ഡോ. ജേക്കബ് വടക്കചേരി
പ്രകൃതിയുടെ സ്നാനപൗഡറുകള്‍
സോപ്പ് ഇത്രയേറെ ആപത്താണെങ്കില്‍ കുളിക്കാന്‍ മറ്റെന്താണെടുക്കുക? മുപ്പതു നാല്‍പ്പതു കൊല്ലങ്ങള്‍ക്കു മുമ്പ് പോലും സോപ്പ് ഇത്ര വ്യാപകമായിരുന്നില്ല. സമ്പന്നന്റെ വീട്ടിലെ ആഢംബരമായിരുന്നത്. ചെളിയിലും മണ്ണിലുമൊക്കെ പണിയെടുത്ത് വിയര്‍ത്തൊലിക്കുന്ന പാവങ്ങള്‍ക്ക് സോപ്പൊന്നുമുണ്ടയിരുന്നതേയില്ല. അലോപ്പൊതി ഡോക്ടര്‍മാര്‍ സോപ്പുകമ്പനിക്കു വേണ്ടി ഏജന്‍സി പണി തുടങ്ങിയതോടെ സോപ്പ് സാധാരണക്കാരന്റെ കുടിലിലേക്കും അതിക്രമിച്ചു കടക്കാന്‍ തുടങ്ങിയത്. അതിനും ഒരു മുപ്പതു നാല്‍പ്പതു കൊല്ലങ്ങള്‍ക്കും മുന്‍പും നമ്മുടെ അപ്പ...