ദിപുശശി തത്തപ്പിള്ളി
‘നറുക്കെടുക്കാത്ത ടിക്കറ്റുകൾ’
ദേ, ഇന്നു മോളുടെ ബർത്ത്‌ഡേയല്ലേ. നേരത്തെ വരണം കേട്ടോ കഴിഞ്ഞ തവണത്തെ അനുഭവം ഓർമ്മയുണ്ടല്ലോ, അല്ലേ?“. ഭാര്യയുടെ താക്കീതിനു ചെവികൊടുക്കാതെ പടിയിറങ്ങുമ്പോൾ ‘ഡാഡീ’യെന്നു നീട്ടി വിളിച്ചുകൊണ്ട് മകൾ ഓടിയെത്തി. ”ഡാഡി, ഞാൻ പറഞ്ഞതൊന്നും വാങ്ങാൻ മറക്കരുതൂട്ടോ. ഇല്ലെങ്കിൽ ഞാനിനി ഡാഡിയോടു മിണ്ടില്ല.“ ”ശരി. മറക്കില്ല.“ മോളുടെ കവിളിൽ ഒരു മുത്തം നൽകി ഗേറ്റുകടന്ന് ഞാൻ റോഡിലേക്കിറങ്ങി. അഞ്ചുമിനിറ്റു നടന്നാൽ ബസ്‌സ്‌റ്റാന്റിലെത്താം ഒരു ടൂ വീലർ വാങ്ങണമെന്ന് ഒരു പാടു നാളായി ആഗ്രഹിക്കുന്നു. പക്ഷേ ആഗ്രഹിച്ചിട്...
പറയാൻ മറന്നത്
മൗനത്തിന്റെ പുകമറയ്‌ക്കുള്ളിൽ, വാക്കുകളുടെ മഹാസമുദ്രം നെഞ്ചിലൊതുക്കി നിസ്സഹായതയുടെ തുരുത്തിൽ ഞാനിന്ന്...... വരണ്ട ചിന്തകൾക്കും; പൂപ്പൽ പിടിച്ച മസ്‌തിഷ്‌ക്കത്തിനും; മുറിവേറ്റുപിടയുന്ന സ്വപ്‌നങ്ങൾക്കുമിടയിൽ- ആരുടെയൊക്കെയോ നിലവിളികൾ മരവിച്ചു കിടക്കുന്നു..... പങ്കുവയ്‌ക്കപ്പെടാതെ പോയ സ്‌നേഹത്തിനും തിരിച്ചറിയപ്പെടാതെ പോയ കാരുണ്യത്തിനുമിടയിൽ എന്റെ സ്‌നേഹം........; എന്റെ പ്രണയം.....ജ്വരബാധയേറ്റിപ്പോഴും.....! ഇന്നലത്തെ പകലിനും; ഇന്നത്തെ മഴയ്‌ക്കും; ഒരുമിക്കാനാവില്ലെന്നറിഞ്ഞ്- നിലാവൊലിക്കുന്ന വഴിക്ക...