Home Authors Posts by ദിവ്യ ഗോപുകൃഷ്ണൻ

ദിവ്യ ഗോപുകൃഷ്ണൻ

6 POSTS 3 COMMENTS
പത്തനംതിട്ട ജില്ലയിലെ അടൂരിൽ നിന്നും ഒരു അക്ഷരസ്നേഹി. പേര് ദിവ്യ ഗോപുകൃഷ്ണൻ. കവിതകൾ ഏറെ പ്രിയം. പറക്കോട് മുളയ്ക്കൽ സുദർശനൻ ഉണ്ണിത്താന്റെയും, രമണിയുടെയും മകളായി ജനനം. അടൂർ സ്വദേശി, ഗോപുകൃഷ്ണന്റെ ഭാര്യ. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദാനന്തരബിരുദം. അടൂർ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപികയാണ്.

സിതം അസിതം

            അകലെ ആകാശം കറുത്തിരുണ്ടു നില്പു, അത് നീലയെന്നു ഞാനോ ധരിച്ചു, നിലാവും, നീലയെന്നാരോ പറഞ്ഞു. മഞ്ചാടി മുത്തുകൾ ചിതറി വീണു, മണ്ണിൻ മടിയിലായി മയങ്ങിക്കിടന്നു, ഭൂമിതൻ ചോരത്തുള്ളിയെന്നു നിനച്ചു. പീലിയിൽ കണ്ണീർത്തുള്ളി തിളങ്ങി നിന്നു, പിന്നെയതൊഴുകി കവിളിൽ വന്നു, കരുതിയതോ, മഴത്തുള്ളിയെന്നു. ചിന്താഭാരം നെഞ്ചിൽ തടഞ്ഞു, ചിതയിൽ നീറുന്ന വേദനയറിഞ്ഞു, മിഴികളിൽ നിദ്രയുമെത്തില്ലെന്നു വിധിച്ചു. വിദൂരതയിൽ നിന്നു വെറുതെ മോഹിച്ചു, വിധ...

ആസക്തിയുടെ വിഷലഹരി

  മടിപിടിച്ച മനസ്സുമായി മതിലകത്ത് ഒളിച്ചിരിക്കാതേ, കൈയും കാലുമൊന്ന് അനക്കണം വേരുറയ്ക്കും മുൻപേ എഴുന്നേൽക്കണം, വെയിലുറച്ചോരു നേരം വെളുപ്പാൻ കാലം എന്നു നിനച്ചു, ഫോണുമായി വാതിൽ തുറന്നു, കട്ടിൽ പലക നിവർന്നു!!! മഴയുള്ളോണ്ട് മുറ്റവും കണ്ടില്ല, വിശപ്പുള്ളോണ്ട് അടുക്കളയും കണ്ടില്ല, തീൻമേശ മേലേ നിറഞ്ഞ വിഭവങ്ങൾ എങ്ങനെയെത്തി എന്നറിഞ്ഞില്ല, പ്രാതലും ഊണും ഒരുമിച്ചാക്കി മിച്ചസമയം വശത്താക്കി. തേച്ചു തേച്ചു കൈയും മുരടിച്ചു, കണ്ടു കണ്ടു കണ്ണും കഴച്ചു, കേട്ടു കേട്ടു കാതും ശപിച്ചു, ഇരു...

ഇരുകാലി

    മഞ്ഞു പെയ്തിറങ്ങേണ്ട മകരത്തിൽ, മഴയിൽ കുളിച്ചിറങ്ങിയ പുലരി. ചെറുപുൽനാമ്പിൻ അഗ്രത്തിൽ മയങ്ങി തിളങ്ങിയ മഞ്ഞുകണമില്ല, പുൽനാമ്പിനെ നമ്രശിരസ്സായാക്കി, ഭൂമിയെ വന്ദിച്ച മഴതുള്ളി മാത്രം. വെൺമേഘപാളികൾ സുര്യനെ എതിരേൽക്കുന്ന പുലരിതൻ വഴിയിൽ കാർമേഘരൂപികൾ നിഴൽ വീശി, ആ രശ്മിയെ തടഞ്ഞുവെച്ചു. ഇടവപ്പാതി കാലംതെറ്റി പെയ്തതോ, മകരമഞ്ഞുറയാതെ പോയതോ. മരമില്ല, ദളമില്ല മതിലുകൾ മാത്രം പുഴയിലോ പുഴയെന്നറിയിക്കുവാൻ തെളിനീരുപോലും ബാക്കിയില്ല, പുഴയിന്നു പൂഴിമണലിൻ വഴിപോലെ... മഴയൊന്നു പെയ്യണ...

