Home Authors Posts by ജെ.ദിവ്യ ഗോകുൽ

ജെ.ദിവ്യ ഗോകുൽ

4 POSTS 0 COMMENTS
സ്വദേശം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം. പി.ജനാർദ്ദനൻ - എം.ടി. ദേവി എന്നിവരുടെ മകൾ. നിലവിൽ ഖത്തറിൽ താമസിക്കുന്നു. ഭർത്താവ്: ഗോകുൽ ഗോവിന്ദൻ. മക്കൾ: ദേവ്ഗോവിന്ദ്, വേദ്ജനാർദ്ദൻ

മരണസംവാദം

  എന്താണ് ആഗ്രഹം ? -മോക്ഷം. സാധ്യമാണെന്ന് തോന്നുന്നുണ്ടോ? -ഇല്ല. പിന്നെ? -ആഗ്രഹമല്ലേ ചോദിച്ചത്? അടുത്ത ജന്മം ആരാകണം? -പെൺ കാക്ക. എന്തിന്? -ഉദകക്രിയകളുടെ പങ്കുപറ്റി,  ആത്മാക്കളെ ആവാഹിച്ച്, ഉൾകൊണ്ട്, അവയ്ക്ക് പുനർജന്മം നൽകി മോക്ഷപ്പെടാൻ. ഈ ജന്മത്തിലെ ഇതിലെ ആരെല്ലാം കൂടെ വേണം? - ആരും വേണ്ട. എന്തുകൊണ്ട് ? -എനിക്ക് മടുത്തു, അവർക്കും. പുതുമകളെയാണ് ഞാൻ ഉറ്റുനോക്കുന്നത്. ആരെയും കാത്തു നിൽക്കാനോ കൂടെകൂട്ടാനോ ആവില്ല. മടുത്തെങ്കിൽ എന്തുകൊണ്ട്  സ്വയം സ്വയം മരിച്ചില്ല?...

ചിന്ത്യം

1. മറ്റേയാൾ: "നിങ്ങൾ ദൈവവിശ്വാസി ആണോ?" (എൻറെ നെറ്റിയിലെ ചന്ദന കുറി കണ്ടിട്ടാണെന്ന് തോന്നുന്നു) ഞാൻ: "അതേലോ" മറ്റേയാൾ : "ആരെയാണ് കൂടുതലിഷ്ടം?" ഞാൻ: "എല്ലാവരെയും ഇഷ്ടമാണ് എൻറെ കുട്ടികളെയാണ് കൂടുതൽ ഇഷ്ടം" മറ്റേയാൾ: "അതല്ല ചോദിച്ചത്?" ഞാൻ: "പിന്നെ....?" മറ്റേയാൾ: "ഏത് ദൈവത്തിനെയാണ് കൂടുതൽ ഇഷ്ടം?" ഞാൻ: "ങേ..." 2.   ഞാൻ: "എനിക്കൊരു പക്ഷിയെ വാങ്ങണം." മറ്റേയാൾ: "ഇപ്പോൾ ധാരാളം അലങ്കാര പക്ഷികളെ കിട്ടും. തത്ത, മൈന, ലൗ ബേർഡ്സ്...." ഞാൻ:  "എനിക്ക് അലങ്കാരത്തിനല്ല" മറ്റേയാൾ:  "പ...

തെച്ചിപൊന്തയിലെ ദൈവം

ഉറക്കത്തിനിടയിലാണ് 'ശ്രീ തവള' ഒരു പിറുപിറുപ്പ് കേട്ടത്. എന്താണിത് അവൻ ചെവി വട്ടം പിടിച്ചു. ഇല്ല ഒന്നും മനസ്സിലാകുന്നില്ല. ശ്രദ്ധിക്കും തോറും പിറുപിറുപ്പ് മുറുകി മുറുകി വന്നു. അവന് ആകാംക്ഷ നിയന്ത്രിക്കാനാവാതെയായി. എന്താണ് എന്നറിയാൻ അവൻ എഴുന്നേറ്റു ചാടി. പിറുപിറുക്കുന്നത് തവള പുരോഹിതനായിരുന്നു. ശ്രീ തവള ആലോചിച്ചു 'ഈ രാത്രിയിൽ പുരോഹിതൻ എന്താണിങ്ങനെ പിറുപിറുക്കുന്നത്?'. അവൻ പിന്നെയും ചെവി കൂർപ്പിച്ച് ശ്രദ്ധിച്ചു നോക്കി. ഇത്തവണയും ഒന്നും മനസ്സിലായില്ല. അക്ഷമനായിട്ടാണെങ്കിലും അവൻ തവള...

വിവാഹം മോചനം

വിവാഹം നല്ല പയ്യൻ,നല്ല കുടുംബം ആരോ പറഞ്ഞു.നല്ല കുട്ടി,നല്ല കുടുംബം മറ്റാരോ പറഞ്ഞു.കച്ചവടവ്യവസ്ഥകൾ പരസ്പരം പറഞ്ഞുറപ്പിച്ചു. ദിവസവും സ്ഥലവും തീരുമാനിച്ചു. കഴിയാവുന്നതിലധികം ആളുകളെ വിളിച്ചു.ഒരുപാട് അധികം ചെലവാക്കി. അരമണിക്കൂറുകൊണ്ട് വിവാഹം കഴിഞ്ഞു. സദ്യയുണ്ട് പിരിഞ്ഞവർ അഭിപ്രായങ്ങൾ പറഞ്ഞു സായൂജ്യമടഞ്ഞു. രണ്ട് ഫോട്ടോ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്,അപേക്ഷാഫോറം, സാക്ഷികൾ, ഒപ്പ്രജിസ്ട്രേഷൻ കഴിഞ്ഞു വിവാഹമോചനം കുറ്റപ്പെടുത്തലുകൾ, ചർച്ചകൾ,പരസ്പരം പഴിചാരൽ … ചർച്ചകൾ,പരസ്പരം പഴിചാരൽ...

തീർച്ചയായും വായിക്കുക