ഡോണ്‍ പാലത്തറ
കാലം മായ്ക്കാത്ത നഗ്നചിത്രങ്ങള്‍
ഇന്നെന്റെ തൂലികയില്‍ മഷിയായ് നിറയ്ക്കുവാന്കാലേകൂട്ടിച്ചിന്തിയതായിരുന്നുവോ നിന് രക്തം! നിഷ്കളങ്കമാമാരാധനയെ മുതലെടുത്തൊരു കൊല്ലംമുഴുക്കെ നടിച്ചുറപ്പിച്ചൊടുവിലൊരു നിമിഷാര്ദ്ധനിര്വൃതിയ്ക്കായ് ആത്മവഞ്ചനയും മുഖങ്ങളൊരുപാടുതാണ്ടിയെങ്കിലുംകോശങ്ങളൊരുപാടുചത്തൊടുങ്ങിയെങ്കിലുംകഴിയുന്നില്ലീ മസ്തിഷ്കക്കറമായ്ക്കുവാന് പരിഭവമേതുമില്ലെന്ന നിന്റെ തകര്‍ന്ന ഹൃദയത്തിന്റെചില്ലുഭിത്തിയില് ചുടുചോരയാല്‍ കൊറിച്ച വാക്കുകള്കണ്ടുത്തരം മുട്ടിയിരിക്കാനല്ലാതെ എന്താകുമെനിക്കിനി ഇല്ലകവര്ന്നില്ലഞാനൊന്നുമെന്നു പലയാവര്ത്തിയ...