ദിവാകരൻ വിഷ്‌ണുമംഗലം
സത്യം
എന്നുമനശ്വരസത്യം തേടിമറന്നു, ഇന്നിന്റെ സത്യം!വാസ്തവമിന്നിന്‍ സത്യത്തില്‍ നി-ന്നുയിര്‍പ്പൂ ശാശ്വതസത്യം. Generated from archived content: poem1_sep6_13.html Author: divakaran_vishnumangalam
ജീവിതം
എനിക്കു ജീവിതം ഓർമ്മച്ചെപ്പിൽ നിറച്ച താംബൂലം പകുത്തെടുത്തു ചവച്ചുരസിക്കാം നെറികേടിൽ തുപ്പാം. എനിക്കു കവിതകൾ നേരിനുനേരെ ഉരച്ച തീപ്പെട്ടി കറുത്തകാല- ക്കന്മഷമെല്ലാം കനലിലെരിച്ചിടാം. Generated from archived content: aug_poem4.html Author: divakaran_vishnumangalam
ജീവിതം
എനിക്കു ജീവിതം ഓർമ്മച്ചെപ്പിൽ നിറച്ച താംബൂലം പകുത്തെടുത്തു ചവച്ചുരസിക്കാം നെറികേടിൽ തുപ്പാം. എനിക്കു കവിതകൾ നേരിനുനേരെ ഉരച്ച തീപ്പെട്ടി കറുത്തകാല- ക്കന്മഷമെല്ലാം കനലിലെരിച്ചിടാം. Generated from archived content: aug_poem5.html Author: divakaran_vishnumangalam
വിത്ത്
മണ്ണിതിൽ നന്മ നല്‌കാനായ് ദൈവം നിർമ്മിച്ച പൂവനം അത്തണൽ വൃക്ഷവൃന്ദത്തിൽ വിത്തെൻ വാക്കിലല്ലയോ? Generated from archived content: poem_april12.html Author: divakaran_vishnumangalam
അധീനം
അടുത്തുള്ളപ്പോൾ എനിക്കെന്ത് ആത്മവിശ്വാസമെന്നോ ആത്മാവിലുള്ള വിശ്വാസമേ പോയി! Generated from archived content: poem3_sept14_07.html Author: divakaran_vishnumangalam
നില
കീ ബോർഡിൽ വിരൽ തൊട്ടു- മുറിഞ്ഞു, കൈയക്ഷരം! Generated from archived content: poem2_may19_07.html Author: divakaran_vishnumangalam
ഒറ്റ്
ഒറ്റയ്‌ക്കു പോകുന്നവന്റെ കൂടെ ഒറ്റുകാരുണ്ടാമ- ദൃശ്യരായി. Generated from archived content: poem2_jan18_07.html Author: divakaran_vishnumangalam
ആദിവാസം
ആദിവാസത്തിൽ നിന്നാണീ ഭൂമി ഉർവ്വരയായതും അന്നമായ് വിശ്വബന്ധത്തിൻ ഉൺമ നമ്മളറിഞ്ഞതും. അതുവെട്ടിയകറ്റുമ്പോൾ മുറിയും ജീവനാഡികൾ മണ്ണിന്നാത്മാവിലേയ്‌ക്കാഴ്‌ന്നൊ- രാദിവേരുകളൊക്കെയും. Generated from archived content: poem1_mar.html Author: divakaran_vishnumangalam
വിജ്ഞാനം
ഞാനേ പോരും എന്നൊരു ചിന്തയി-
തെന്നിൽ പെരുകുമ്പോൾ
എന്റെയകത്തെയഹം ബോധത്തെ
കണ്ടു ചിരിപ്പൂ നീ
മദിച്ചുയർന്നു പറന്നെന്നാലും
മടക്കമുണ്ടാകും
മരണംവന്നീ മണ്ണിലടിഞ്ഞാൽ
സകലരുമൊന്നാകും.
സർവ്വചരാചര സ്‌നേഹം തീർക്കും
നിൻ ചൈതന്യത്തിൻ
വിശുദ്ധബന്ധം കാണുവതൊന്നേ
എനിക്കു വിജ്ഞാനം.
Generated from archived content: oct_poem7.html Author: divakaran_vishnumangalam
പെരുക്കം
കാനേഷുമാരിക്കണക്കുനോക്കി കാലം കലങ്ങുന്നു കണ്ണുനീരായ് നാളെപ്പിറക്കും കിടാവിനായ് ഞാൻ ഭൂമിയിലേതിടം നീക്കിവയ്‌ക്കും?! Generated from archived content: nov_poem9.html Author: divakaran_vishnumangalam