാത്ത വിവേകത്തിന്റെ ചിതറലുകളാണ് പ്രശസ്‌ത ചിന്തകനും വാഗ്‌മിയുമായ ശ്രീ പാലാ കെ.എം.മാത്യുവിന്റെ ഈ ചിന്താശകലങ്ങൾ. നിരീക്ഷണങ്ങൾ വജ്രംപോലെ കഠിനവും ഭാഷ പൂവുപോലെ മൃദുലവുമായ ഒരു പ്രത്യേക സമാഹാരം. നദിയുടെ ഒഴുക്കിനെ മേലോട്ടാക്കാൻ പറ്റില്ല. സംസ്‌കാരപ്രവാഹത്തെയും തിരിച്ചുവിടാനാവില്ല. പഴയ കാർഷികയുഗത്തിലേക്ക് നമുക്ക് മടങ്ങാനാവില്ല. യന്ത്രയുഗം നമ്മെ ...