ഡോ.കെ.ബി.നായർ
നിഴൽ
സമ്മതം ചോദിക്കാതെ പിന്നാലെ കൂടും നിന്നെ ദുർമുഖം കാണിച്ചാലു- മഹിതം ഭാവിക്കില്ല. സങ്കോച രഹിതമെൻ ചേഷ്‌ടകളഖിലവും പങ്കുവയ്‌ക്കുന്നൂ സഭ്യാ- സഭ്യങ്ങൾ നോക്കീടാതെ നഗ്നനാണെങ്കിൽ കൂടി ലജ്ജയെന്നിയേ നീയെൻ വിഗ്രഹം സ്‌പർശിക്കാതെ പിന്നാലെ ഗമിക്കുന്നു ആ ജന്മസുഹൃത്താം നീ യന്ത്യയാത്രയിൽ സ്‌നേഹ ഭാജനമായിട്ടെന്നെ തുടരും നിഴലത്രെ. Generated from archived content: poem6-feb.html Author: dr-kb-nair
എന്തോ ഒന്ന്
പൂക്കൾവിരിയാതിരിക്കിൽപുലരിതൻ നേർക്കാരുനോക്കുമനാകർഷകംപരം സിന്ദൂരകാന്തിയിൽ മുങ്ങാതിരിക്കുകി- ലന്തിയസിതാംഗിയായിട്ടുതോന്നീടും സൗന്ദര്യമേലാത്തകന്യാമുഖങ്ങളെ നിന്ദിച്ചകലും നിരീക്ഷകക്കണ്ണുകൾ സ്‌തന്യംനിലച്ചവക്ഷോജം മുകർന്നിടാൻ ദൈന്യതഭാവിക്കയില്ലെ ശിശുക്കളും എന്തോവൊരാനന്ദസിദ്ധിയുണ്ടങ്കിലേ യന്തരംഗത്തിന്നടുപ്പമുണ്ടായിടു. Generated from archived content: poem4_june.html Author: dr-kb-nair
തൃപ്‌തി
അമ്പതുപൈസ കൊടുത്തപ്പോളമ്പെ തെളിഞ്ഞില്ലവളുടെ ദുർമ്മുഖം അഞ്ചിന്റെ നോട്ടുകരഗതമായപ്പോൾ പുഞ്ചിരിപ്പൂവൊന്നടർത്തെറിഞ്ഞു വിശ്വം മുഴുവനൊരാൾക്കു കൊടുക്കിലും വിശ്വാസമേലാതെമേവിടുന്നു തൃപ്‌തിമനുഷ്യഹൃദയത്തിലെപ്പോഴും ഗുപ്‌തമായ്‌ത്തന്നെ കിടന്നിടുന്നു. Generated from archived content: poem15_aug.html Author: dr-kb-nair