വി.എസ്. ദിപു
ദുർഗ്ഗ ഉറങ്ങുകയാണ്
ചുരമിറങ്ങുന്ന ബസ്സിൻ്റെ ബ്രേക്ക് ലൈനർ പഴുത്ത മണം യാത്രക്കാരികളായ തമിഴ് സ്ത്രീകൾ അണിഞ്ഞിരുന്ന മുല്ലപ്പൂമണത്തിനു മിതേ ബസ്സിലാകെ പരന്നു... ഇത്രനേരവും അനിരുദ്ധനെ കടാക്ഷിച്ചു കൊണ്ടിരുന്ന ചെറുതേനിൻ്റെ നിറവും കരിനീല കണ്ണുകളുമുള്ള തമിഴ് പെൺകൊടി തൂവാല കൊണ്ട് മൂക്കു പൊത്തി... ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് ഏപ്രിൽ മാസത്തിലെ ഒരു വെള്ളിയാഴ്ച്ച ദിവസത്തെ സൂചിപ്പിക്കുന്ന തമിഴ് കലണ്ടർ ആ ബസ്സിൽ തറച്ചിട്ടിട്ടുണ്ടായിരുന്നു. ബസ്സിൻ്റെ വിൻ്റോയില...
കാടിന്റെ വിളി
കർക്കിടകവാവു രാത്രിയിൽ ബലിച്ചോറിനായി പിതൃക്കളണയുന്ന
കാലടിശബ്ദവും ഓരിവിളികളും...
കണ്ണുപൂട്ടിക്കിടന്നു കാതോർക്കുന്ന
കുരുന്നു മൗനത്തിൻ്റെ ചുണ്ടുകൾ വിറയ്ക്കുന്നു,
പേക്കിനാവിൻ്റെ ഭൂതായനങ്ങളിൽ...
സ്മരണയിൽ, ദൂരെയാ നോവു പൂക്കുന്ന
അന്ത്യയാനത്തിൻ കഹളം മുഴങ്ങുന്നു.
അറിക നീ നാവുനനയ്ക്കുവാൻ കണ്ണുനീരിറ്റും
പവിത്രത്തിൽ നിന്നിറ്റുവീഴുന്ന പുണ്യതീർത്ഥവുമില്ലാതെ
പുത്രകർമ്മദോഷത്തിൻ്റെ മൺകുടമുടയില്ല.
മരണകാലരാമായണം നേർത്തുനീളുമീ ഈറൻ സന്ധ്യയിൽ യാത്രയാകുന്നു,
നിറനിലാവിൻ്റെ പൗർണമി രാവുകൾ
നൂറുകണ്ടതാം ...