Home Authors Posts by ദിവ്യാ ബോസ്

ദിവ്യാ ബോസ്

ദിവ്യാ ബോസ്
6 POSTS 0 COMMENTS

മേടമാസ മുഖം

    മാഞ്ഞുപോകും മാരിവില്ലിൻ മായാനിറങ്ങൾ മോഹനം മാരുതൻ തൻ മന്ദമാകും സ്പർശനം സുഖദായകം വേനലിൽ വിരുന്നുവന്നൊരു മേടമാസ മഴമുഖം മണ്ണിനെ പുൽകിയൊരു നേരമോ നൽനേരമായ് നാമ്പിടാ വിത്തുപോലും കണ്മിഴിച്ചൊരു നേരമായ് നൽനേരമൊന്നിൽ മണ്ണിൽനിന്നും ഉതിരുടൊന്നൊരു പുതുമണം പച്ചയാം പുത്തൻപുടവ   ഉടുത്തു ചേലിൽ ചേലയായ്   വേനലിൽ വിരുന്നുവന്നൊരു മേടമാസ മഴമുഖം മിന്നിമുന്നിൽ ഒരു കുടന്ന കൊന്ന പൂത്തവസന്തമായ് കണിയിലെ കിങ്ങിണിപോലെ പാതിമലർന്ന നിൻ മുഖം കടലാസുപൂപോൽ വാടാമ...

ഒരു നിവേദനം

  കാലചക്രം തിരിയുന്ന നേരമോ കാത്തിടേണം മാലോകരെല്ലാരേം കൂപ്പുകൈവന്ദനം എന്നെന്നെന്നും ലോകസൃഷ്ടാവിനും ഭൂമിയാമമ്മയ്ക്കും കാലത്തിൻ കെടുതികൾ നേരത്ത് കാത്തിടേണം കൈക്കുമ്പിളിനുള്ളിലായ് കിന്നരത്തുമ്പികളെപ്പോലെ കല്ലെടുപ്പിക്കരുതേ ഈ മക്കളാൽ താങ്ങുവാൻ വയ്യാത്ത താപങ്ങൾ കൈക്കൊള്ളാൻ ആവതില്ലാപ്പാവങ്ങൾ കാത്തിടേണം കുഞ്ഞുമക്കളെയെല്ലാരേം കണ്ണിലെ കൃഷ്ണമണിയെന്നപോൽ കൂപ്പുകൈ വന്ദനമായെന്നും നിവേദ്യമായ്- ഈ മനം, ഈ ദേഹം തന്നിടാം പ്രാർത്ഥനയോടെയേ കാത്തിടേണം എന്നുമെന്നെന്നും കാണുന്ന കാഴ്ചകളെ...

വിഷുവിനൊരോർമ…

  വിഷുവിനൊരോർമ്മയോ - കണിക്കൊന്ന തൻ മഞ്ഞയും, ഓലപ്പടക്കത്തിൻ അമർച്ചയും, പൂത്തിരിപ്പുഞ്ചിരിയും, അമ്മതൻ കരങ്ങളാൽ പൊത്തിയ കണ്ണുകൾ ഉറക്കച്ചടവിൽ തുറക്കുന്ന നേരമോ കണിയായി മുന്നിലോ കള്ളച്ചിരിയോടെ ഭൂഷിതനായ് കോലക്കുഴലൂതും കാർവർണ്ണനും മുൻപിലായ് നിറവായ് നിലവിളക്കുമായ് നിറഞ്ഞു കവിയും പറയുമായ് പാക്കുമായ് താലത്തിൽ വിളവെടുത്തൊരു കതിരിന്നു കൂട്ടായി കൂടിയ കൈനീട്ടമായ് വിളവൊത്ത നിറമാർന്ന വാഴക്കുലയും പുതുമണം മാറാത്ത പട്ടും പുടവയും കണിവെള്ളരി, ഇളവനും, പ്രതാപനാം മത്തനും, മുള്ളുമലർന്നു പാ...

