Home Authors Posts by ഡോ. ആര്യാ അൽഫോൺസ്‌

ഡോ. ആര്യാ അൽഫോൺസ്‌

0 POSTS 0 COMMENTS

വസന്തം

സ്വപ്‌നങ്ങളുടെ മണൽത്തരികൾ മേഘങ്ങളുടെ ഒരു തുണ്ട്‌. എന്റെ വസ്‌ത്രങ്ങൾ ഒരു നിദ്രയിലെന്നപോലെ അടിച്ചു പറപ്പിക്കുന്ന ഒരു കാറ്റ്‌. മൃദുലമായ ഒരു തലചുറ്റൽ ഇതിൽക്കൂടുതലായി അവനെ ഞാനെങ്ങനെ വിവരിക്കും? എന്റെ ഏറ്റവും വിലപിടിച്ച സുഗന്ധലേപനം അവന്റെ വിയർപ്പാണ്‌. അവന്റെ നെഞ്ചിലെ രോമക്കാടുകളിൽ എന്റെ ലോകം അവസാനിക്കുന്നു. മരങ്ങളുടെ സൂക്ഷ്‌മമായ ഇടങ്ങളിലേക്ക്‌ കടന്നു ചെല്ലുവാൻ; കാടിന്‌ അവകാശമുളളതുപോലെ നിന്നിൽ എനിക്ക്‌ അവകാശമില്ലേ? ഞാൻ പ്രേമിക്കാൻ ആഗ്രഹിക്കുന്നു അത്‌ എന്റെ ഹൃദയത്തിൽ വസന്തം കൊണ്ടുവരും. ക്രിസ്‌തു ച...

തീക്കാലം

പ്രണയം, സ്വപ്‌നങ്ങളുടെ തീക്കാലമാണ്‌. മെഴുകുരുകി കരളിൽ വീഴുന്നതുപോലെ അതു പൊളളിത്തിണർക്കുന്നു. ചലം കെട്ടിയുറയുന്നു. മെല്ലെ, പൊട്ടി ഉൾമുഴുവൻ പരക്കുന്നു. ജലസ്‌നാനം, ഒരു പ്രണയിനിക്ക്‌ രതിയുടെ, ഏകാന്തമായ ഒരോർമ്മയാണ്‌. ഉയരുന്ന ശ്വാസഗതിയും തണുത്ത ജലം വീഴുമ്പോൾ കഴുത്തിൽ ചുംബിക്കപ്പെടുംപോലെ, മിഴികൾ പൂട്ടിയ, തല ചരിക്കലും..... കാതുകളിൽ തീ തുപ്പി കൺകളിൽ മഴ വീഴ്‌ത്തി കലിയടങ്ങാതെ പ്രണയിക്കുക പ്രഹരങ്ങളേല്‌പ്പിക്കുക. ഏറ്റുമുട്ടുക. മരിച്ചുവീഴുക. ചുടുചുംബനങ്ങളാൽ പുനർജനിക്കുക. പ്രണയത്തിനുശേഷം, കുത്തിനോവിക്ക...

എത്ര നാൾ

പ്രേമം ഒരു പുകച്ചിലാണ്‌ ആരവങ്ങൾക്കിടയിൽ നിശ്ശബ്‌ദയായി അവനെ ഓർത്തുകൊണ്ടിരിക്കുക. ഉളളു പുകയുന്നത്‌ തൊണ്ട വരളുന്നത്‌ അനുഭവിക്കുക. അവന്റെ വണ്ടിയുടെ ഒച്ച കേൾക്കുമ്പോൾ പുറമേ ശാന്തയായി, എന്നാൽ പെരുമ്പറ മുഴക്കുന്ന ഒരു ഹൃദയവുമായി ഇരിക്കുക. എന്നിട്ട്‌, അവൻ കയറി വരുമ്പോൾ മുഖമുയർത്താനാവാതെ എന്തോ തിരയുന്നതായി അഭിനയിക്കുക. അപ്പുറത്ത്‌ അവന്റെ ശബ്‌ദം കേൾക്കുമ്പോൾ വേദനിക്കുക. വല്ലപ്പോഴും വേദനിപ്പിക്കുക. തുരുതുരെ ഓർമ്മിപ്പിക്കുക. ഇങ്ങനെ ഓരോ നിമിഷവും പുകഞ്ഞ്‌ പുകഞ്ഞ്‌ എത്രനാൾ ഞാൻ ജീവിക്കും? ഇതെടുത്തുകൊളളുക ഈ...

അഭയാർത്ഥികൾ

മരുഭൂമികൾ ഉണ്ടാവുന്നത്‌.... ഹൃദയം ചുട്ടുപൊളളുമ്പോൾ തളർന്നു കിടക്കാൻ വേണ്ടിയാണ്‌. ഇതാ ഒരു റൊട്ടിക്കഷ്‌ണം. ഞങ്ങളുടെ അവസാനത്തെ അങ്കിയുടെ വിലയാണിത്‌. നാളെയും ഒരു റൊട്ടിക്കഷ്‌ണം. എല്ലുകളുടെയും അവശേഷിച്ച തൊലിയുടേയും വിലക്ക്‌, ഞങ്ങൾ തിന്നും. നിങ്ങൾ കിടക്കവിട്ട്‌ ഉണർന്നെണീക്കേണ്ടതില്ല; ഭയപ്പെടേണ്ടതില്ല നിങ്ങളുടെ രാജ്യം ഞങ്ങൾ കവർന്നെടുക്കയില്ല. ഞങ്ങൾ വികലാംഗരാണ്‌. സ്‌നേഹം, ഒരു കടൽകൊളളക്കാരന്റെ ആർത്തിയോടെ ആ വസ്‌തുവിന്‌ വേണ്ടി ഞങ്ങൾ പാഞ്ഞു നടക്കുന്നു. പക്ഷേ, അതിന്റെ ഓഹരി വിലകൾ താഴേക്കാണ്‌ അതിന്റെ നില...

തീർച്ചയായും വായിക്കുക