ഡോ. ഇ. സന്ധ്യ
ബെല്ലടിക്കുമ്പോള്‍
ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്ള ക്ലാസ്സില്‍ പ്രത്യുദ്പാദനത്തെക്കുറിച്ചാണ് പഠിപ്പിക്കേണ്ടിയിരുന്നത്. വിഷയത്തില്‍ നിന്നും ഒട്ടും വ്യതിചലിക്കാതെയും , ഇത് തീര്‍ത്തും സയന്‍സാണെന്ന് ഇടക്കിടെ പൊന്തിവരുന്ന ചില കൗമാരച്ചിരികളെ അമര്‍ത്തി ഉദ്ബോധിപ്പിച്ചു. എന്നാല്‍ കുട്ടികള്‍ , പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ എങ്ങെനെയാണ് കരുതിയിരിക്കണം എന്ന് ഒരദ്ധ്യാപകന്റെ ചുമതലാബോധത്തോടെ ഓര്‍മ്മിപ്പിച്ചും മുന്നോട്ടു പോകുമ്പോഴാണ് മൂന്നാമത്തെ ബെഞ്ചില്‍ നിന്നും നിനച്ചിരിക്കാതെ മാതംഗി ചാടിയെഴുന്നേറ്റ് കൈകള്‍ കുടഞ്ഞ് തലയങ്ങോട...
4ഡി
കോണോടുകോണ്‍ വെളിച്ചം വീഴുന്ന 3 D എന്ന ആ ക്ലാസ്സു മുറിയില്‍ നിരത്തിയിട്ട അനേകം ബെഞ്ചുകളിലൊന്നില്‍ ഞാനിരുന്നു. എനിക്കു മുമ്പേ വന്നവരിനി എട്ടു പേരുണ്ട്. ഓരോരുത്തരും വരുമ്പോള്‍ തനിക്കു മുമ്പേ അവിടെ വന്നവരുടെ ഒരു മുഖപരിചയമുണ്ടാക്കുക , എത്ര പേരുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്തുക, തന്റെ ഊഴമെത്രാമത്തെതെന്ന് കണക്കു കൂട്ടുക, ഇതാണ് - രീതി. തുറന്നിട്ട ജനാലക്കപ്പുറം ചെറിയ കളിസ്ഥലമാണ്. രക്ഷിതാക്കളുടെ കൂടെ വന്ന കൊച്ചു കുട്ടികളില്‍ ചിലര്‍ അവിടെ കളിക്കുന്നുണ്ട്. കടുത്തു വരുന്ന വേനലില്‍ ഉരുകിയൊലിക്കുന്നുണ്ട് എല്ലാവ...
പുഴ പറഞ്ഞത്
കാറിന്റെ പിൻസീറ്റിൽ ചാരിക്കിടന്ന് കണ്ണടച്ചപ്പോൾ തെളിഞ്ഞത് മാളുവിന്റെ മുഖമാണ്. നല്ല ഇരുട്ട്. കാറിൽ ലൈറ്റിട്ടിട്ടില്ല. സമയമിപ്പോൾ എത്രയായിട്ടുണ്ടാവും? ഏഴ് ? ഏഴര? മാളു മേൽ കഴുകി വന്ന് കാർട്ടൂൺ കാണുന്നുണ്ടാവും. സ്‌ക്കൂളീൽ നിന്നെത്തിയപ്പോൾ പാലുകുടിയ്‌ക്കാൻ പതിവുപോലെ മടികാണിച്ചിരിക്കുമോ? പകരം ടിന്നെല്ലാം പരതി എന്തെങ്കിലുമൊക്കെ കഴിച്ചിരിക്കും, സുമതി പുറകെ നടന്ന് ഓരോന്നിനും നിർബന്ധിക്കുന്നുണ്ടാവും. താനില്ലെങ്കിൽ അവൾക്കെല്ലാത്തിനും വാശിയാണ്. ഒന്ന് സംസാരിയ്‌ക്കാമെന്നു വച്ചാൽ മൊബെയിലിൽ റേഞ്ചില്ല...
