ഡോ. ചന്ദ്രലേഖ സി.റ്റി.
പർപ്പടകപ്പുല്ല്
കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു ചെറുസസ്യമാണ് പർപ്പടകപ്പുല്ല്. റൂബിയേസി കുടുംബത്തിൽപ്പെടുന്ന ഒൾഡൻലാൻഡിയ കോറിബോസ എന്ന സസ്യമാണിത്. പത്തുമുതൽ ഇരുപതുവരെ സെന്റിമീറ്റർ ഉയരത്തിൽ വളരുന്ന നേർത്ത തണ്ടുകളോടുകൂടിയ ഈ സസ്യത്തിന്റെ ഇലകൾ നേർത്തതും ചെറുതുമാണ്. കയ്പു രുചിയുളള ഇതിൽ റെസിൻ, ആൽക്കലോയ്ഡുകൾ ഇവ അടങ്ങിയിരിക്കുന്നു. ശീതവീര്യത്തോടുകൂടിയ ലഘുഗുണമുളള ഔഷധമാണിത്. ആയുർവേദത്തിലെ ഷടംഗക്വാഥം എന്ന യോഗത്തിൽ പർപ്പടകപുല്ലിനു പുറമേ മുത്തങ്ങ, ഇരുവേലി, ചുക്ക്, ചന്ദനം, രാമച്ചം ഇവയും അടങ്ങിയിരിക്കുന്നു. മസൂരി...
അശോകം
മനോഹരമായ പൂക്കൾ നൽകുന്ന ഒരു നിത്യഹരിത വൃക്ഷമാണ് അശോകം. ദുഃഖം അഥവാ ശോകം എന്നത് ഇല്ലാതാക്കുന്നതാണ് അശോകം. ഹിന്ദുക്കളുടെ പുണ്യവൃക്ഷമായി കണക്കാക്കുന്ന അശോകത്തിനെ രാമായണത്തിലും പ്രതിപാദിക്കുന്നു. സറാക്ക ഇൻഡിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന അശോകം ലെഗ്യുമിനേസി എന്ന സസ്യകുടുംബത്തിൽ പെടുന്നു. ആറുമുതൽ പത്തുവരെ മീറ്റർ ഉയരത്തിൽ വളരുന്ന അശോകമരത്തിന്റെ പൂക്കളും തൊലിയുമാണ് ഔഷധഗുണത്തിൽ പ്രാധാന്യം അർഹിക്കുന്നത്. കടും ഓറഞ്ചു നിറത്തിലുളള പൂക്കൾ കുലകളായി ഉണ്ടാവുന്നു. ടാനിൻ, കീറ്റോസ്റ്റിറോൾ, സ...