ഡോ. വി.ആർ. മുരളീധരൻ
അണിച്ചൽ
മദ്ധ്യകേരളത്തിൽ മംഗളാവസരങ്ങളിൽ വേദിയിൽ അരിമാവുപയോഗിച്ച് ചിത്രങ്ങൾ വരയ്‌ക്കാറുണ്ട്. ഇതിനെ പൊതുവെ അണിച്ചൽ എന്നു പറയുന്നു. ഓണത്തിന് തൃക്കാക്കരയപ്പനെ പൂജിക്കാനുളള കളത്തിൽ മനോഹരവും വിസ്തൃതവുമായ അണിച്ചൽ നടത്തുന്നു. വിവാഹം, ഗണപതിക്കിടൽ, ഇല്ലംനിറ മുതലായ ചടങ്ങുകളിൽ അരിമാവുകൊണ്ട് അണിയാറുണ്ട്. കൃഷിയേയും ഊർവ്വരതയേയും സംബന്ധിച്ച ചടങ്ങുകളിൽ പ്രധാനധാന്യമായ അരി അണിയാനുപയോഗിക്കുന്നത് ശ്രദ്ധേയമാണ്. പുഴുങ്ങാതെ ഉണക്കിയ അരി നേർമയിൽ പൊടിച്ചെടുത്ത് വെളളം ചേർത്ത് അണിയാൻ ഉപയോഗിക്കുന്നു. ചിലയിടങ്ങളിൽ കൊഴുപ്പ് ക...