Home Authors Posts by ഡോ. ജി. നാരായണസ്വാമി

ഡോ. ജി. നാരായണസ്വാമി

35 POSTS 0 COMMENTS
Born 1950 at Tripunithura, Kerala, India. Lives now in Goa. Graduation in Physics (Kerala University), Post-Graduation in Oceanography (Cochin University), PGD in Marine Civil Engineering (Norway Trondheim University), Ph. D. in Marine Sciences (Cochin University of S&T). Worked as Scientist at CSIR-National Institute of Oceanography (Goa, Kochi, Mumbai), Marine Consultant for the Governments of Trinidad & Tobago and Mauritius, Ocean Expert at Unesco/GOOS (Paris) and Commonwealth Science Council (London) and many other national and international committees. Published two popular science books 'അറബിക്കടൽ' (STEPS) and 'കടൽ എന്ന കടംകഥ' (KSSP), and a novel 'വിഷ്ടിക്കൊരു കുങ്കുമപ്പൊട്ട്' in Puzha Magazine. Have authored about 500 poems, articles, short-stories, reviews and radio talks in Malayalam and English, in addition to hundreds of technical publications. Presently pursuing art, mostly digital in b&w and colour, and cartooning in English and Malayalam, numbering over 1000.

ഇരുപത്തിയഞ്ച്‌

ഭൂമധ്യരേഖമുറിച്ച്‌ അത്‌ലാന്റിക്‌ കടന്ന്‌ വിഷ്ടിയുടെ കപ്പൽ തെക്കേ ആഫ്രിക്കയിലെ കേപ്‌ ടൗണിലെത്തി നങ്കൂരമിട്ടു. ഇവിടെ കുറച്ചാളുകൾ ഇറങ്ങും. കറച്ചാളുകൾ കേറും. ഒന്നുരണ്ടു ദിവസത്തിനുള്ളിൽ പുറപ്പെടും. മൗറീഷ്യസ്‌ വഴി ആസ്ര്തേലിയയിലേക്ക്‌. ഇന്ത്യാസമുദ്രത്തിലൂടെ നെടുങ്കനൊരു യാത്ര. അതിനുള്ള തയാറെടുപ്പിലായിരുന്നു കപ്പൽക്കാർ. തപാൽപെട്ടി എത്തി. ആകാംക്ഷയോടെ ഏവരും. അമ്മയുടെയും ഇളയ സഹോദരിയുടെയും കത്തുകളുണ്ട്‌ വിഷ്ടിക്ക്‌. ഫ്രെഡിയും നാസറുംകൂടി ഒരു ആശംസാകാർഡും അയച്ചിരിക്കുന്നു. അമ്മയുടെ കത്തിൽ നിറയെ ‘...

ഇരുപത്തിയാറ്‌

ചെറുപ്പത്തിൽതന്നെ വിദ്യാഭ്യാസം നിർത്തേണ്ടിവന്നതിൽ വിഷ്ടിക്ക്‌ കുണ്‌ഠിതമുണ്ടായിരുന്നു. ഇഷ്ടപ്പെട്ട വിഷയത്തിൽ ഒരു ബിരുദമെങ്കിലും വേണം. വയറ്റുപിഴപ്പിനു വേണ്ടത്ര പരിജ്ഞാനമുണ്ടെന്നതു ശരി. പക്ഷെ എന്തെല്ലാം പഠിക്കാൻ കിടക്കുന്നു? അതിനെപ്പറ്റിയൊന്നും കാര്യമായി ആലോചിക്കാൻ ഇട കിട്ടിയിരുന്നില്ല. ഇപ്പോൾ കുറെ സ്വസ്ഥതയുണ്ട്‌. ജോലിയോടൊത്ത്‌ അതുംകൂടി ഏറ്റെടുത്താലോ? സാമൂഹ്യശാസ്ര്തം തനിക്കു പ്രിയമാണ്‌. ചരിത്രവും ഭൂമിശാസ്ര്തവും മനഃശാസ്ര്തവും ഒത്തിണങ്ങിയ ശാഖ. വായനയാണു പ്രധാനം. അതിനു സമയം കണ്ടെത്തണം. ഓഫീസ...

