ഡോ.ജെ.കെ. വിജയകുമാർ
ചില നീക്കുപോക്കുകൾ
ഇന്ന് തന്റെ രക്തസാക്ഷിദിനമാണ്. മണ്ഡപത്തിനുളളിലുറങ്ങുന്ന രക്തസാക്ഷി കോൾമയിർ കൊണ്ടു. തന്റെ സഖാക്കൾ തന്റെ പേര് ഉച്ചത്തിൽ വിളിച്ച് “നീ മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ” എന്ന് അലറിയാർക്കുന്നത് കേൾക്കാൻ അവന്റെ ഹൃദയം കൊതിച്ചു. ഇപ്പോളവരെത്തും. ഇന്നലെ രാത്രി മുഴുവൻ അവരിവിടെയുണ്ടായിരുന്നു. ഞാനുറങ്ങുന്ന മണ്ഡപത്തിനുചുറ്റും നിയോൺ വിളക്കുകൾ കത്തിച്ചുവച്ച്, കാക്കകൾ കാഷ്‌ഠിച്ച് വൃത്തികേടാക്കിയ ഈ മണ്ഡപം മുഴുവൻ അവർ തുടച്ച് വൃത്തിയാക്കി. എന്റെ പേര് ഒന്നുകൂടി വലുതായി എഴുതി. ജനന-മരണ വർഷങ്ങൾ കൃത്യമാ...
ചേമൻ
ആയിരം കരിന്തിരികൾ ഒന്നിച്ചു കത്തുന്നു. നിലാവിറക്കത്തിൻകീഴേ കരിമണക്കുന്നു. ചാണകം ചായം പൂശിയ മണിയറയിൽ പുളേളാത്തി പുളളുവൻ പാട്ട് മൂളുന്നു. രതിഭാവസാന്ദ്രമായ് കാറ്റ് മൂളുന്നു. മാടമ്പിക്കസവുടഞ്ഞാടിയുലയവേ, തിമിർത്താട്ടങ്ങൾക്കൊടുവിലതു പടിയിറങ്ങവേ, കാതിരിക്കുന്നീകൂരിരുട്ടിൽ, ഞാൻ പുളളുവ മണവാളൻ, ശാന്തിമുഹൂർത്തത്തിനായ്. ഇനിയുമലിയാത്തൊരാലിപ്പഴവുമായ് കളളിൽ മായാത്ത പുഞ്ചിരിപ്പൂവുമായ് അവളിരിക്കുന്നിതാ തിരിത്താഴ്‌ത്തിയ ദീപമായ് കാതരമെന്നോടു ചൊല്ലുവാൻ, പ്രേമകവിതയായ്. ഞാനാര്?, ഞാനാരീ പശയ്‌ക്കുന്ന ...