Home Authors Posts by ഡോ. ചന്ദ്രലേഖ സി.റ്റി.

ഡോ. ചന്ദ്രലേഖ സി.റ്റി.

0 POSTS 0 COMMENTS
സസ്യശാസ്‌ത്രത്തിൽ കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്‌ടറേറ്റ്‌ ലഭിച്ചു. ഔഷധസസ്യമായ ‘അശ്വഗന്ധ’യിലെ ജനിതക പരിവർത്തനങ്ങളെക്കുറിച്ചുളള പഠനത്തിനാണ്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചത്‌. ആനുകാലികങ്ങളിൽ സസ്യശാസ്‌ത്ര സംബന്ധിയായ ലേഖനങ്ങൾ എഴുതാറുണ്ട്‌.

കുടങ്ങൽ

ബ്രഹ്‌മി, സരസ്വതി എന്നീ സംസ്‌കൃതനാമങ്ങളിൽ അറിയപ്പെടുന്ന കുടങ്ങൽ തലച്ചോറിലെ ഞരമ്പുകളെ ശക്‌തിപ്പെടുത്തുന്ന ഒരു രസായന ഔഷധമാണ്‌. എപിയേസി എന്ന സസ്യകുടുംബത്തിൽപ്പെടുന്ന സെൻറ്റെല്ല ഏഷ്യാറ്റിക്ക (ഹൈഡ്രോകോട്ടൈൽ ഏഷ്യാറ്റിക്ക) എന്ന സസ്യമാണ്‌ കുടങ്ങൽ. ഈർപ്പവും തണലുമുളള പ്രദേശങ്ങളിൽ സമൃദ്ധമായി വളരുന്ന ഒരു ഓഷധിയാണിത്‌. വൃക്കയുടെ ആകൃതിയിലുളള ഇലകൾ ഇതിന്റെ പ്രത്യേകതയാണ്‌. അമിനോ ആസിഡുകളായ ആസ്‌പാർട്ടിക്‌ ആസിഡ്‌, ഗ്ലൈസിൻ, ഗ്ലൂട്ടാമിക്‌ ആസിഡ്‌, ഫിനൈൽ അലാനൈൻ എന്നിവ അടങ്ങിയിരിക്കുന്ന ഈ സസ്യത്തിൽ ഇവയ്‌ക്കുപുറമേ ക...

കീഴാർനെല്ലി

കേരളത്തിലെ സമതല പ്രദേശങ്ങളിലും റോഡരികിലും മറ്റും ഒരു കളയായി വളരുന്ന കീഴാർനെല്ലി പണ്ടുമുതലേ മഞ്ഞപ്പിത്ത ചികിൽസയ്‌ക്ക്‌ വളരെ പ്രചാരത്തിലുളള ഔഷധസസ്യമാണ്‌. ഭൂമ്യാമലകി എന്ന സംസ്‌കൃതനാമം നെല്ലിയുമായി ഇതിനുളള രൂപസാദൃശ്യം പ്രകടമാക്കുന്നു. (ആമലകി=നെല്ലിക്ക) യൂഫോർബിയേസി സസ്യകുടുംബത്തിൽപ്പെട്ട ഫില്ലാന്തസ്‌ പ്രാറ്റേർനസ്‌ (ഫില്ലാന്തസ്‌ നെരൂരി), ഫില്ലാന്തസ്‌ അമാരസ്‌, ഫില്ലാന്തസ്‌ മദരാസ്‌പെറ്റൻസിസ്‌ എന്നീ മൂന്നു സസ്യങ്ങളേയും കീഴാർനെല്ലിയായി പരിഗണിക്കുന്നു. പതിനഞ്ചുമുതൽ മുപ്പതുവരെ സെന്റിമീറ്റർ ഉയരത്തിൽ വളരു...

ചുവന്നുളളി

വീട്ടമ്മമാർക്ക്‌ സുപരിചിതമായ ഒരു മലക്കറിവിളയാണ്‌ ചുവന്നുളളി. ലിലിയേസി എന്ന സസ്യകുടുംബത്തിൽപ്പെടുന്ന ചുവന്നുളളി അലിയം സെപ എന്ന ശാസ്‌ത്രനാമത്തിൽ അറിയപ്പെടുന്നു. പലാണ്ഡു എന്ന സംസ്‌കൃത നാമത്തിന്‌ പര്യായമായി ദുർഗന്ധ എന്നും പറയുന്നു. ഉളളിയുടെ പ്രത്യേക മണമാണിതിനുകാരണം. മുപ്പതുമുതൽ തൊണ്ണൂറുസെന്റിമീറ്റർവരെ ഉയരത്തിൽ വളരുന്ന ചുവന്നുളളിയുടെ തണ്ട്‌ വളരെ ചെറിയ ഒരു ‘ഡിസ്‌ക്കാ’യി രൂപാന്തരപ്പെട്ടിരിക്കുന്നു. ഈ തണ്ടിൽ നിന്നും നിരവധി നീളമുളള ഇലകൾ പുറപ്പെടുന്നു. ഇലകളുടെ ചുവടുഭാഗം ആഹാരവസ്‌തുക്കൾ ശേഖരിച്ചു വെച്ചി...