ഇരുപത്തിരണ്ട്‌

സ്വൽപം ആക്കം കുറഞ്ഞെങ്കിലും എന്റെ പണി മുടങ്ങിയില്ല. തീരസംരക്ഷണത്തിനും സമുദ്രപരിപാലനത്തിനും അത്യാവശ്യം വേണ്ട ഗവേഷണപരിപാടികൾ എഴുതി തയാറാക്കി. കരീബിയൻകടൽ മൊത്തമായെടുത്തു പഠിക്കേണ്ട ചില പദ്ധതികളും ഉരുത്തിരിഞ്ഞുവന്നു. സമുദ്രഗവേഷണസ്ഥാപനങ്ങൾ തമ്മിൽ സഹകരിക്കാനുള്ള മേഖലകളും വ്യക്തമാക്കി. ദ്വീപിലെ സമുദ്രഗവേഷണസ്ഥാപനത്തിന്റെ സുഗമമായ പുരോഗതിക്കാവശ്യമായ മാർഗനിർദേശങ്ങളും മുൻഗണനാക്രമത്തിൽ ഉൾക്കൊള്ളിച്ചു. ജൂലിയും ഗൗരവത്തിൽതന്നെയാണ്‌ സൈദ്ധാന്തികതലത്തിൽ മുന്നേറിയത്‌. കംപ്യൂട്ടർ മാതൃകാരൂപീകരണത്തിൽ ജൂലിക്കു കൂട...

ഇരുപത്തിമൂന്ന്‌

കപ്പലിലെ ക്ലബ്‌-റൂമിൽ രാത്രിഡ്യൂട്ടിക്കു പോകുന്നതിനു വളരെ മുമ്പേ സോഫിയ ഒരുങ്ങിത്തുടങ്ങും. കുളിച്ചു മുടിചീകി ശരീരത്തിൽ പെർഫ്യൂം പീച്ചി മുന്തിയ ഉടുപ്പുകൾ തിരയും. കണ്ണിൽ മസ്‌കാര. കവിളിൽ റൂഷ്‌. ചുണ്ടിൽ ചായവും തേച്ച്‌ കണ്ണാടിനോക്കി നിൽക്കും. പലതവണ വസ്ര്തംമാറ്റിയുടുക്കും. മിക്ക ദിവസവും സായാഹ്നം പങ്കിടാൻ സുഹൃത്തുക്കളുണ്ടാവും. വിഷ്‌ടി ഇതിലൊന്നും ഇടപെടാറില്ല. തനിക്ക്‌ യൂണിഫോമുണ്ട്‌. അത്യാവശ്യം അലങ്കാരങ്ങൾ മാത്രം. അതിഥികളുമായി അടുത്തിടപ്പെടാനൊന്നുമില്ലല്ലോ. വൃത്തിയും വെടിപ്പും വേണം. അത്‌ അവ...

ഇരുപത്തിനാല്‌

അവസാനത്തെ ഒരാഴ്‌ച സ്ഥലത്തെ പ്രധാന ദിവ്യന്മാരെ കാണാനും ഗവേഷണപദ്ധതികൾക്ക്‌ സഹായസഹകരണങ്ങൾ ഉറപ്പാക്കാനും ഉപയോഗിക്കണമെന്ന അഭിപ്രായം വന്നു. ഇതെല്ലാം നിലയവിദ്വാൻമാർ കൈകാര്യം ചെയ്യേണ്ട കാര്യമേയുള്ളൂ. എങ്കിലും വിദേശത്തുനിന്നുള്ള ഉപദേഷ്ടാക്കളെന്ന നിലയിൽ അല്ലറചില്ലറ അടുക്കളപ്പോരിൽനിന്നകന്ന്‌ വസ്തുനിഷ്‌ഠമായി കാര്യവിചാരം ചെയ്യാൻ ഞാനും ജൂലിയുമായിരിക്കും ഉത്തമമെന്നു കരുതിക്കാണണം. ഷാർമീൻ വീണ്ടും വഴികാട്ടിയായി. ആദ്യദിവസം കാലാവസ്ഥാകേന്ദ്രത്തിൽ. അത്‌ലാന്റിക്‌ സമുദ്രത്തിൽ അതിശക്തമായ ചുഴലിക്കൊടുങ്കാറ്റുക...

