ഡോ. ഡി.മായ
നീരോട്ടമുളള ഹൃദയങ്ങളെക്കുറിച്ച്……
കർക്കടകത്തിലെ കാക്കകൾ -കെ.എ.സെബാസ്‌റ്റ്യൻ ഡി.സി. ബുക്‌സ് ,വില - 58 രൂപ. 1995 മുതൽ 1999 വരെ കാലികപ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുളള ചെറുകഥകളാണ് ‘കർക്കടകത്തിലെ കാക്കകൾ’ എന്ന ഈ ആദ്യസമാഹാരത്തിൽ ഉൾക്കൊളളിച്ചിരിക്കുന്നത്. നൈതികബോധമുളള എഴുത്തുകാരനെ മഥിക്കുന്ന കാലികപ്രശ്‌നങ്ങളാണ് സെബാസ്‌റ്റ്യന്റെ പ്രധാന പ്രമേയം. ഉളളടക്കംകൊണ്ടും കഥാശൈലികൊണ്ടും സവിശേഷശ്രദ്ധയാകർഷിക്കുന്ന രചനയാണ് സമാഹാരത്തിലെ ആദ്യത്തെ കഥയായ ‘കർക്കടത്തിലെ കാക്കകൾ.’ മരണഗന്ധമുയർത്തുന്ന കർക്കടകവാവ്. മരണാനന്തര ജീവിതവും, കർമ്മ...