ഡോ. ജി. നാരായണസ്വാമി
തിരിമറി
വരവൊന്നേയുള്ളൂ
അതറിയിച്ചായാലോ
(അതിവിശേഷം)
ഇരിപ്പൊന്നേയുള്ളൂ
അതെരിപിരി ആയാലോ
(അതൽപം കഷ്ടം)
പോക്കൊന്നേയുള്ളൂ
അതൊരുപ്പോക്കായാലോ
(അതതിലും കഷ്ടം)
തിരിച്ചൊന്നേയുള്ളൂ
വന്നവഴിക്കായാലോ
(അതിലല്ലേ തുടക്കം)
എങ്കിൽ
കുറ്റമുണ്ടെങ്കിലേകുമ്പസാരക്കൂടി-നുത്തരമുള്ളൂതെറ്റുചെയ്തെങ്കിലേ‘തീസീ’സുകൾക്കൊരുതീപ്പൊരിയുള്ളൂപാപമുണ്ടെങ്കിലേപാർട്ടിക്കകത്തൊരുപ്രാമാണ്യമുള്ളൂതോറ്റുപോയെങ്കിലേതോന്ന്യവാസിക്കൊരുനേർക്കുനേരുള്ളൂതൊട്ടുപോയെങ്കിലേ നായ്ക്കുരണപ്പൊടി-ക്കാശ്ലേഷമുള്ളൂനാലെണ്ണമെങ്കിലേനായ്ക്കളിൻകൂട്ടത്തി-നാഹ്ളാദമുള്ളൂകട്ടുതിന്നെങ്കിലേകാട്ടുപൂച്ചക്കൊരുകെട്ടപേരുള്ളൂആറിക്കഴിഞ്ഞാലേആഹാരമോഹി-ക്കൊരാശ്വാസമുള്ളൂഎന്നുമുണ്ടെങ്കിലേഎന്തിനെപ്പറ്റിയു-മാവേശമുള്ളൂഎങ്കിലെന്നാകിലേ എന്റെയിപ്പേനയ്ക്കു-മൈശ്വ...
കടലിറക്കം
തിരയെപ്പേടിച്ച തീരം
തീരാക്കടലിന്റെ ദു:ഖം
ചാരത്തണയുമ്പോള്‍ ധൈര്യം
ചോരാതെ പാറ്റുന്ന സ്ഥൈര്യം
..........
ആറ്റിക്കുറുക്കുമ്പോളാറിത്തണുക്കുമെ-
ന്നാശിച്ചുപോയൊരു സഖ്യം
മേലെപ്പരന്നൊട്ടിവീണ്ടുമിറങ്ങുമെ-
ന്നാദ്യമറിയാത്ത സത്യം
..........
കരയണയുന്നേ കടലിൻ താളം
കൈവിട്ടാലോ കടലിന്നാഴം
കരയുവതെന്തിനി,യൊന്നേമോഹം
കൈവിട്ടോർക്കിതുമെന്നേ പാഠം
ഒൻപത്
ഏതോ ഒരു പെർസാദിന്റെ വീട്ടിലെ കല്യാണത്തിന് ചന്ദറും ചക്കറിയുമാണ് എന്നെ കൊണ്ടുപോയത്. പെർസാദ് ആരാണെന്ന് എനിക്കറിയില്ല. വലിയ ബിസിനസ്സുകാരനാണത്രേ. ഒരു ദിവസം ക്ഷണം വന്നു. പിറകെ സഹപ്രവർത്തകർ ചന്ദറും ചക്കറിയും വന്നുഃ “വന്നുകാണുക ഞങ്ങളുടെ വിവാഹരീതികൾ”. അത്രതന്നെ. പൊതുവെ വിവാഹങ്ങളിൽ പങ്കെടുക്കാറില്ല ഞാൻ. ആർഭാടമുണ്ടെങ്കിൽ ഒട്ടുമില്ല. കല്യാണം ആണിന്റെയും പെണ്ണിന്റെയും സ്വകാര്യമാണെന്നാണ് എന്റെ പക്ഷം. അതിനു ചെലവാകുന്ന പണം, സ്വന്തമായി ജീവിതം തുടങ്ങുമ്പോൾ വന്നുചേരുന്ന ദുർദിനങ്ങളിൽ ഉപയോഗിക്കാമല്ലോ...
