ഡോ.ജെ.കെ.എസ്.വീട്ടൂർ
കുഞ്ഞോതി
കുഞ്ഞോതിയെ ജോണിക്ക് മറക്കാനാവില്ല, എത്രതന്നെ ശ്രമിച്ചാലും. അനുവാദമില്ലാതെ ബോധമനസ്സിലേക്ക് അയാൾ നടന്നു കയറിവരും; കറുത്ത വട്ടമുഖത്ത്, നിറഞ്ഞു തെളിയുന്ന ചിരിയുമായി. നിരയൊത്ത വെളുത്ത പല്ലുകൾക്കിടയിലൂടെ ‘കുട്ടാ...’ എന്നൊരു വിളി പുറത്തേയ്‌ക്ക് ഒഴുകുന്നതുപോലെയും തോന്നും. അന്നും അതുതന്നെയാണ് സംഭവിച്ചത്. ഇട്ടിക്കൊല്ലന്റെ ആലയിൽ കോടാലി മൂർച്ചകൂട്ടാൻ കൊടുത്തിട്ടുവരികയായിരുന്നു അവൻ. കൂരന്റെ കയറ്റമിറങ്ങി, കുറവൻ ചതുപ്പിന്റെ തെക്കേയറ്റത്തെ കുളത്തിൻ കരയിൽ എത്തിയപ്പോഴേക്കും ‘കുട്ടാ...’ എന്നൊരു വിളി. അവൻ...
ലോകം കിതച്ചു നിൽക്കുമ്പോൾ
എന്തൊരു കുതിപ്പായിരുന്നു ലോകത്തിന്! ദിവസം പിന്നിടുന്തോറും വേഗം കൂടിക്കൊണ്ടിരുന്ന പ്രയാണം. ചുറ്റിലുമുള്ളവരെയൊന്നു കാണാതെ മുന്നോട്ടു മാത്രം നോക്കി, ലാഭത്തിൽ തന്നെ കണ്ണുവച്ച്. 'Too swift arrivers as tardy as too slow എന്ന് Romeo and Juliet-ൽ ഷേക്‌സ്‌പിയർ പറഞ്ഞത് മറന്നുപോയതുപോലെ. അങ്ങനെയോടിയാൽ എന്താണു സംഭവിക്കുകയെന്ന് നാമിപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുന്നു. ഫോൺകണക്ഷന് കാശുകെട്ടിവച്ചവനോട്, തിരക്കി ചെല്ലുമ്പോൾ ബി.എസ്.എൻ.എൽ. അധികൃതർ; ഫോണില്ല, ഫോണുള്ളപ്പോൾ തൂണില്ല, തൂണുള്ളപ്പോൾ കമ്പിയില്ല എന്...
സ്‌നേഹപൂർവ്വം
എവിടെയെങ്കിലും കണ്ടുവോ നീയെന്നെ കവിളിലൂടെ ജലംവാർന്നിടുന്നതായ് എവിടെയെങ്കിലും കേട്ടുവോ നീയെന്റെ യവിയുമാത്മാവിന്റെ ഗദ്‌ഗദവീചികൾ ഇവിടെ ഞാൻ നിന്റെ കാവലാൾ നൊമ്പര- ച്ഛവിയുമായ് മുഖംമൂടി നടപ്പവൻ ഇവിടെ ഞാനെൻ മനസ്സുലഞ്ഞെത്തുന്ന കവിത ചൊല്ലിക്കടം വീട്ടിനീങ്ങുവോൻ തെരുവിലെന്ന നീ കണ്ടിരിക്കാമന്നു ചകിത ചിത്തനായ് കൈനീട്ടിനില്‌പതായ് വയലിൽ നീയെന്നെ കണ്ടുകാണാം കതിർ വയറുകാഞ്ഞു, പറിച്ചുതിന്നുന്നതായ് അവിടെ നിന്റെ മുഖം തിരിയുന്നതും പുതുവഴിക്ക് കഴലുകൾ പോവതും ഒരുമിഴിക്കന്നു കണ്ടതാം സത്യത്തെ മറുമിഴിക്കു നിഷേധിച...