കറിവേപ്പില

ഭാരതത്തിലുടനീളം സുപരിചിതമായ കറിവേപ്പില കറികളുടെ രുചിവർദ്ധിപ്പിക്കുന്നതിനു പുറമേ ദഹനശക്‌തി വർദ്ധിപ്പിക്കുകയും ആഹാരത്തിന്റെ വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു. സംസ്‌കൃതത്തിൽ കൈഡര്യം, ശ്രീപർണിക, കൃഷ്‌ണനിംബ എന്നീ പേരുകളിൽ അറിയപ്പെടുന്ന കറിവേപ്പിന്റെ ശാസ്‌ത്രനാമം മുരായ കൊയ്‌നിഞ്ചി എന്നാണ്‌. ആയുർവേദപ്രകാരം ഉഷ്ണവീര്യം പ്രകടിപ്പിക്കുന്ന കറിവേപ്പിന്റെ ഗുണം രൂക്ഷവും ഗുരുവുമാണ്‌. ആറുമീറ്റർവരെ സാധാരണ വളരുന്ന ഒരു ചെറിയ വൃക്ഷമാണ്‌ കറിവേപ്പ്‌. വളരെ പതിയെയാണ്‌ ഇതിന്റെ വളർച്ച. കറിവേപ്പിന്റെ ഇലകൾ ഞെവിടിയാൽ നല...

മുക്കൂറ്റി

നാട്ടിൻപുറങ്ങളിൽ സർവ്വസാധാരണയായി കാണുന്ന മുക്കൂറ്റി ദശപുഷ്പങ്ങളിൽ ഒന്നായി ഗണിച്ചുവരുന്നു. ജെറാനിയേസി കുടുംബത്തിൽപ്പെട്ട ബയോഫിറ്റം സെൻസിറ്റെവം എന്ന ശാസ്‌ത്രനാമമുളള ചെടിയാണ്‌ മുക്കുറ്റി. മഞ്ഞനിറത്തിലുളള ചെറിയപൂക്കൾ ധാരാളമായി ഉണ്ടാവുന്നതിനാലാവണം പീതപുഷ്പി എന്നു സംസ്‌കൃതത്തിൽ അറിയപ്പെടുന്നത്‌. ശീതവീര്യത്തിൽപ്പെട്ട മുക്കൂറ്റിയുടെ ഗുണം ലഘുവാണ്‌. ഈർപ്പവും തണലുമുളള സ്ഥലങ്ങളിൽ വളരുന്ന ഈ ചെറുസസ്യം പത്തുമുതൽ പതിനഞ്ചുവരെ സെന്റീമീറ്റർ ഉയരത്തിൽ വളരുന്നു. മുക്കൂറ്റിയുടെ ഇല മോരിൽ അരച്ചു സേവിച്ചാൽ വയറിളക്...

ചെത്തി

തെറ്റി, തെച്ചി, ചെത്തി എന്നെല്ലാം അറിയപ്പെടുന്ന ഈ കുറ്റിച്ചെടി റൂബിയേസി സസ്യകുലത്തിൽപ്പെട്ട ഒരു ഔഷധസസ്യമാണ്‌. മഞ്ഞപ്പൂവുളളതും, ചുവന്നപൂവുളളതുമായ രണ്ടുതരം ചെത്തികളാണ്‌ പ്രധാനമായും ഉളളത്‌. പലനിറങ്ങളിൽ പൂക്കുന്ന സങ്കരവർഗ്ഗങ്ങളും കാണാറുണ്ട്‌. ഇക്‌സോറ കൊക്‌സീനിയ എന്ന ശാസ്‌ത്രനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം സമുദ്രതീരപ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും കണ്ടുവരുന്നു. കടുംവേനലിലും നിത്യഹരിതമായി വളരുന്ന ഒരു അലങ്കാരചെടികൂടിയാണ്‌ ചെത്തി. ഒന്നരമീറ്റർവരെ ഉയരത്തിൽ വളരുന്ന ചെത്തിയുടെ പൂക്കൾ കുലയായി ശാഖാഗ...