രണ്ട്‌

നമ്മെ ഒന്നിക്കുന്നതും പിരിക്കുന്നതും ഭാഷ. ശരീരത്തിനും മനസ്സിനും ഭാഷയൊന്നേയുള്ളൂ; സുഖദുഃഖങ്ങളുടെ ഭാഷ. ബാക്കിയെല്ലാം ഭാഷാന്തരങ്ങൾ. ആ കരീബിയൻദ്വീപിൽ ആദ്യമെല്ലാം ശരീരങ്ങളും മനസ്സുകളും പകച്ചുനിന്നു. ഭാഷയും. ഹിന്ദുസ്ഥാനിയും ഭോജ്‌പുരിയും, ഇംഗ്ലീഷിനും ഡച്ചിനും ഫ്രെഞ്ചിനും സ്പാനിഷിനുമായി വഴിയോരം ചേർന്നു. പുതിയൊരു സങ്കരഭാഷ സംജാതമായി. സംഗീതമയമായി, സംഗീതലയമായി, അത്‌ മനസ്സിന്റെ ഭാഷയായി. മനസ്സിന്റെ ഭാഷ മണ്ണിന്റെ ഭാഷയായി. ഉണ്ടവൻ ഇടം തേടി; ഉണ്ണാത്തവൻ ഇല തേടി. ഇണയില്ലാത്തവൻ തുണതേടി; ഇണചേരാത്തവൻ ഇരതേട...

പതിനഞ്ച്‌

കറകളഞ്ഞ പരിസരവാദിയാണ്‌ ആമി. ദ്വീപിനുചുറ്റുമുള്ള സമുദ്രജലത്തിന്റെ ആരോഗ്യനിലയെക്കുറിച്ചു പഠിക്കുവാൻ നല്ലൊരു ഗവേഷകസംഘമുണ്ട്‌ കൂടെ. അതിനൊത്ത പരീക്ഷണസൗകര്യങ്ങളും. ആമിയുടെ ഓഫീസിലെ സഹായിയാണ്‌ വിഷ്ടി. സ്ഥാപനത്തിലെ ഏറ്റവും നല്ല സെക്രട്ടേറിയൽ സഹായിയെന്ന്‌ പേരെടുത്തിരിക്കുന്നു. ആമിയുടെ സൗഹൃദ സാമീപ്യം അവളിലും സമുദ്രസംരക്ഷണവിഷയങ്ങളിൽ താൽപര്യമുണർത്തിയിരുന്നു. തീരക്കടലിലെ മാലിന്യനിലവാരം തിട്ടപ്പെടുത്താൻ മാസംതോറുംപോയി നിരീക്ഷണം നടത്തും ആമിയും കൂട്ടരും. അതോടൊപ്പം കടപ്പുറവും തീരക്കടലും ഉപയോഗിക്കുന്നവരെ പരി...

