Home Authors Posts by ദിനേശന്‍ കണ്ണപുരം

ദിനേശന്‍ കണ്ണപുരം

0 POSTS 0 COMMENTS
പ്രീതിലതാസദനം, പി.ഒ.മൊട്ടമ്മൽ, കണ്ണൂർ - 670 331. Address: Phone: 9744382284

ക്രൂശിക്കപ്പെട്ടവന്റെ പാപം

എലിസബത്ത് കഷായം നന്നായി കുറുക്കിയെടുത്തശേഷം അടുപ്പില്‍ നിന്നും ഇറക്കി വച്ചു. വൈദ്യര്‍ കുറിച്ചുകൊടുത്ത പ്രകാരം അഞ്ചെട്ടു കൂട്ടം ചേരുവകള്‍ ഗ്രാമും മില്ലിയും തെറ്റാതെ പാകം ചെയ്തെടുക്കാന്‍ രണ്ടുമണിക്കൂറിലേറെയായി അവള്‍ അടുപ്പിനരുകില്‍ മെനെക്കെടുന്നു. ഇനി കഷായം നന്നായി ചൂടാറിയിട്ടു വേണം മറ്റൊരു പാത്രത്തില്‍ തുണികെട്ടി അരിച്ചെടുക്കാന്‍ .അത് വൈകീട്ട് ചെയ്താലും മതി. സൗമിയേച്ചിക്ക് രാത്രി ഭക്ഷണത്തിനു ശേഷം കഴിക്കാനുള്ളതാണ് . ധാരാളം സമയമുണ്ട്. എലിസബത്ത് കഷായത്തിന്റെ ആവി പുറത്തുപോകാതിരിക്കാനായി കഷായക്കുടു...

അപ്പുറത്തെ വേലിയും ഇപ്പുറത്തെ മതിലും

വേലിയും മതിലും രണ്ടു സംസ്‌കാരത്തിന്റെ പ്രതീകങ്ങളാണ്‌. ഗ്രാമവും നഗരവുംപോലെ. എന്നാൽ ഇന്നീ പ്രതീകങ്ങൾ പരിണാമദശയിൽ സജീവമായി കിടക്കുകയാണ്‌. നഗര സംസ്‌കാരത്തിന്റെ വേരുകൾ ഗ്രാമീണതയെ ചെറുവൃത്തമായി ചുരുക്കിയെടുക്കുമ്പോൾ അപ്പുറത്തെ വേലികൾ ഇല്ലാതാവുകയും ഇപ്പുറത്തെ മതിലുകൾക്ക്‌ പ്രപ്പമേറുകയും ചെയ്യുന്നു. ഗ്രാമം പച്ചപ്പിന്റെ പറുദീസയായിരുന്ന കാലത്ത്‌ നമ്മുടെ പുരയിടങ്ങൾക്കും കൃഷിയിടങ്ങൾക്കും അതിർത്തി വേണ്ടിടങ്ങളിലൊക്കെയും നാം ഉപയോഗിച്ചിരുന്നത്‌ ജൈവ വൈവിധ്യങ്ങളുടെ ചുറ്റുവേലികളായിരുന്നു. അന്ന്‌ ചുറ്റുവേലി...

കുളത്തിലെ വെളളവും കുടിലിലെ ദാഹവും

ചെറുതും വലുതുമായ അനേകം കുളങ്ങളുളള നാടാണ്‌ നമ്മുടെ കൊച്ചുകേരളം. കേരളത്തിലെ കുളങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ ക്ഷേത്രദർശനത്തിന്‌ മുമ്പൊന്ന്‌ മുങ്ങിക്കുളിക്കാൻ, നെല്ല്‌, കവുങ്ങ്‌, തെങ്ങ്‌, പച്ചക്കറി കൃഷികൾ പോഷിപ്പിക്കാൻ, കുട്ടികൾക്ക്‌ മലക്കം മറിഞ്ഞ്‌ നീന്തിക്കുളിക്കാൻ പ്രകൃതിയുടെ നീലക്കണ്ണാടിയായി സജീവമായി കിടന്നിരുന്ന നമ്മുടെ കൊച്ചുകൊച്ചു കുളങ്ങളുടെ മഹിമയൊക്കെ ഇന്ന്‌ നമ്മുടെ അശ്രദ്ധ കൊണ്ടുതന്നെ ഏറെക്കുറെ കാടുകയറി കഴിഞ്ഞതായി നമുക്ക്‌ ബോധ്യപ്പെടും. ദൈവീക സംസ്‌കാരത്തിന്റെ ഭാഗമായി കാവുകളിലും തോട...

