Home Authors Posts by ഡോ. ലിജി ജോസഫ്‌

ഡോ. ലിജി ജോസഫ്‌

0 POSTS 0 COMMENTS
പാലയ്‌ക്കാപ്പിള്ളി ഹൗസ്‌, വെണ്ണല. പി.ഒ, കൊച്ചി -682 028. Address: Phone: 9961967416

കുട്ടികൾക്ക്‌ കുറെ കവിതകൾ

ആത്മീയ പ്രതിസന്ധികളിൽ പെട്ടുഴലുന്ന ഒരു സാധാരണക്കാരന്റെ സംഘർഷങ്ങളെ ഭാവാത്മകമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന കവിതകളാണ്‌ ‘ആറാം വിരൽത്തുമ്പത്ത്‌’ എന്ന സമാഹാരത്തിന്റെ ഉള്ളടക്കം. സ്‌ഥാപനവല്‌ക്കരിക്കപ്പെട്ട ആദ്ധ്യാത്മികതയോടുള്ള പ്രതിഷേധവും പുച്ഛവും നൈരാശ്യവും ഈ കവിതകളുടെ മുഖമുദ്രയാണ്‌. ക്രിസ്‌തീയ ബിംബങ്ങൾ ഇവയുടെ ഭാവപരിസരത്തിന്‌ ആഴംകൂട്ടുകയും പുതിയ മാനങ്ങൾ പകരുകയും ചെയ്യുന്നു. ക്രിസ്‌തു എന്ന മനുഷ്യപുത്രൻ തന്റെ തന്നെ സത്തയിലുൾച്ചേർന്നിരിക്കുന്നത്‌ കവി തിരിച്ചറിയുന്നു. ആത്മീയതയുടെ ആഘോഷവേളകൾക്കിടയിൽ അറു...

ലോക സിനിമ കാലത്തിന്റെ കയ്യൊപ്പ്‌ മേടിച്ച ചലച്ചിത്ര...

സിനിമ ഒരു ദൃശ്യാവിഷ്‌കാരമാണ്‌. സർവ്വസാധാരണമായ ചില ദ്യശ്യങ്ങളിൽ നിന്നുതന്നെയും ഒരു കലാകാരന്റെ അകക്കണ്ണുകൾ സുന്ദരവും അർത്ഥപൂർണവുമായ ചില സംവേദനങ്ങൾ കണ്ടെടുക്കുകയും അത്തരം ദൃശ്യങ്ങളെ ചാരുതയോടെ ചേർത്തടുക്കി ഒരു ദർശനത്തെ കലാപരമായ സത്യസന്ധതയോടെ പ്രേക്ഷകനിലേക്ക്‌ സന്നിവേശിപ്പിക്കുകയും ചെയ്യുന്നു. ലോക സിനിമ - കാലത്തിന്റെ കയ്യൊപ്പ്‌ മേടിച്ച ചലച്ചിത്ര പ്രതിഭകൾ എന്ന ചലച്ചിത്ര പഠന ഗ്രന്ഥത്തിൽ ലേഖകൻ എം.കെ. ചന്ദ്രശേഖരൻ ഈ ചലച്ചിത്ര പ്രതിഭകളെയും അവരുടെ പ്രധാന ചിത്രങ്ങളെയും വിലയിരുത്തുന്നത്‌ മുകളിൽ പറഞ്ഞ സ്വർഗ...

ആശങ്കകളുടെയും പ്രതീക്ഷകളുടെയും ലോകം

‘മഷിക്കൂട്‌’ സൂക്ഷിക്കുന്ന കവി നാളത്തേയ്‌ക്കുള്ള നന്മയുടെ നിറങ്ങളെ ആവാഹിക്കുകയും സൂക്ഷിച്ചുവയ്‌ക്കുകയും ചെയ്യുന്നു. കവിത ‘മൂന്നാം കണ്ണിലെ തീയാണ്‌ എന്നു തിരിച്ചറിയുന്ന ഇദ്ദേഹം ആ വെളിച്ചത്തിൽ തെളിഞ്ഞ കാഴ്‌ചകളുടെ വൈരൂപ്യങ്ങൾ വെളിപ്പെടുത്തുന്നു. മോഹക്കാഴ്‌ചകളുടെ മറുപുറം വൈരൂപ്യങ്ങളാൽ നിറഞ്ഞിരിക്കുന്നു. മുഖം മൂടി അഴിച്ചുവച്ച്‌ ആറു ചുവടെങ്കിലും നടക്കാൻ നമ്മെ ക്ഷണിക്കുന്നു. രക്തരൂഷിതസമരങ്ങളോടും കറപുരണ്ട പ്രത്യയശാസ്‌ത്രങ്ങളോടും വിടപറഞ്ഞ്‌ നല്ല കാലങ്ങളെ ആവാഹിച്ചു വരുത്താൻ കവിയുടെ തൂലിക ഇനിയും ശക്തി ...