പതിനൊന്ന്‌

ബ്രയൻ ഷാർമീന്റെ അച്ഛൻ. ബ്രയന്‌ വയസ്സ്‌ അറുപതിൽ കവിയും. എങ്കിലും വാർധക്യത്തിന്റെ വയ്യാവേലികളില്ല. ഉയർന്നു മെലിഞ്ഞ്‌ പട്ടാളക്കാരന്റെ സ്വരൂപം. ഒറ്റനോട്ടത്തിൽ ആഫ്രിക്കൻവംശജനാണെന്നു പറയില്ല. കണ്ട ഉടൻ കൈകൂട്ടിപ്പിടിച്ചു. ഷാർമീന്റെ വീട്ടിലെ പിൻവരാന്തയിലിരുത്തി പഴച്ചാർ തന്നു. ചാറ്റൽമഴയുണ്ട്‌. അഞ്ചാറുവീടുകൾ ഒരുനിരയായി പണിതിരിക്കുന്നു. പിൻവരാന്തകളെത്തഴുകി നെടുനീളൻ നീന്തൽക്കുളം. ഒരു അരുവിക്കരയിലാണ്‌ ഇതെല്ലാം. അടുത്തുനിൽക്കുന്ന മലഞ്ചെരുവിലെ വെള്ളച്ചാട്ടം അരുവിയായൊഴുകുന്നു. അതിനൊരു കൈവഴിവെട്ട...

പന്ത്രണ്ട്‌

ഓടിക്കിതച്ചാണ്‌ വിഷ്ടിയെത്തിയത്‌. കയ്യിൽ ഒരുപിടി കത്തുകൾ. നാട്ടിൽനിന്ന്‌ ഒരു പറ്റം ഒന്നിച്ചെത്തിയിരിക്കുന്നു. എല്ലാംകൂടി എന്നെ ഏൽപ്പിച്ചു. ഉച്ചത്തിൽ പ്രഖ്യാപിച്ചുഃ “ഭാര്യക്കെല്ലാം സുഖമാണ്‌.” “എങ്ങിനെ അറിയാം?” ഞാൻ ചോദിച്ചു. “വായിച്ചുനോക്കിയിട്ടു പറയാം.” “വായിക്കാനെന്തിരിക്കുന്നു? മേൽവിലാസത്തിൽ കൈപ്പടയുടെ വടിവു കണ്ടില്ലേ? അവിടെയാർക്കും ഒരു പ്രശ്നവുമില്ല.” “എങ്കിൽ നന്നായി,” ഞാനും വിട്ടില്ല. “പ്രശ്നം പുറത്തില്ലായിരിക്കും. അകത്തായിരിക്കും. പുറത്തുകാട്ടിയെന്നു വരില്ല. സ്ര്തീകളെന്നാൽ മു...

മൂന്ന്‌

സമുദ്രശാസ്‌ത്ര സംബന്ധമായ ജോലിക്കായി ഏതാനും മാസത്തേക്കാണ്‌ ഞാൻ ഈ ദ്വീപിലെത്തിയത്‌. വിമാനമിറങ്ങുമ്പോൾതന്നെ പവിഴപ്പഴപ്പും പച്ചവിരിപ്പും എന്നിലലിഞ്ഞു. വെയിൽ ചായുന്നേയുളളൂ. പലേ സമയമേഖലകളിലൂടെ ഒരു ദിവസത്തിലേറെ നീണ്ട വിമാനയാത്രയും അപരിചിതമായ യൂറോപ്യൻ ഇടത്താവളങ്ങളിലെ താമസവും ക്രമംതെറ്റിയ ഭക്ഷണവും എന്നെ ഒരുതരം പനിച്ചൂടിലെത്തിച്ചിരുന്നു. വെറും സാധാരണവസ്‌ത്രത്തിൽ പെട്ടിയുമുന്തി വൈകിയെത്തിയ എന്നെ ആമി വേഗം തിരിച്ചറിഞ്ഞ്‌ കാത്തിരുന്ന കാറിൽ കയറ്റി. ആദ്യത്തെ ഏതാനും ദിവസം ഹോട്ടലിൽ തങ്ങണം. രണ്ടുമൂന്നുനാൾക്കുളളില...

തീർച്ചയായും വായിക്കുക