ഏഴ്
ശനിയാഴ്‌ച രാവിലെതന്നെ അസീസ് കാറും കൊണ്ടെത്തി. ഹിന്ദി സിനിമയിലെ ഒരു ബോംബെവില്ലന്റെ മട്ടും ഭാവവുമാണ് അസീസിന്. പക്ഷെ പഞ്ചപാവം. വഴിനീളെ കാഴ്‌ചകൾ കാട്ടിത്തന്നു. തലസ്ഥാനനഗരത്തിൽ കുറേനേരം ചുറ്റി. കാപ്പിരികളുടെ കയ്യിൽനിന്ന് ‘കലബാഷ്’കായ് തുരന്നു കൊത്തുപണികൾ ചെയ്ത കുട്ടിച്ചെപ്പുകൾ വാങ്ങി. വിലപേശാൻ അവർ മോശമല്ലായിരുന്നു. രാഷ്രപതിയുടെ ഭവനവും പൊതുജനസഭയുടെ മന്ദിരവും കോടതിയുടെ ആസ്ഥാനവും കണ്ടു. അലസരായലയുന്ന നീഗ്രോകൾ. ധൃതിപിടിച്ചോടുന്ന ചൈനക്കാർ. ഓരം ചേർന്നിരിക്കുന്ന വെള്ളക്കാർ. കടകൾ കയറിയ...
എട്ട്
അമാവാസിനാൾ അടുത്തു. ഗവേഷണസ്ഥാപനത്തിലുള്ളവർ ഒരു അന്തിപിക്‌നിക്കിനുള്ള വട്ടത്തിലാണ്. രാത്രി കൂരിരുട്ടിൽ കടപ്പുറത്തു മുട്ടയിടാൻ വരുന്ന ആമക്കൂട്ടങ്ങളെ കാണാൻ. എന്നെയും കൂട്ടി. എല്ലാവരും അവരവരുടെ കാറിൽ വഴിക്കൊരിടത്തുകൂടി. അവിടെനിന്ന് വളരെയേറെ പോകണം ആ കടപ്പുറത്തെത്താൻ. വരാൻ വൈകുന്നവരെ കാത്തിരിക്കുമ്പോൾ വെറോണിക്ക കാർസ്‌റ്റീരിയോവിന്റെ ഒച്ച കൂട്ടി. ആഫ്രിക്കൻ ആദിവാസിഗാനം. അഭൗമികമായ താളവട്ടം. തരിപ്പുകയറുന്നതുപോലെ ആദ്യം അവളുടെ കാൽ ചലിച്ചു. പിന്നെപ്പിന്നെ ശരീരം ചാഞ്ചാടി. നിമിഷങ്ങൾക്കുള്ളിൽ കൈ...
അഞ്ച്
പണിത്തിരക്കിന്റെ ദിവസങ്ങൾ എന്റെ മുന്നിൽ. ആദ്യം എല്ലാവരേയും പരിചയപ്പെട്ടു. കൂട്ടുജോലിക്കായി ബ്രിട്ടനിൽനിന്ന് ജൂലി മാസങ്ങൾക്കുമുമ്പേ എത്തിയിരുന്നു. സർക്കാരനുവാദത്തിനു താമസിച്ചതിനാൽ എനിക്കു വൈകിയതാണ്. ഫ്രെഡി തീലക്‌സിംഗും നാസർ ഗോപാലും ഞങ്ങളെ സഹായിക്കും. രണ്ടും പയ്യൻമാരാണ്. ഗവേഷണസ്ഥാപനത്തിന്റെ തലവൻ ലെമോസ്. കറുമ്പൻ. വയസ്സൻ. സുമുഖൻ. സൗമ്യൻ. കുണ്ടൻകിണറിന്റെ ഒച്ച. കണ്ടപാടെ കെട്ടിപ്പിടിച്ചു. പഴയ പരിചയമാണ്. ഇന്ത്യൻ സുഹൃത്തുക്കളുടെ സുഖവിവരമാരാഞ്ഞു. എന്റെയും. കാർന്നോർ പരിഭവിച്ചുഃ “കുറെമാ...