സാഗരപ്പൊൻതോണി

  നിനച്ചിരിക്കാതൊരു ദിനം ഞാൻ, ഒരു മുഖം കണ്ടു, ഒരു മനമായ്, കഴിഞ്ഞു പോയ കാലങ്ങൾ ഓർമ്മ വന്നു. വർഷമേഘം പോലെ പെയ്‌തൊരോർമ്മപ്പെയ്ത്തിൽ നനഞ്ഞിടുന്നു, മറന്നിടാത്ത ദിനങ്ങളോരോന്നും. ഒരു കുടയും, ഒരു നാണവും, ഒരു മഷിത്തണ്ടും, ചെറുതേങ്ങലും, ഒലിച്ചിറങ്ങും ചാന്തിന്റെ ചെഞ്ചോപ്പും, ചതഞ്ഞ റോസാദലച്ചവർപ്പും, പൂത്ത പൂക്കൈതയും, പരന്നൊഴുകും നിലാവും, പിന്നെ നിശബ്‌ദനിശീഥിനിയും, വിയർത്തൊലിക്കും വെയിലിലും കുളിരേകുമൊരാൽ മരവും, മരച്ചുവടും, കടത്തിണ്ണയും, തേൻ-നിലാവിൻ മധുരിമയും, മധുരമാക...

മനോനൊമ്പരം

  കാത്തിടാം ഏറെ ദിനങ്ങളും ഓർത്തിടാം ഏറെ നിമിഷവും ദിക്കുകൾ പ്രപഞ്ചങ്ങളുമായി യാമങ്ങൾ യുഗങ്ങളുമായി ദൈനങ്ങൾ വത്സരങ്ങളുമായി വർഷങ്ങൾ വ്യാഴവട്ടങ്ങളായി മാറവെ ചിന്തയിതൊന്ന്- ഒന്നിലോ കൃമികീടവുമായി മറ്റൊന്നിലോ രാജരാജനുമായി വേറേതിലോ പേടമാൻ തന്നെയും പിന്നെയോ ജലാശയകന്യക ജന്മങ്ങൾ പലതായി ഭൂമിയിൽ താണ്ടുവാൻ ദൂരമേറെയും വേറെയായ് ഇന്നിതാ ദൂരമേ-നിന്നോട് പരിഭവമില്ല പരാതിയുമില്ല എങ്കിലും ഒരു ചോദ്യമവശേഷിപ്പൂ എന്നിനി കാണുമീ നമ്മളും? ഇന്നലെയിലില്ലെങ്കിലും ഇന്നിലുമില്ലായിരുന്നെങ്കിലും നാളെയെങ...

ശുഭാശംസ

  മഴയുടെ കരങ്ങളിൽ കിലുകിലെ കിലുങ്ങും കരിവളകളിൽ കൺപാർത്തു ഏതോ കിനാവിലൂയലാടീട്ടു മനസ്സിന്റെ കടലാസ്സു തോണിയിൽ യാത്ര യാം യാത്രിക നിൻ സഖി തൻ കരതലം നെഞ്ചോട് ചേർത്തുകൊണ്ടാ മിഴികളിൻ ജലാശയം മറ്റൊരു മഴയായ് പെയ്യുന്നതെവിടെ നിൻ മെയ്യിലോ മാനതാരിലോ ആ മഴയിൽ വീണ്ടും മുങ്ങി നിവർന്നു നീ പുഞ്ചിരി തൂകി പുതപ്പിന്നടിയിൽ ചുരുണ്ടു കൂടാതെ എണീക്കൂ എണീറ്റോന്നു പുൽകൂ നിൻ മെയ്യുടെ ചൂടും മനസ്സിലെ മഞ്ഞും പങ്കിടാൻ പിന്നെയും ശുഭ്രവസ്ത്രം ധരിച്ചു കർമ്മ വീണയെ കയ്യിലെടുത്തു തുടങ്ങൂ ഈ  ദിനം ശുഭദിന...

തീർച്ചയായും വായിക്കുക