കുട്ടികൾക്ക്‌ കുറെ കവിതകൾ

ഒരു ശരാശരി ബാലസാഹിത്യകൃതി, കുട്ടികളെ പ്രകൃതിയിലെ കാഴ്‌ചകളിലേക്ക്‌ അഭിരമിപ്പിക്കുകയും സാരോപദേശങ്ങൾ ലളിതമായി, താളത്തിന്റെ അകമ്പടിയോടെ അവരിലേയ്‌ക്ക്‌ പകർത്തുകയും ചെയ്‌തുവരുന്നു. ശ്രീ. ഇ. ജിനന്റെ ‘അമ്മച്ചിറക്‌’ എന്ന കൃതി ഉദാത്ത ബാലസാഹിത്യത്തിന്റെ മേഖലയിലേക്ക്‌ ഉയർന്നു നില്‌ക്കുന്നു എന്നത്‌ ഏതൊരു വായനക്കാരനും ആദ്യവായനയിൽ തന്നെ ബോധ്യമാവുന്ന സത്യമാണ്‌. പ്രകൃതിയുടെ ചറം കുഞ്ഞിന്റെ സിരകളിലേയ്‌ക്ക്‌ എത്ര മനോഹരവും സമർഥവുമായാണ്‌ അദ്ദേഹം വിലയിപ്പിക്കുന്നത്‌! പ്രപഞ്ചം അവന്റെ ഉള്ളറകളിൽ നിന്ന്‌ തുടിക്കുന്ന കാഴ...

ഗുണപാഠകഥകൾ

പുത്തൻ തലമുറയ്‌ക്കു മാത്രമല്ല അവരെ ഒരുക്കുന്നവർക്കും ബലവത്തും ശ്രേഷ്‌ഠവുമായ ഒരു കാഴ്‌ചപ്പാടിന്റെ പിൻബലം ആവശ്യമുണ്ട്‌. ഈ ഒരു കർത്തവ്യം നിറവേറ്റുന്ന പുസ്‌തകമാണ്‌ രാജി കയൂരിന്റെ ‘ഈച്ചമ്മയും വനദേവതയും’ കാലം ക്രൂരവും അതിന്റെ കാമനകൾ പ്രലോഭിപ്പിക്കുന്നവയുമാണ്‌. മൂല്യങ്ങൾക്ക്‌ നഷ്‌ടം സംഭവിച്ചുകൊണ്ടേയിരിക്കുന്ന ഈ കാലയളവ്‌ മനുഷ്യത്വമുള്ളവരെ എന്നും ഭയപ്പെടുത്തിക്കൊണ്ടിരിക്കും. പണം, സ്‌നേഹം - ഇത്‌ രണ്ടും കൂട്ടിക്കുഴയ്‌ക്കരുത്‌ എന്നും ആപത്തിൽ സഹായിച്ചവരെ മറക്കാൻ പ്രേരിപ്പിക്കും വിധം സ്വാതന്ത്ര്യത്തെ കാംക...

കിണറിന്റെ മൗനത്തിലേക്കാഴുന്ന പുഴകൾ

2009-ലേയ്‌ക്കു പുഴ ഒഴുകിയെത്തുമ്പോൾ മനുഷ്യജന്‌മത്തിന്റെ ഏതേതെല്ലാം വ്യാകുലതകളും, വൈകാരികസംഘർഷങ്ങളും ആത്‌മീയ-രാഷ്‌ട്രീയ-സാംസ്‌കാരിക പ്രതിസന്ധികളും അതിന്റെ അടിയൊഴുക്കുകളെ നിർണ്ണയിക്കുന്നുണ്ട്‌ എന്ന ഒരന്വേഷണമാണ്‌ ഈ ലേഖനത്തിൽ നടത്തിയിരിക്കുന്നത്‌. ‘പുഴ വീണ്ടും പറയുന്നു’ എന്ന സമാഹാരത്തിലെ കഥകളുടെ ആന്തരലോകത്തെ വിശകലനം ചെയ്യുമ്പോൾ, ഒരു പുഴയുടെ തെളിഞ്ഞ പ്രവാഹനൈരന്തര്യത്തെക്കാൾ എനിക്കനുഭവപ്പെട്ടത്‌ വീട്ടുമുറ്റത്തെ കിണറിന്റെ ആർദ്രമൗനവും ഉൾമുറികളിലേയ്‌ക്കുള്ള അതിന്റെ നിസ്സംഗമായ പിൻവാങ്ങലുമാണ്‌. ഇരുപത്...

കുരിശിന്റെ വഴി

ഔതക്കുട്ടി ഔതക്കുട്ടിയിലേയ്‌ക്ക്‌ മടങ്ങി വന്ന സമയം മുറിയിലിരുട്ടായിരുന്നു. ജനാലകൾ അടച്ച്‌, വാതിൽ പുറത്തു നിന്നു പൂട്ടി ഭദ്രം. അയാൾക്ക്‌ ദാഹിച്ചു. തൊണ്ടയിൽ ഒരു ചുഴലി ചിറകിട്ടടിക്കുന്നു. വീർത്തുപൊട്ടാൻ തയ്യാറായ അനേകം ഞരമ്പുകളുടെ സന്നാഹമാണ്‌ താനെന്ന്‌ ഔതക്കുട്ടി കണ്ടു. നാക്കു പുറത്തേക്കിട്ട്‌ ചുണ്ടിന്റെ വശങ്ങളിലൂടെ ഈന്തയൊലിപ്പിച്ച്‌ അണയ്‌ക്കുന്ന രണ്ടാമൻ ഔതക്കുട്ടിയുടെ ഉള്ളിലിരുന്ന്‌ ചുരമാന്തി ഇനി ഒരല്‌പസമയം അയാൾ ധൃതിപ്പെട്ടു. ‘എ​‍േൻ​‍ാളും എന്റെ പ്രാണനും പുറത്തുണ്ടാവും’ - ഉടുതുണി വാരിയെടുത്തു ...

തീർച്ചയായും വായിക്കുക