അവലോസുപൊടി
വർഷങ്ങൾക്ക് മുമ്പ് പാടവും തോടും കാടുമുണ്ടായിരുന്ന കാലത്ത് വേലിയും മുളയും പാമ്പുമുണ്ടായിരുന്ന കാലത്ത് തൊഴുത്തും പശുവും കറവയുമുണ്ടായിരുന്ന കാലത്ത് ഉരലും ഉലക്കയും ആട്ടുകല്ലും അമ്മിയുമുണ്ടായിരുന്ന കാലത്ത് ഞങ്ങളുടെ ഇടവഴിയുടെ അറ്റത്തുണ്ടായിരുന്ന വീട്ടിൽ ഏലിക്കുട്ടിച്ചേടത്തി പാർത്തിരുന്നു. മകൾ കൊച്ചുമേരിയുടെ കല്യാണത്തിനോ അന്നമ്മയുടെ കുഞ്ഞിന്റെ മാമോദീസയ്‌ക്കോ ഡേവിയുടെ ഭാര്യയുടെ വയറുകാണലിനോ അടുത്തുള്ള പള്ളിയിലെ പെരുന്നാളിനോ ‘ഇതവിടത്തെ ക്‌ടാവി’ നെന്നു പറഞ്ഞ് ഒരു പൊതി അവലോസു പൊടിയുമായി വരും, ഏലിക്ക...
പേരില്ലാ വണ്ടിയിൽ….
എന്നിട്ട്...... എന്നിട്ട് നമുക്കൊരു യാത്ര പോകണം പേരില്ലാത്തൊരു വണ്ടിയിൽ കൂടെയുള്ളവരപരിചിതരായ്‌ക്കോട്ടെ, പുറത്തരണ്ട വെളിച്ചമുണ്ടായ്‌ക്കോട്ടെ, പതിയെ മഞ്ഞുപെയ്യട്ടെ. ഒരു കുലുക്കത്തിലോ ആട്ടത്തിലോ വണ്ടിയുലയുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ വിരലുകൾ കോർക്കപ്പെടട്ടെ. അപ്പോൾ ആദ്യം കാണുന്നപോലെ കണ്ണുകൾ കണ്ണുകളിലുടക്കുമായിരിക്കും ഒരുമിച്ചു കേട്ട ഒരു പാട്ടു നമ്മളന്നേരം മൂളുമായിരിക്കും, നിന്റെ തോളിൽ ചായ്‌ച എന്റെ ശിരസ്സിൽ നിന്റെ ഉച്ഛാസവായു താളം പിടിയ്‌ക്കുമായിരിക്കും. ലോകമതിന്റെ പാട്ടിനു പോട്ടെ ‘സമയമുരുകിയൊ...
എന്റെ പ്രിയപ്പെട്ട എഴുത്തുകാരി
എഴുതുന്ന, എഴുതിത്തുടങ്ങുന്ന ഏതു മലയാളി എഴുത്തുകാരിയ്‌ക്കും മാധവിക്കുട്ടി ഒരു മാതൃകയാണ്. ആർജ്ജവത്തിന്റെ, ഭാവനയുടെ പ്രതിഭയുടെ, എഴുത്തിലെ അനായസതയുടെ. ചെന്നെത്താൻ പറ്റാത്തത്ര മുകളിലാണ് കഥാലോകത്ത് അവരുടെ സ്‌ഥാനമെങ്കിലും എന്തൊക്കെയോ കുത്തിക്കുറിയ്‌ക്കാൻ ശ്രമിച്ചപ്പോഴൊക്കെ അവരെന്റെ മനസ്സിലുണ്ടായിരുന്നു. അവരെപ്പോലെ ഭാഷ വഴങ്ങണേ എന്നു മോഹിച്ചു. കഥയ്‌ക്കുള്ള വിഷയങ്ങളുരുത്തിരിഞ്ഞു വരണേ എന്നു പ്രാർത്ഥിച്ചു. അവരുടെ എഴുത്തിന്റെ ശക്തിയും ധൈര്യവും അല്‌പമെങ്കിലും പകർന്നുകിട്ടണേ എന്നു പ്രതീക്ഷിച്ചു. മാധവി...
അഷ്‌ടൈശ്വര്യം
മുകുന്ദാഷ്‌ടകം, ഭഗവത് ഗീത, നാരായണീയം - ഈ കൃതികളിൽ നിന്ന് തെരഞ്ഞടുത്ത ശോ്ലകങ്ങളാണ് നൃത്തത്തിനുപയോഗിച്ചത് സാധാരണക്കാർക്ക് ദുർഗ്രഹങ്ങളായ ശ്ലോകങ്ങളുടെ നൃത്താവിഷ്‌ക്കാരം അതിസരളവും സങ്കീർണ്ണനകളില്ലാത്തതുമായരുന്നുവെങ്കിലും ആവിഷ്‌ക്കാരരീതിയിലും ഉൾക്കാഴ്‌ചയിലും വേറിട്ടു നിന്നു. ചിട്ടയായും പാരമ്പര്യത്തിലടിയുറച്ചുമുള്ള പരിശീലനവും സൂക്ഷമായ നിരീക്ഷണപാടവവും കാരണങ്ങളിലും മുദ്രകളിലും അടവുകളിലും തികഞ്ഞ നിയന്ത്രണവുമുള്ള ഒരാൾക്കു മാത്രം സുസാധ്യമാവുന്ന ഒരവതരണമായിരുന്നു രാജശ്രീയുടേത്. ലോകധർമ്മിയും നാട്യധർ...