ആറ്
അടുത്തദിവസം കാലത്തേ ഓടിവന്നു അസീസ്. തലേന്ന് ലീവിലായിരുന്നതിനാൽ കാണാൻ പറ്റിയിരുന്നില്ല. ഇന്ത്യയിൽ ഞങ്ങളുടെകൂടെ കുറേനാൾ ഉണ്ടായിരുന്നതാണ്. ഞാൻ പുറപ്പെടുന്നത്തിനു കുറച്ചുമുമ്പാണ് അസീസ് ദ്വീപിലേയ്‌ക്കു മടങ്ങിയത്. പെട്ടിയിലെ അധികഭാരം എന്നെ ഏൽപ്പിച്ചിരുന്നു. അതുകൈമാറി. അസീസ് അന്നത്തെ ദിനപത്രം എന്നെ തുറന്നുകാട്ടി. അതിലുമുണ്ട് ഈ ഭാരതീയനെപ്പറ്റി വാർത്ത. അസീസിനാകെ ഉത്സാഹംഃ “വീട്ടിലേക്കു വരണം. കാണാൻ വീട്ടുകാർ കാത്തിരിക്കുന്നു. വരും ശനിയാഴ്‌ച.” അതിനിടെ എനിക്കൊരു ഫോണുണ്ടെന്നറിയിപ്പ്. വ...
നാല്
നന്നേ വൈകിയാണെഴുന്നേറ്റത്. മുറിക്കുപുറത്ത് പ്രഭാതസൂര്യന്റെ പ്രസന്നതയും അകത്ത് യന്ത്രക്കുളിരിന്റെ ദുർമുഖവും. വശത്തെ മേശമേൽ ഒരുക്കിയിരുന്ന സാധനസാമഗ്രികൾകൊണ്ട് കാപ്പിയുണ്ടാക്കിക്കുടിച്ചു. വാതിൽപഴുതിലൂടെ അകത്തേക്കിട്ടിരുന്ന ഇംഗ്ലീഷ് പത്രം ഓടിച്ചു വായിച്ചു. വിസ്തരിച്ചു കുളിച്ചു പുറത്തിറങ്ങി. റെസ്‌റ്റോറന്റിൽ യൂറോപ്യൻ ഭക്ഷണമാണ്. പഴച്ചാറുകൾ, പഴവർഗങ്ങൾ, മുട്ട, റൊട്ടി, വെണ്ണ, ചീസ്, ജാം, കോൺഫ്ലേക്സ്, പാൽ, കാപ്പി. പൊങ്ങച്ചക്കാരുടെ പതിവു പ്രാതൽവിഭവങ്ങൾ. ജമൈക്കൻ ഓറഞ്ച്‌ജൂസും ഡച്ചുറൊട്ടിയും പ...
ഇരുപത്തിയഞ്ച്
ഭൂമധ്യരേഖമുറിച്ച് അത്‌ലാന്റിക് കടന്ന് വിഷ്ടിയുടെ കപ്പൽ തെക്കേ ആഫ്രിക്കയിലെ കേപ് ടൗണിലെത്തി നങ്കൂരമിട്ടു. ഇവിടെ കുറച്ചാളുകൾ ഇറങ്ങും. കറച്ചാളുകൾ കേറും. ഒന്നുരണ്ടു ദിവസത്തിനുള്ളിൽ പുറപ്പെടും. മൗറീഷ്യസ് വഴി ആസ്ര്തേലിയയിലേക്ക്. ഇന്ത്യാസമുദ്രത്തിലൂടെ നെടുങ്കനൊരു യാത്ര. അതിനുള്ള തയാറെടുപ്പിലായിരുന്നു കപ്പൽക്കാർ. തപാൽപെട്ടി എത്തി. ആകാംക്ഷയോടെ ഏവരും. അമ്മയുടെയും ഇളയ സഹോദരിയുടെയും കത്തുകളുണ്ട് വിഷ്ടിക്ക്. ഫ്രെഡിയും നാസറുംകൂടി ഒരു ആശംസാകാർഡും അയച്ചിരിക്കുന്നു. അമ്മയുടെ കത്തിൽ നിറയെ ‘...