ജീവിതയാത്ര

    കനൽ പോൽ എരിയുമീ യാത്ര, കവിത പോൽ തിരയുന്ന യാത്ര, കരളുരുകി കേഴുമീയാത്ര, ദൂരെ ആകാശസീമ മന്ത്രിക്കും, തംബുരുവിൻ തന്ത്രികൾ തേങ്ങിവീഴുമീ യാത്ര. ഓർമ്മതൻ താളിലങ്ങെപ്പഴോ, കൊഴിഞ്ഞൊരു സന്ധ്യപോൽ തേടുമീ യാത്ര. നിലാവിന്റെ മൂകത വിളിച്ചോതുമാ, ചക്രവാകം സൂര്യനെ തേടിയലയുന്ന യാത്ര. മൊഴികൾ ചേർക്കാതെ പതിയെ, മൂളിയ സ്വരമഞ്ജരി പോലെ ഈ യാത്ര. തഴുകാതെ പായുന്ന ഏകാന്തമാം കാറ്റിന്റെ ചലനമീ യാത്ര. ഒരു ചെറുപൂവുപോൽ വിടരാൻ തുടങ്ങിയീ യാത്ര, കൊഴിയുന്ന നിമിഷമറിയാതെ, അലമുറയിടുമീ യാത്ര. പേടിയ...

മൂകസാക്ഷി

      ഒറ്റയ്ക്കിരിക്കുവാൻ, ഓർത്തൊന്നിരിക്കുവാൻ, ഒരുപാടോർമ്മകൾ കൂടെയുണ്ട്. നോക്കെത്താദൂരത്തിൽ, കാതോർത്തിരിക്കുവാൻ, തെന്നലിൻ തഴുകൽ മാത്രം. ഒന്നിച്ചു കാണുവാൻ, പൗർണ്ണമിരാവിൻ തിങ്കൾ മാത്രം. നേരം യാത്രയായി, നോവും ബാക്കിയായി, നിന്നിലെ നിന്നെ നീയോ തിരഞ്ഞു, എന്നിലെ എന്നെ ഞാനോ മറന്നു. മൗനം മെല്ലെ തംബുരുമീട്ടി, ശ്രുതിയില്ലാത്തൊരു കണ്ണീരിനായി, മഴയോ പല്ലവി പാടുകയായി, തോരാതെ പെയ്തു വാനമൊഴിയുകയായി, മണ്ണോ ആ നീര് നുകരുകയായി, എന്തിനെന്നറിയാതെ ഈ ഞാനോ, ഒരു മൂകസാക്ഷിയായി.

ഘട്ടങ്ങൾ

  തന്നോളം പ്രായമുള്ളോരു തറവാട്ടുമുറ്റത്തെ, തഴമ്പിച്ച മാവൊന്നു തളിർത്തു, തളിരില കാണാതെ പൂക്കൾ നിറഞ്ഞു. ആരോ ക്ഷണക്കത്തയച്ചതുപോലേ കൂട്ടമായെത്തിയ തേനീച്ചകളും, കണ്ണുവെക്കാതിരിക്കുവാൻ കരിമഷിതൊട്ടതുപോൽ, അങ്ങിങ്ങായി കരിവണ്ടുകളും താളത്തിൽ പൂങ്കുലയിൽ വട്ടമിട്ടു. മീനച്ചൂടിന് കുളിരേകാനെന്നപോലെ, ആ കള്ളിമഴയും വിരുന്നെത്തി ആ മാമ്പൂക്കളെല്ലാം കവർന്നു. പരിഭവമില്ലാതെ നിന്ന പൂക്കളോ, പതിയെ കായ്കളായി മാറി. കണ്ണിമാങ്ങാ കണ്ടു കണ്ണുതള്ളിയ കുഞ്ഞണ്ണാനൊന്ന് ഓടിയെത്തി കുഞ്ഞിളം കൈയിൽ കരുതിയ കല്ലുമായി ഉ...

തീർച്ചയായും വായിക്കുക