ദിവ്യ ദീപു
സമുദ്ര സുന്ദരി
രാത്രിയുടെ ഏകാന്തത, ചുറ്റും ഇരുട്ടുമാത്രം കടൽ ആർത്തിരമ്പുന്ന ശബ്ദം. സമയം രണ്ടുമണി കഴിഞ്ഞുകാണും ഉറക്കംവരാതെ ഞാൻ അങ്ങനെ കിടന്നു. അമ്മ എപ്പോഴും പറയും ഫോണിൻടെ ഉപയോഗം കൂടീട്ടാണ് ഉറക്കം കുറയുന്നത് എന്ന്. ശരിയാണ് രാത്രിയിൽ ഏറെ നേരം ആ ചെറിയ യന്ത്രത്തിന്റെ വെളിച്ചം കണ്ണിനെ മാത്രമല്ല ബുദ്ധിയേയും ഇരുട്ടിലാക്കിയിരികുന്നു. ചെറുപ്പത്തിലൊക്കെ സന്ധ്യാസമയത്ത് അമ്മൂമ്മ തെളിയിക്കുന്ന നിലവിളക്കിനും നല്ല പ്രകാശമാണ് എന്നാൽ അത് ആരുടെയും ഉറക്കം അപഹരിച്ചിട്ടില്ല. പ്രകാശം തന്നെ എത്ര വിധം! അങ്ങനെ ഓരോന്ന് ഓർത്ത...