ഡോ.ബേബിവർഗ്ഗീസ്
സമ്മതിദായകാ, എനിക്കും നിനക്കും തമ്മിലെന്ത്?
100 കോടി മിനുസം ജനങ്ങളെ തിന്നുന്ന 33 കോടി ദൈവങ്ങളും അവരോടു കിടപിടിക്കത്തക്ക ഈർക്കിൽ കക്ഷിനേതാക്കളും പുളയ്‌ക്കുന്ന ഇന്ത്യ എന്തേ പുറം പൂച്ചു തിളക്കത്തിൽ മതികെട്ടുപോയി! ഒരു സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന് കുറഞ്ഞത് അഞ്ചുയോഗ്യതകൾ വേണം. സത്യസന്ധത, നിഷ്‌പക്ഷത, മഹത്വം, ലക്ഷ്യബോധം, അധികാരം. രാഷ്‌ട്രീയകക്ഷികൾ കൊളളസംഘങ്ങളായിരിക്കെ ഭരണകൂടം ഇവിടെ സത്യസന്ധത പാലിക്കാത്തത് യാദൃച്ഛികമല്ല. ഇന്ത്യയുടെ നിഷ്‌പക്ഷതയെ അന്താരാഷ്‌ട്ര ഭീമന്മാർ വിശേഷിപ്പിക്കുന്നത്, മുട്ടുകുത്താൻ കല്‌പിച്ചാൽ മുട്ടിലിഴഞ്ഞുചെന്ന്...
ഉറക്കം എവിടെ?
അമ്മ ഉരുകി, പ്രിയ മകനെ അടക്കി, അമ്മട്ടിൽ അലറി അറഞ്ഞു, കണ്ണീർപ്പുഴ തന്നുളളിലും പുറത്തും ഇറ്റിച്ച യാതന തിന്നും തീപ്പക്ഷിയായ് ചിണുങ്ങി, സഗദ്‌ഗദം. പട്ടുപോയി മക്കളേ, ഈ ജന്മം നമ്മളെ ഇട്ടുമൂടാൻ മാത്രം ദുരിതമേറുന്നുനാൾക്കുനാൾ. വിട്ടുപോയ് നമ്മെ വായ്‌ക്കരി, കുടിവെളളം, പിച്ച ച്ചട്ടി വയ്‌ക്കും കീറ്റു മണ്ണിലെ കിടപ്പാടം തെണ്ടികളാക്കി, വികസനഗോഷ്‌ടികൊണ്ടൂറ്റി, ഇണ്ടലൂട്ടി, ഏറെ ദശാബ്‌ദങ്ങൾ നമ്മെ ചെണ്ടകൊട്ടിഭ്രമിപ്പിച്ചീനാടുകുളംതോണ്ടി, ചണ്ടിയാക്കി, അഴുകുഴചവിട്ടിക്കുഴച്ചു! പിണ്ഡച്ചോറാക്കി ഉരുട്ടിയാ ബഹുരാഷ്...
സമ്മതിദായകാ, എനിക്കും നിനക്കും തമ്മിലെന്ത്?
100 കോടി മിനുസം ജനങ്ങളെ തിന്നുന്ന 33 കോടി ദൈവങ്ങളും അവരോടു കിടപിടിക്കത്തക്ക ഈർക്കിൽ കക്ഷിനേതാക്കളും പുളയ്‌ക്കുന്ന ഇന്ത്യ എന്തേ പുറം പൂച്ചു തിളക്കത്തിൽ മതികെട്ടുപോയി! ഒരു സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന് കുറഞ്ഞത് അഞ്ചുയോഗ്യതകൾ വേണം. സത്യസന്ധത, നിഷ്‌പക്ഷത, മഹത്വം, ലക്ഷ്യബോധം, അധികാരം. രാഷ്‌ട്രീയകക്ഷികൾ കൊളളസംഘങ്ങളായിരിക്കെ ഭരണകൂടം ഇവിടെ സത്യസന്ധത പാലിക്കാത്തത് യാദൃച്ഛികമല്ല. ഇന്ത്യയുടെ നിഷ്‌പക്ഷതയെ അന്താരാഷ്‌ട്ര ഭീമന്മാർ വിശേഷിപ്പിക്കുന്നത്, മുട്ടുകുത്താൻ കല്‌പിച്ചാൽ മുട്ടിലിഴഞ്ഞുചെന്ന്...
കോടികൾ തുലച്ചുനേടുന്നത്
കെട്ടിത്തൂങ്ങുന്നതും തൂക്കുന്നതും ഒരേപോലെ സ്വയം ഹത്യയാണെന്നു തിരിച്ചറിവു നേടാതിരിക്കുവോളം തൂക്കുപാർലമെന്റുകളായിരിക്കും ഇന്ത്യയുടെ ശാപം. 60 ശതമാനത്തിലേറെ ജനങ്ങൾ വിട്ടുനിന്ന തെരഞ്ഞെടുപ്പുകേളിയെ അസാധുവാക്കാൻ വകുപ്പില്ലാരാജ്യത്ത് പതിവ് ‘വോട്ടാളികൾ’ക്കും തൂക്കുപാർലമെന്റുകൾ തൂക്കുകയറുകൾതന്നെ. പരസ്‌പരം കൊടിമാറ്റവും മുഖംമാറ്റവുമായി എത്രകാലം ഈ പൂരംകണ്ടു മുടിയും നമ്മൾ. തങ്ങളാണ് ഉത്തരം താങ്ങുന്നതെന്ന പല്ലികളുടെയും പാറ്റകളുടേയും എട്ടുകാലികളുടേയും ക്ഷുദ്രഭളളാണ് ഈ തെരഞ്ഞെടുപ്പിന്റെയും ശുദ്ധ ബാക്കിപത്രം....
എല്ലാം വില്‌ക്കുന്ന കാറ്റിൽ
വിത്തുകുത്തി ഊണുകഴിഞ്ഞു. കഴുക്കോലൊക്കെയും ഊരിവിറ്റു. ഇപ്പോൾ മോന്തായം കുലുക്കുന്നു കേന്ദ്ര-സംസ്ഥാന ഭരണക്കാർ. അവശേഷിക്കുന്നത് അല്‌പം മാനമുണ്ടെന്ന സംശയംമാത്രം. അതും വൈകാതെ വില്‌പനയ്‌ക്കെത്തുന്നതാണ്. വാചകവീര്യത്തിനപ്പുറം ഒന്നും കൈവശമില്ലാത്തവർ മുഷ്‌ടിചുരുട്ടുന്നത് വായുവിൽ മർദ്ദിച്ചാൽ പ്രശ്‌നം തീരുമെന്ന വിശ്വാസത്താലാണ്. ശൂന്യവായുവിൽ മുടങ്ങാതെകഴിഞ്ഞ പല പതിറ്റാണ്ടുകൾ ഇടിച്ചുണ്ടാക്കിയ ശൂന്യത നമ്മുടെ ഉദരങ്ങളിൽ ആളുന്ന തീജ്വാലകളായിരിക്കുന്നു. വിശപ്പിന്റെ പേരിൽ എല്ലാം വിറ്റുതീർന്നാൽ നമുക്കു പരസ്‌പരം ...