ഡോ.കെ.സുധാകരൻ
വിൽക്കാനുണ്ട് ജീവിതമൂല്യങ്ങൾ
ജീവിതലക്ഷ്യം എന്തെന്ന് നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തൊഴിലിനുവേണ്ടി വിദ്യാഭ്യാസം ചെയ്‌ത് സമ്പത്തിനുവേണ്ടി തൊഴിലന്വേഷിച്ച് ജീവിത സുഖത്തിനുവേണ്ടി മാത്രം പണം ചെലവഴിക്കുന്ന ഇന്നത്തെ മനുഷ്യന്റെ ജീവിത ലക്ഷ്യം ഇതിലൊതുങ്ങുന്നു. ഈ ജീവിതത്തിന്റെ പരിണിതഫലമോ അശാന്തിയുടെയും അസ്വസ്ഥതകളുടെയും വിയോജിപ്പുകളുടെയും രോഗങ്ങളുടെയും വിളനിലങ്ങൾ സൃഷ്‌ടിക്കുന്നു. നമ്മുടെ കുടുംബാന്തരീക്ഷം പണത്തിനുമാത്രം മൂല്യം നൽകുന്ന അന്ധമായ അനുകരണ ഭ്രമത്തിന്റേതാണ്. ഉപകരണങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന അന്വേഷണബുദ്ധ...