വിഷു വരുമ്പോൾ
മുപ്പത്തിയഞ്ചു വർഷം മുമ്പ് വിഷു ഒരു പ്രതീക്ഷയായിരുന്നു. മധ്യവേനലവധിയുടെ സുഖവും വർഷത്തിലൊരിയ്‌ക്കൽ മാത്രം സ്വന്തമായി കയ്യിൽ വരുന്ന കുറച്ചു നാണയത്തുട്ടുകളും അവയെ ചുറ്റിപ്പറ്റിയുള്ള സ്വപ്‌നങ്ങളും നിറഞ്ഞ സുന്ദരമായ ഒരു കാത്തിരിപ്പ്. ഓർമ്മയുണ്ട്, ആ അവധിക്കാലങ്ങൾ. ടി.വി. അപഹരിയ്‌ക്കാത്ത വേനൽച്ചൂട് ഇത്ര കഠിനമാകാത്ത, മാമ്പഴങ്ങൾകൊണ്ട് സമൃദ്ധമായ, ഏകാന്തതയിൽ പുസ്‌തകങ്ങൾ മാത്രം കൂട്ടുകാരായിരുന്ന, ഉത്തരവാദിത്തങ്ങളുടെ തലച്ചുമടില്ലാത്ത ദിവസങ്ങൾ. സന്ദർശനങ്ങളോ സന്ദർശകരോ ഇല്ലാത്ത, അത്ഭുതങ്ങൾ സംഭവിക്കാ...
അഷ്‌ടൈശ്വര്യം- ഒരു വ്യത്യസ്‌ത നൃത്താനുഭവം
ശ്രീ കുട്ടിക്കൃഷ്‌ണമാരാർ കാവ്യാസ്വാദനത്തെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്. നാലു പടവുകളുണ്ടത്രെ; അതിൽ. ശബ്‌ദതലം, അർത്ഥതലം, ഭാവതലം, രേചനതലം. വെറും പദങ്ങളുടെ സൗകുമാര്യാദി ഗുണം മുതൽ പദസന്നിവേശത്തിന്റെ ശില്പഭംഗി വരെയുളളത് ശബ്‌ദതലം. അർത്ഥതലമെന്നാൽ അർത്ഥകല്പനാ വൈചിത്ര്യം തന്നെ. പാത്രഭാവ സന്ദർഭാഔചിത്യം കൊണ്ട് ആസ്വാദകർക്ക് ഭാവനാനുഭൂതി നൽകുന്നതാണ് ഭാവതലം. നാലാമത്തേത് അരിസ്‌റ്റോട്ടിൽ പറഞ്ഞ ‘കഥാർസിസ്’ ആണ്. ബാക്കി ഭാഗങ്ങളെല്ലാം ശരിപ്പെട്ടാൽ കാവ്യത്തിന്റെ പരമഫലമായ ഇതുണ്ടാവുമത്രേ. ചിത്ത സംസ്‌കരണത്തിന്റ...
അഷ്‌ടൈശ്വര്യം – ഒരു വ്യത്യസ്‌ത നൃത്താനുഭവം-3...
‘ഈശത്വം’ പ്രത്യക്ഷവൽക്കരിക്കപ്പെട്ടത് ഗോവർദ്ധനോദ്ധാരണത്തിലൂടെയായിരുന്നു. എത്ര അനായാസമായാണ് ഗോവർദ്ധനം ഉയർത്തപ്പെട്ടത്! ഉയർത്തുന്നത് ഭഗവാനാണല്ലോ. അപ്പോഴത് അങ്ങനെയാവാനേ തരുമുള്ളൂ. മാത്രമല്ല, പർവതത്തിനെ ചെറുവിരലിൽ നിർത്തുക കൂടി ചെയ്‌തു കൃഷ്‌ണൻ. മറുകൈകൊണ്ട് പർവതക്കീഴിൽ നല്‌ക്കുന്ന പശുക്കിടാവിന് ചൊറിഞ്ഞുകൊടുക്കുന്നു ഒരു കുഞ്ഞിനെ എടുത്തുയർത്തി, പർവ്വതത്തിന്റെ പൊക്കം കാണണോ എന്നു ചോദിക്കുന്നു.... കൗതുകകരവും ഭാവനാരമ്യവും മനോധർമ്മാഭിനയത്താൽ സമ്പുഷ്‌ടവുമായിരുന്നു ആ രംഗങ്ങൾ. ‘ലഘിമ’യ്‌ക്കുവേണ്ടി ...