Home Authors Posts by ഡോ.ഗിരിജാകുമാരി

ഡോ.ഗിരിജാകുമാരി

0 POSTS 0 COMMENTS

എൻട്രൻസ്‌ ജ്വരം

പത്താംക്ലാസ്‌സിൽ പഠിക്കുന്ന വർഷം മുതൽ അമ്മ പറയാൻ തുടങ്ങി -“മോളെ നീ ഒരു ഡോക്ടറാകണം. അതിനു വേണ്ടിയായിരിക്കണം നിന്റെ പഠനം” അച്ഛനും ഇതു തന്നെ ആവർത്തിച്ചു. പ്ലസ്‌ടു ആയപ്പോൾ രണ്ടുപേരുടേയും പറച്ചിൽ വർദ്ധിച്ചു. കോച്ചിംഗ്‌ തകൃതിയായി നടന്നു. കുട്ടി ചിന്തിച്ചു. -‘താൻ ഡോക്ടറായില്ലെങ്കിൽ ഡോക്ടറായ അച്ഛന്റെ സ്‌റ്റാറ്റസ്‌ നഷ്ടപ്പെടും. സൊസൈറ്റിലേഡിയായ അമ്മയുടെ ഗ്ലാമർ നഷ്ടപ്പെടും. താനെന്ത്‌ ചെയ്യും? കുട്ടി ആകെ വിഷമിച്ചു. എൻട്രൻസ്‌ പരീക്ഷയായി. പരീക്ഷ എഴുതാൻ അച്ഛനും, അമ്മയും കൂടി കുട്ടിയെ ക്ലാസ്‌സിൽ കൊണ്ടിരുത്തി, പ...

കുമിളകൾ

മൂകശോകനായി പുഴക്കരയിൽ അവൻ ഇരുന്നു. തണുത്തകാറ്റ്‌ വീശുന്നുണ്ടായിരുന്നെങ്കിലും അത്‌ അവന്റെ ശരീരത്തേയോ മനസിനേയോ കുളിർപ്പിച്ചില്ല. അവൻ ചെറിയ കല്ലെടുത്ത്‌ വെള്ളത്തിലിട്ടു കൊണ്ട്‌ ചിന്താമഗ്‌നായിരുന്നു. ബ്ലും എന്ന ശബ്ദവും, മുകളിലേയ്‌ക്കുയരുന്ന കുമിളകൾ പൊട്ടുന്നതും നോക്കിയിരുന്നു. അവൻ ഒരു നിമിഷം തന്റെ മന്ദബുദ്ധിയായ അനുജത്തിയേയും, തളർന്നു കിടക്കുന്ന അച്ഛനേയും പാവം അമ്മയേയും ഓർത്തു. ഇന്നലെ നടന്നത്‌ തന്റെ പത്താമത്തെ ഇന്റർവ്യൂ. പണം ഇല്ലാത്തതു കൊണ്ടുമാത്രം തള്ളപ്പെട്ട താൻ ഈ ലോകത്തിന്‌ തന്നെ അധികപ്പറ്റാണ്‌. അ...

ഐ ആം ഷോറി

രേണുക ഓർത്തു. തന്റെ 2-​‍ാം വിവാഹവാർഷികമാണിന്ന്‌. ശശിയേട്ടൻ ഓഫീസിൽ പോകുമ്പോഴും താൻ ഓർമ്മിപ്പിച്ചതാണ്‌. നേരത്തെ എത്താമെന്ന്‌ അദ്ദേഹം ഏറ്റിരുന്നതാണല്ലോ. ഇന്നും നാല്‌ കാലിലായിരിക്കുമോ? ഇങ്ങനെ ആശങ്കപ്പെട്ടിരിക്കെ പുറത്ത്‌ കാറിന്റെ ശബ്ദം കേട്ടു. അവൾ ഓടിച്ചെന്ന്‌ വാതിൽ തുറന്നു. കണക്കുകൂട്ടൽ തെറ്റിയില്ല. നാലുകാലിലാണ്‌ വരവ്‌. അയാൾ കൈയിലുണ്ടായിരുന്ന പൊതി അവളെ ഏല്പിച്ചുകൊണ്ട്‌ പറഞ്ഞു ‘ഐ ആം ഷോറി മോളെ ഷോറി’. അവൾ വിധിയെ പഴിച്ചുകൊണ്ട്‌ ചിരിക്കാൻ ശ്രമിച്ചു. Generated from arc...

തീർച്ചയായും വായിക്കുക