ദീപു.കെ.നായർ
ഉച്ചൈശ്രവസ്സ്
കണ്ടുവോ? നിങ്ങളിന്നുച്ചൈശ്രവസ്സിനെ? കദ്രുവിൻ കാപട്യബോധപർവ്വത്തിനെ? കൈതവമില്ലാത്തൊരശ്വത്തെയെങ്ങാനും വാലിൽ മറുകുമായ് പായുന്ന കണ്ടുവോ? പാലാഴിയിൽനിന്നും ശ്വേതവർണ്ണത്തിനാൽ പാരിൽ ഗമിച്ചതാണാസുന്ദരാശ്വവും പാപഭാരങ്ങളാൽ ശാപം ചുമക്കുന്ന പാവം വിനതതൻ വാഴ്‌വിന്റെ നൊമ്പരം. കുറ്റപ്പെടുത്തുന്ന സാക്ഷ്യപത്രങ്ങളെ- ക്കെട്ടിപ്പിടിയ്‌ക്കുന്ന വാദമുഖങ്ങളേ, ആരിന്നറിയുന്നു ആത്മാവിലേറ്റുന്നൊ- രാർദ്രമാം നോവിന്റെ രാഗപ്പൊലിമകൾ? നേരും നെറിയുമില്ലാത്ത ലോകത്തിൻ നേരെത്തിരിയുന്ന ദേവസങ്കല്പമേ, ന്യായം പ്രതിക്കൂട്ടിലാക്കുന്നു നിന്ന...
ജാബാലാ സത്യകാമൻ
അജ്ഞാതമാം വേദത്തിൻ പൊരുൾ തേടിയലഞ്ഞു പണ്ടൊരു ബാലകനും ഹൈമവതഭൂവിതിൽ. വന്ദിച്ചു ഹരിദ്രുമപുത്രനെ, ഗൗതമനെ, തന്നുടെയന്തർദ്ദാഹം തൽക്ഷണം ചൊല്ലിയവൻ. പേരവൻ ‘സത്യകാമൻ’, ഭൂതലം പിറന്നവൻ കേവലം ദേവദാസിയാമമ്മയ്‌ക്കേകമകൻ. ഉളളിലങ്ങേതോ ശക്തി വിളിച്ചുണർത്തിയപ്പോൾ ഉറച്ചു; വേദാർത്ഥത്തെ ഗ്രഹിയ്‌ക്കാൻ നിശ്ചയിച്ചു. പ്രണമിച്ചനന്തരം വിനയത്തോടെ നില്‌ക്കേ, “പറയൂ, പരമാർത്ഥം- നീയേതു ഗോത്രം? വംശം?” ചോദിച്ചു മുനീന്ദ്രനും, കൈതവമില്ലാത്തൊരാ- ബാലകൻ മൊഴിഞ്ഞു തൻ വാസ്തവം - സവിസ്തരം. “ദാസിയാം മാതാവിന്റെ ദാസ്യവേലകൾക്കാരോ ദാനമ...