ദിവിന്‍ കക്കട്ടില്‍
കാണാക്കണ്ണീര്‍
ഇലപൊഴിച്ചിട്ട ശാഖികള്‍
നിഴല്‍ വരച്ചിട്ട രാത്രികള്‍
നൊമ്പരത്തിരയടിക്കും കടല്‍
കൂന്തലഴിച്ചിട്ടൊരാ കാര്‍മുകില്‍
വെട്ടമകന്നപ്പോള്‍ ഇരുളില്‍
നിദ്രയിലാണ്ടൊരമാവാസി രാവ്
മാനത്ത് ദു:ഖം വാരി വിതറി
കണ്‍ചിമ്മിയ താരകം
കാലത്തിന്‍ കല്‍പ്പനയേല്‍ക്കാതെ
പിറുപിറുത്തൊരാ ചീവീടിന്‍ കൂട്ടം
ഇതളടര്‍ന്നുവീണ് ചിരി-
മാഞ്ഞു പോയൊരീ പൂക്കള്‍
കുളിര്‍ മാഞ്ഞുപോയൊരീ
വനശിശിര ഭംഗികള്‍
അകംനൊന്തു പാടും
മൃദുസ്വര ധാരയായ്
അലിയാതലിഞ്ഞൊരീ
മൗനമായ് ഞാനും
കണ്ടു കണ്ണീര്‍ വാര്‍ത്തൊരെന്‍
പാവം മഴയും..........