Home Authors Posts by ദിനേശൻ കോന്നിയൂർ

ദിനേശൻ കോന്നിയൂർ

0 POSTS 0 COMMENTS
പത്തനംതിട്ട ജില്ലയിൽ കോന്നി വെളളപ്പാറ സ്വദേശി. അഖില കേരള ബാലജന സഖ്യത്തിലൂടെ സാഹിത്യ രംഗത്തെത്തി. എഞ്ചിനീയറിംഗിൽ ഡിപ്ലോമ. നിരവധി നാടകങ്ങളും നാടകഗാനങ്ങളും രചിക്കുകയും നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്‌തു. ആകാശവാണിയിൽ ഗാനങ്ങൾ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. മറുനാടൻ മലയാളി സംഘടനകളിലും ബോംബെ വിശാലകേരളം മാസികയിലും സജീവമായി പ്രവർത്തിച്ചു. കേരളത്തിനകത്തും പുറത്തുമുളള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്‌. ഇപ്പോൾ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. അമേരിക്കയിൽ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ഭാഷാകേരളം മാസികയുടെ അസ്സോസിയേറ്റ്‌ എഡിറ്ററും സൗദി അറേബ്യയിലെ മലയാളം ആർട്‌സ്‌ സൊസൈറ്റിയുടെ പ്രസിഡന്റുമാണ്‌. വിവാഹിതൻ. ഭാര്യ ഃ ഫിലോമിന. മക്കൾ ഃ സുബി, സ്‌നേഹ, യേശുദാസ്‌. വിലാസംഃ പി.ബി.നം. 200, സാംതാഹ്‌, ജിസാൻ, സൗദി അറേബ്യ. സുഹാസ്‌, ലക്കൂർ, വെളളപ്പാറ പി.ഒ., കോന്നി പത്തനംതിട്ട Address: Phone: 00966-7-3321621,00966-52760927,0468 2246778 Post Code: 689 705

കലിയുഗ മർത്ത്യൻ

കാലം കലിയുഗകാലം മാനുഷ കോലം അതിനനുസാരം ശീലം ഫലിത വിശേഷം വേലകളപരന്‌ ദോഷം. Generated from archived content: poem3_july5_06.html Author: dineshan_konniyur

കുറുമൊഴിക്കവിതകൾ

ശിലാഹൃദയം ഉലപോലെയാകയാണുലകംഇതിലുള്ള മർത്യനിൽശിലപോലെയാകുന്നു ഹൃദയം പണവും പിണവും പലിശപ്പണപ്പെട്ടി കാത്തുകാത്ത്‌കാലം കഴിക്കും നരാധമൻമാർപിണപ്പെട്ടി തന്നിൽ ശയിക്കുവോളംഗുണപ്പെട്ടതൊന്നുമേ ചെയ്‌കയില്ല അധികാരം വഴിയിൽ ചതിക്കുഴി തോണ്ടുന്ന വിരുതന്മാർമൊഴിയിൽ ച്യുതിപ്പഴി പറഞ്ഞു രസിക്കുന്നുകാഴ്‌ച കെട്ടവരുടെ കൂട്ടുകെട്ടുകളുടെവാഴ്‌ചയിലഹങ്കാരം അധികാരമാകുന്നു രാഷ്‌ട്രീയം അഴിമതിയുടെ തിരമറിയുന്നപെരുങ്കടലാണീ കപട രാഷ്‌ട്രീയം. Generated from archived content: poem4_mar9_07.html Author: ...

കുറുങ്കവിതകൾ

1. വോട്ടർ തിരഞ്ഞെടുപ്പുവരെ നമ്മൾവിലപ്പെട്ട വോട്ടുകുത്തികൾ. അതുകഴിഞ്ഞാൽ പിന്നെവിലകെട്ട നോക്കുകുത്തികൾ. 2. പരിണാമം വിഷം ശ്വസിക്കുന്നുവിഷം കഴിക്കുന്നു.വിഷ ജീവിയായി പരിണമിക്കുന്നു.ഭിഷഗ്വരരെല്ലാം വിഷഗ്വരരായിവിഷയലമ്പടസ്സട കുടയുന്നു. 3. ബോധം ആദ്യം മിഴിതെളിഞ്ഞുപിന്നെ മൊഴി തെളിഞ്ഞുശേഷം വഴിയും തെളിഞ്ഞുബോധം എന്നിട്ടും തെളിഞ്ഞില്ല. 4. വികല പാചകം ഒരു കല,വാചകവും മറ്റൊരു കല. പാചകമറിയാത്തവരുടെ വാചകംവെറും വികല. 5. പാതകം പാകമാകാത്തവരുടെ,കർമ്മമാണ്‌ പാതകം. Generated from archi...

കുറുങ്കവിതകൾ

മാ- വേലി വേലി തന്നെ വിളവ്‌ തിന്നുന്ന വീഴ്‌ച കാണുന്ന കാഴ്‌ചക്കാരെല്ലാംമാ- വേലി മാ- വേലി എന്നു ചൊല്ലിവേലിക്കെട്ട്‌ തകർത്തെറിയുന്നു. പുസ്‌തകപ്പുഴു ഞാനൊരു പുസ്‌തകപ്പുഴുവാണെന്റെ ഷെൽഫിൽറാപ്പറുപൊട്ടിക്കാത്ത ഗ്രന്ഥമാണധികവും. മരുന്ന്‌ പുസ്‌തകപ്പുഴുക്കളെ വറുത്തു കഴിക്കുകിൽമസ്‌തിഷ്‌ക പ്രക്ഷാളനം ഒഴിവായിടുമത്രെ! കുരു കുന്നില്ല കുന്നിക്കുരുവുമില്ലഉളളതു കൂനിൽക്കുരുവു മാത്രം. എഴുത്തുകുത്ത്‌ എഴുത്തുകുത്തുകൾ തുടരുകല്ലെങ്കിൽതൊഴുത്തിൽ കുത്തുകൾ പടരുമോർക്കുക. മർത്യനീതി കണ്ണിലെ കണ്ണീരും മണ്ണിലെ തണ്ണീരുംവറ്റിവരളു...

കുറുങ്കവിതകൾ

1. വിഡ്‌ഢി(കുട്ടി)ത്തം കുട്ടിത്തം മാറി വളർന്നു ഞാനെങ്കിലും വിഡ്‌ഢിത്തം മാറിയില്ലന്നുമിന്നും. വിഡ്‌ഢിപ്പെട്ടിക്കു മുന്നിൽ നിന്നെണീക്കാത്ത, വിഡ്‌ഢിക്കുട്ടിത്തം തുടർന്നിടുന്നേൻ. 2. പ്രശ്‌നം പുകയൊരു പരിസ്ഥിതി പ്രശ്‌നം പകയൊരു മനഃസ്ഥിതി പ്രശ്‌നം പുകയുന്ന പകയൊരു- ജനകീയ പ്രശ്‌നം. 3. സമവായം പുറത്തലങ്കാരം അകത്തഹങ്കാരം ഇതിന്നു ലോകർക്ക്‌ പുതു സമവായം. Generated from archived content: poem_jan14.html Author: dineshan_konniyur

തീർച്ചയായും വായിക്കുക