ദിനേശൻ കോന്നിയൂർ
നിരാസം
ദയവില്ലാത്ത മനസ്സുകൊണ്ട് നിങ്ങളെന്നെ ഓർക്കാതിരിക്കുക. ചിരി മറന്ന ചുണ്ടുകൾകൊണ്ട് ചുംബിക്കാതെയുമിരിക്കുക. കരിപുരണ്ട കൈകളാൽ എനിക്ക് ഹസ്‌തദാനവും അരുത്. കളവ് ചുഴറ്റുന്ന നാവിനാൽ പുകഴ്‌ത്തുകയും വേണ്ട. എന്റെ ഈ നിരാസങ്ങൾ സഹനത്തിന്റെ യാചനയാണെന്ന് തിരിച്ചറിയുക. Generated from archived content: poem_april8.html Author: dinesan_konniyur
ജീവിതയാത്രയിൽ
ചുട്ടുപൊളളുന്ന വേനലിൽ വറചട്ടിയിൽ വീണ ജീവിതം. വറ്റിയ നീരുറവകൾ, സ്വയം- അറ്റുപോകുന്നു വേരുകൾ. പേറിടുന്ന ചുമടുകൾക്കതി- ഭാരമേറുന്നു യാത്രയിൽ കൂട്ടിനാളില്ല; പാതയിൽ- ത്തണലേകുവാനൊരു ശാഖിയും. Generated from archived content: poem4_sep.html Author: dinesan_konniyur