തുമ്പ

കളയായി തരിശുഭൂമിയിലും കൃഷിയിടങ്ങളിലും നന്നായി വളരുന്ന നിത്യഹരിത ചെറുസസ്യമാണ്‌ തുമ്പ. ലാമിയേസി കുടുംബത്തിൽപ്പെട്ട ലൂക്കാസ്‌ ആസ്‌പേര എന്ന ശാസ്‌ത്രനാമത്തിൽ അറിയപ്പെടുന്ന തുമ്പ, വെളുത്ത പൂക്കളും ഇളം പച്ചനിറത്തിലുളള ഇലകളും തണ്ടുകളും കൊണ്ട്‌ വളരെ ആകർഷകമാണ്‌. ഒരു പാത്രത്തിന്റെ ആകൃതിയിലുളള പൂക്കളുളളതിനാലാവണം സംസ്‌കൃതത്തിൽ ദ്രോണപുഷ്പി എന്നറിയപ്പെടുന്നത്‌. (ദ്രോണം-പാത്രം) മുപ്പതുമുതൽ അറുപതു സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ ഇലകൾ പരുപരുത്തതും രോമിലവുമാണ്‌. ചെറിയതോതിൽ അണുനാശകശക്‌തിയുളള തുമ്...

തുളസി

ഇന്ത്യയിലുടനീളം കണ്ടുവരുന്ന സുപരിചിതമായ ഒരു സസ്യമാണ്‌ തുളസി. വിവിധയിനം തുളസികളുണ്ടെങ്കിലും തണ്ടിനും ഇലകൾക്കും വയലറ്റുകലർന്ന നീലനിറമുളള കൃഷ്ണത്തുളസിയ്‌ക്കാണ്‌ ഔഷധഗുണം കൂടുതലായി ഉളളത്‌. ലാമിയേസി കുടുംബത്തിൽപ്പെട്ട ഒസിമം സാങ്ങ്‌റ്റം എന്ന ശാസ്‌ത്രനാമത്തിലാണ്‌ ഇതറിയപ്പെടുന്നത്‌. വെളുത്ത തുളസി രാമതുളസിയെന്ന്‌ അറിയപ്പെടുന്നു. ഒരു മീറ്റർവരെ ഉയരത്തിൽ വളരുന്ന ശാഖോപശാഖകളോടു കൂടിയ സസ്യമാണിത്‌. ബാസിൽ കാംഫർ എന്നറിയപ്പെടുന്ന കർപ്പൂര സമാനമായ എസ്സെൻസാണ്‌ തുളസിക്ക്‌ അതിന്റേതായ മണം നൽകുന്നത്‌. ആയുർവ്വേദ വിധ...

ശവകോട്ടപച്ച (ശവംനാറിപ്പൂവ്‌&നിത്യകല്ല്യാണി)

അലങ്കാരത്തിനായി വീട്ടുമുറ്റങ്ങളിൽ നട്ടുവളർത്തുന്ന ഒരു സസ്യമാണ്‌ ശവംനാറി. ഒട്ടും ഹിതകരമല്ലാത്ത ഒരു മണമുളളതിനാലാവണം കാണാൻ ഭംഗിയുളള പൂക്കളുണ്ടാവുന്ന ഈ സസ്യത്തിന്‌ ഈ പേരു സിദ്ധിച്ചത്‌. അപ്പോസൈനേസി കുടുംബത്തിൽപ്പെട്ട വിൻക റോസിയയിൽ ഇളംചുവപ്പുനിറമുളള പൂക്കളും വിൻക ആൽബയിൽ വെളുത്ത പൂക്കളും ഉണ്ടാവുന്നു. നിത്യവും പുഷ്‌പിക്കുന്നതിനാലാവണം സംസ്‌കൃതത്തിൽ നിത്യകല്ല്യാണി, ഉഷമലരി എന്നീ പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നത്‌. ഒരുമീറ്റർവരെ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്‌ കടുംപച്ചനിറത്തിൽ മിനുസമുളള ഇലകളാണുളളത്‌. വള...

പൂവാംങ്കുറുന്തൽ

റോഡരികിലും കുന്നുകളിലും തരിശുഭൂമിയിലും എന്നുവേണ്ട കേരളത്തിലുടനീളം കാണപ്പെടുന്ന ഔഷധഗുണമുളള ഒരു ചെറിയ സസ്യമാണ്‌ പൂവാംങ്കുറുന്തൽ. കമ്പോസിറ്റേ എന്ന സസ്യകുടുംബത്തിൽപ്പെട്ട വെർണോണിയ സിനെറിയ എന്ന സസ്യമാണിത്‌. സഹദേവി എന്നാണിതിന്റെ സംസ്‌കൃതനാമം. ഏകദേശം പതിനഞ്ചു സെന്റിമീറ്ററോളം ഉയരത്തിൽ വളരുന്ന ചെടിയുടെ ഇലകൾ പല വലുപ്പത്തിലും ആകൃതിയിലുമുളളതാണ്‌. എല്ലാക്കാലത്തും പൂക്കളുണ്ടാവുന്ന ഈ ചെറുസസ്യത്തിനെ ആയുർവേദം ജ്വരഹരൗഷധമായി കണക്കാക്കുന്നു. അമിറിൻ, ലുപ്പിയോൾ, സിറ്റോ സ്‌റ്റെറോൾ, സ്‌റ്റിഗ്‌മാസ്‌റ്റെറോൾ, പൊട്ട...

തീർച്ചയായും വായിക്കുക