ഡോക്‌ടർ എസ്.എസ്. ശ്രീകുമാർ
കന്നിനിലാവിന്റെ പിന്മടക്കം
ഒരു മിത്തിന്റെ പ്രഹേളികാസൗന്ദര്യമുളള കാവ്യജീവിതമായിരുന്നു പി.കുഞ്ഞിരാമൻനായരുടേത്. നരജീവിതമായ വേദന ലഹരിപിടിപ്പിക്കുന്ന ഒരനുഭവമായി കവിത തുളിച്ച ഗദ്യത്തിൽ കവിയുടെ ‘കാല്‌പാടുകൾ’, ‘എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നീ ആത്മകഥനങ്ങളിലൂടെയും മലയാളത്തിലെത്തി, വ്യവസ്ഥാപിത ജീവിതത്തോട് നീതിപുലർത്താനാവാത്തതിലുളള കുറ്റബോധം കൊണ്ട് നീറിയ ആ കവി തന്റെ ഒരു കാവ്യഗ്രന്ഥത്തിലെഴുതി. തിരുത്തിശ്ശരിയാക്കേണ മെന്റെ ജീവിതപദ്യവും; അല്ലിൻ കവിതയെച്ചോപ്പു- മഷിയാൽ മാറ്റുമക്കരം. ഈ പ്രാർത്ഥന സ്വന്തം ജീവിതത്തി...
ഒരു കവിയുടെ കാല്‌പാടുകളിലൂടെ
കുമാരനാശാന്റെ ധൈഷണിക ജീവചരിത്രമെന്നു പറയാവുന്ന പുസ്‌തകമാണ് പ്രൊഫസർ എം.കെ.സാനുവിന്റെ ‘മൃത്യുഞ്ഞ്‌ജയം കാവ്യജീവിതം’. കവി, ശ്രീനാരായണശിഷ്യൻ, സാമൂഹിക പരിഷ്‌കർത്താവ് എന്നീ നിലകളിലുളള കുമാരനാശാന്റെ ജീവിതം ചരിത്രവസ്‌തുതകളെക്കൂടി ഉപയോഗപ്പെടുത്തി ഭാവനാത്മകമായി പുനഃസൃഷ്‌ടിക്കുകയാണ്... കുമാരനാശാനെക്കുറിച്ച് വേരുറച്ചുപോയ കുറെയേറെ വിശ്വാസങ്ങളെ ഭഞ്ഞ്‌ജിക്കാൻ അദ്ദേഹം ധൈര്യം കാണിക്കുന്നുണ്ട്. ഉദാഹരണമായി കുമാരനാശാൻ ആദ്യം ശൃംഗാരശ്ലോകങ്ങളാണ് എഴുതിയിരുന്നതെന്നും ശ്രീനാരായണഗുരുവിന്റെ ആജ്ഞയനുസരിച്ചാണ് അദ്ദേ...