ഡോ. ജി. നാരായണസ്വാമി
ഒരു ചോരക്കണക്ക്
1 ഒരു ചെറുനൊമ്പരമുണ്ടാക്കീടിൽ ചത്തുമലയ്‌ക്കുമുറുമ്പിൻ കൂട്ടം. ഒരു ചെറുതുളളിച്ചോര കുടിച്ചാൽ കൊതുകിന്നുടനടി മരണം ശിക്ഷ. 2 രോഗം പരത്താൻ രക്തംപീച്ചും വൈദ്യൻ വലിയൊരാളായ് വാഴും. ജീവൻ കാക്കാൻ കുപ്പിയിലിത്തിരി ചോര കൊടുത്താൽ ജനസേവകനാം. രക്തത്തിൻ നിറമാലച്ചാർത്തിൽ കല്ലും കാളീവിഗ്രഹമാകും. തെരുവിൽ കുടുകുടെ ചോരയൊലിപ്പി- ച്ചാർക്കും ബഹുജനനേതാവാകാം. 3 രക്തത്തിന്നളവ,ല്ലതു ചിന്തി- ക്കുന്നോൻ തന്റെ വലിപ്പം മുഖ്യം. Generated from archived content: poem2_july20_05.html...
വിശ്വാസം വരും വഴി
പലരും ചോദിക്കാറുണ്ട് കപ്പൽയാത്ര ഏറ്റവും അപകടകരമല്ലേ എന്ന്. അല്ല. നമ്മൾ നടക്കുമ്പോൾ ഒരു സമയം ഒരുകാലേ നിലത്തുകുത്തുന്നുള്ളൂ. ഒരു സമയം ഒരു ബിന്ദു. അതാണു കാൽനട. എപ്പോൾ വേണമെങ്കിലും അടിതെറ്റാം. തെറ്റാറുമുണ്ട്. എങ്കിലും എവിടെയും ചെന്നുകേറാം. സൈക്കിളോട്ടം ഒരു വരയിലൂടെയാണ്. വീതികുറഞ്ഞ രണ്ടുചക്രങ്ങൾ നിലത്തു ബാലൻസുചെയ്യണം. ഒരു സമയം രണ്ടു ബിന്ദുക്കൾ നിലത്തു തൊടും. സ്‌കൂട്ടർ, ബൈക്ക് ഇത്യാദികൾക്കും അതുതന്നെ. ഒരുമാതിരിപ്പെട്ട വഴികളിലെല്ലാം ഓടിച്ചുകേറ്റാം. കാർ, ബസ് തുടങ്ങിയവ നാലുബിന്ദുക്ക...
അഷ്ടാനുധാവൻ
ഒരുകാലത്ത് രണ്ടുകൈകൊണ്ടും ഹാർമോണിയം വായിക്കുന്ന പെണ്ണുങ്ങൾക്ക് വലിയ പ്രിയമായിരുന്നുവത്രെ കല്യാണമാർക്കറ്റിൽ. എന്റെയൊരു വല്യച്ഛൻ വല്യമ്മയെ വിവാഹംകഴിച്ചത് ഇക്കാരണത്താലായിരുന്നുവെന്നു കേട്ടിട്ടുണ്ട്. അർജുനന് രണ്ടുകൈകൊണ്ടും അസ്ര്തപ്രയോഗം സാധ്യമായിരുന്നുവെന്നും കഥ. അത്തരത്തിലുള്ളവരെ ‘സവ്യസാചി’യെന്നാണു ഗീർവാണത്തിൽ പറയുക. ഇപ്പോഴത്തെ ‘എക്സിക്കുട്ടന്മാ’രും സവ്യസാചികളായിരിക്കും. ഒരു കംപ്യൂട്ടർ മേശപ്പുറത്ത്, മറ്റൊന്നു മടിയിൽ. ഒരേസമയം രണ്ടിലും പണിയുമായിരിക്കും. ഓരോ കൈകൊണ്ടും ഓരോ ജോലിയോ, അതോ രണ്ടു...
കാലചക്രം
വേണ്ടപ്പെട്ടൊരാൾ മരിച്ച വിവരമറിഞ്ഞ് നാട്ടിലെത്തിയതാണ്. വന്നപാടേ വാഹനബന്ദ്. എങ്ങനെയെങ്കിലും മരണവീട്ടിലെത്തണം. ദൂരമുണ്ടു കുറെ. നടക്കാൻ വയ്യ. കുട്ടിക്കാലത്ത് വാടകയ്‌ക്കു സൈക്കിളെടുത്തിരുന്ന കടയിപ്പോഴമുണ്ട്. അന്നു മൂന്നാലു സൈക്കിളുണ്ടായിരുന്ന സ്ഥലത്ത് ഇന്ന് മുപ്പതു നാല്പതെണ്ണം. കൂടെ സൈക്കിൾ വിൽപനയും. കുട്ടികൾക്കു പഠിക്കാനുള്ള കുട്ടിസൈക്കിൾ മാത്രം കാണാനേയില്ല. സൈക്കിൾഷാപ്പുകാരൻ മാധവൻകുട്ടി. സ്വൽപം വയസ്സായി. എങ്കിലും വേറൊരു മാറ്റവുമില്ല അയാൾക്ക്. വണ്ടി ചോദിച്ചപ്പോൾ മറുപടിഃ ആരെങ്കി...
അർധപതാക
ദേശീയദിനമാണ് നാളെ. നഗരത്തിരക്കിൽ ഊളിയിട്ടോടുമ്പോൾ പതാകവിൽപ്പനപ്പിള്ളേരുടെ തിരക്ക്. ഒന്നു വാങ്ങി. ഒരു രൂപമാത്രം. മോൾക്കു കൊടുക്കാം. ഞാനോർത്തു, കുട്ടിക്കാലത്ത് സ്‌ക്കൂളിൽ കൊണ്ടുപോകാൻ സ്വയം പേപ്പറൊട്ടിച്ചുണ്ടാക്കുന്ന കൊടികൾ. പതാകവന്ദനത്തിനുശേഷം കുട്ടികളും അധ്യാപകരും ‘ഭാരതമാതാ കീ ജയ്’ വിളിച്ചുപറഞ്ഞ് ഒന്നിച്ചു ജാഥയായി ഊരുചുറ്റും. പിന്നെ കൊടിയുംകൊണ്ടു വീട്ടിലേക്ക്. ഒരാഴ്‌ചയ്‌ക്ക് സ്‌ക്കൂളിൽ സ്ലേറ്റു തുടയ്‌ക്കാൻ കളർവെള്ളമാണ് കൊച്ചുകുപ്പിയിൽ കൊണ്ടുപോവുക. ഇന്ന് കൊടികൾ കടയിൽ കിട്ടും. ജാഥ...