Home Authors Posts by ദിവ്യാ അഭിലാഷ്‌

ദിവ്യാ അഭിലാഷ്‌

0 POSTS 0 COMMENTS
കൊല്ലംപറമ്പിൽ വീട്‌, പൂത്തോട്ട, എറണാകുളം - 682 307

ഇൻഡ്യ വരയ്‌ക്കുമ്പോൾ

ദേ... നേരാ പറയണെ... അങ്ങേർക്ക്‌ ആ എട്ടിഞ്ചിന്റെ പണി കൊടുത്തതു ഞാനാ... എന്നിട്ട്‌ സയൻസ്‌ലാബിന്റെ പിന്നാമ്പുറത്തെ വാതിലിലൂടെ ഓടിപ്പോയതാ ഞാൻ. ഇല്ല! ആരും വിശ്വസിക്കണ്ട. പക്ഷെ, പ്രിയ വായനക്കാരാ, എന്നെ വിശ്വസിക്കൂ. നിങ്ങൾക്കു മുന്നിൽ ഞാൻ സത്യം മാത്രമേ ബോധിപ്പിക്കുകയുളളൂ. ചരിത്രപരമായി പറഞ്ഞാൽ കാർഗിൽ യുദ്ധത്തിനും മുൻപാണത്‌. മഴക്കാലത്ത്‌ ചോർന്നൊലിക്കുന്ന, ഓലമേഞ്ഞ മേൽക്കൂരയുളള ഗ്രാമത്തിലെ സ്‌കൂളിൽ ഒരു വയനാട്ടുകാരൻ മാഷുണ്ടായിരുന്നു. ആ ദീർഘകായന്‌ എപ്പോഴും നരച്ച ജൂബ്ബയും പാന്റുമാണ്‌ വേഷം. വെളിച്ചമു...

ശേഷം

എനിക്കറിയാം, ഒരിരുണ്ട വെളുപ്പാൻ കാലത്ത്‌ പുകമണമുളള കുഞ്ഞിച്ചുണ്ടുകൊണ്ട്‌ അവനെന്റെ ഇടം കഴുത്തിൽ പ്രണയം, ലിഖിതപ്പെടുത്തിയതുമുതലാണ്‌ ചതഞ്ഞ ചോരപ്പാടുപോലെ എന്റെ മോഹങ്ങളും ചോരച്ചു തുടങ്ങിയത്‌. എനിക്കു ശേഷമാണ്‌ നോട്ടുബുക്കുകളിൽ നെടുങ്കൻ വരകളിലെ നോവുകൾക്കൊടുവിലവൻ നാളും തീയതിയും മുദ്രവച്ചു തുടങ്ങിയത്‌. എനിക്കുശേഷമാണ്‌ അവന്റെ, മേലുടുപ്പിന്റെ കീശയിൽ മിടിക്കുന്ന തുലാസ്‌ കാലദേശങ്ങളില്ലാതെ കലഹിച്ചുതുടങ്ങിയത്‌. കലഹമാണെപ്പൊഴും... കാറ്റിനോടും.... കവിതയോടും... വന്നതിനും... വരാഞ്ഞതിനും... വൈകി വന്നതി...

കാലം

അവശേഷിപ്പുകളുടെ കുർബ്ബാനയാണ്‌ കാലം. വന്യതയുടെ നിഗൂഢതയിലേക്ക്‌ ഒറ്റയാൻ കുന്നിറങ്ങി വന്നപ്പോൾ പെയ്ത ആദ്യമഴ ചുട്ടി കുത്തിച്ചത്‌ കരളിലായിരുന്നു. ഹൃദയത്തിന്റെ ചൂട്‌ ഉഷ്ണമാപിനിയിൽ പൂജ്യം ഡിഗ്രി സെൽഷ്യസ്‌. വരണ്ട വേനൽകാറ്റിൽ കൊയ്‌ത്തും മെതിയും കഴിഞ്ഞ്‌ വയൽ ശൂന്യം! മഞ്ഞ്‌ പൂക്കുന്ന താഴ്‌വാരങ്ങളിൽ ചാവുമണം പരന്നപ്പോൾ പീലാത്തോസുമാർ കൈകഴുകി. തിരുത്തുകളുടെ തുരുത്തിൽ തെമ്മാടിക്കുഴിയിൽ ഒരു ഒറ്റപ്പെട്ട നിശ്വാസം! അല്പം നെഗറ്റീവ്‌ രക്തത്തുളളികൾ.... കാലം, ഒരു പുരാവസ്‌തു! Gener...

മൂന്ന്‌ കല്പനകൾ

ഒന്ന്‌ഃ- പലിശക്കാരന്റെ കണ്ണുകൊണ്ട്‌ നീ, എന്റെ സ്വപ്നങ്ങളിലേയ്‌ക്ക്‌ ചൂഴ്‌ന്ന്‌ നോക്കരുത്‌. നോക്കിയാൽ, ചുവപ്പക്കങ്ങളുടെ കൂട്ടായ്‌മയിൽ ഒരു കുരുതിപ്പങ്ക്‌ ഞാൻ ഇരന്നുവാങ്ങും! രണ്ട്‌ഃ- കർത്താവിന്റെ വസ്‌ത്രംപോലെ വെളളയാക്കപ്പെട്ട നീ എന്റെ ഭാഷണത്തിന്റെ ഉടുപ്പഴിച്ച്‌ കുമ്പസാരം പോലെ കേൾക്കരുത്‌. കേട്ടാൽ, ഉറക്കഗുളികയിൽ നിന്നുളള ഓരോ ഉണർച്ചയിലും നിന്റെ കാത്‌ എന്റെ ചൂളംവിളി മാത്രം കേൾക്കും! മൂന്ന്‌ഃ- മേൽവിലാസമില്ലാത്ത കത്ത്‌ പോലെ നിന്റെ വിധി, എന്റെ തലയ്‌ക്കുമീതെ കുറിച്ചിടരുത്‌ കുറിച്ചിട്ടാൽ, ഒരു...

തീർച്ചയായും വായിക്കുക