കാമപൂജ – ഉത്തരകേരളത്തിലെ മഹോൽസവം

ഉത്തരകേരളത്തിലെ ആചാര-അനുഷ്‌ഠാനകലകളിൽ ഏറെ മുഴച്ചു നിൽക്കുന്നതും പ്രശോഭിക്കുന്നതുമായ തെയ്യോൽസവം പോലെ തന്നെ മഹത്‌വൽക്കരിക്കപ്പെട്ടതും ഭക്തിസാന്ദ്രവുമായ മഹോത്സവമാണ്‌ പൂരോത്സവം. വസന്തകാല പൂക്കളിൽ പ്രഥമവും സമൃദ്ധവുമായി പ്രകൃതിയൊരുക്കുന്ന ചെടപ്പൂക്കൾ വളളിക്കാടുകളിലും മറ്റും പൂത്തുലഞ്ഞ്‌ നിറഞ്ഞു കിടക്കുമ്പോൾ പൂരത്തിന്റെ വരവ്‌ കൊച്ചുകുട്ടികളുടെ മനസ്സിൽപോലും തട്ടിയുണർത്തുവാൻ തുടങ്ങും. ചെടപ്പൂക്കൾക്കും ചെമ്പകപ്പൂക്കൾക്കും മുരിക്കിൻപൂക്കൾക്കുമെന്നും പൂരോൽസവ ഐതിഹ്യത്തിൽ സ്ഥാനമില്ലെങ്കിലും പൂരത്തിന്‌ ...

ഒരു തുളളി വെളളവും ഒരു കുടം മനസ്സും

പ്രകൃതി നമുക്കായി ചുരത്തുന്ന മുലപ്പാലാണ്‌ ശുദ്ധജലം. ഈ ജീവാമൃതം നമുക്കായി ഒരുക്കിത്തരുന്നത്‌ പ്രകൃതിയുടെ ഫിൽട്ടർ യൂണിറ്റായ മണ്ണാണ്‌. മനുഷ്യനിൽ വൃക്കയുടെ പ്രവർത്തനം പോലെയാണ്‌ പ്രകൃതിയിൽ മണ്ണിന്റെ പ്രവർത്തനവും. മഴക്കാല മാസങ്ങളിൽ മണ്ണ്‌ ആർത്തിയോടെ ഉൾക്കൊളളുന്ന മഴവെളളം അമൃതാക്കി മാറ്റി ഭൂഗർഭ അറകളിൽ സംഭരിക്കുകയും മനുഷ്യന്റെ അന്വേഷണവഴികളിൽ (കിണറുകളിലും മറ്റും) നീരുറവകളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇന്നീ പരിശുദ്ധമായ പ്രക്രിയയിൽ ചില കരടുകൾ അലിഞ്ഞുചേരുകയും ശുദ്ധജലത്തിന്റെ പോഷകാവസ്ഥയെ ...

മായുന്ന ഗ്രാമീണ സ്‌മൃതികൾ

ഗ്രാമീണഭംഗിയുടെ പച്ചപ്പും പറവകളുടെ സജീവസാന്നിധ്യവും കൊയ്‌ത്തുപാട്ടിന്റെ ഈണവും നാടൻകളിയുടെ താളവുമൊക്കെ മനസ്സിനെ കുളിർപ്പിച്ചൊരു കാലമുണ്ടായിരുന്നു. തോടും കുളവും കുന്നും മലകളും വളളിക്കാവുകളും വിശാലമായ പാടവും അവയ്‌ക്കുമേൽ വീണുകിടക്കുന്ന പുലർവെയിലും സുഖമുളള ഏകാന്തത സമ്മാനിച്ചൊരു കാലത്തിൽനിന്നും നാം ഏറെ മുന്നോട്ടു പോയിരിക്കുന്നു. നഷ്‌ടപ്പെട്ട സുഖമുളള ഏകാന്തത ഇന്ന്‌ തീഷ്‌ണമായ നൊമ്പരമായി ശ്വാസം മുട്ടിക്കുകയാണ്‌. പുലർകാലങ്ങളിൽ നമ്മെ വിളിച്ചുണർത്തിയ കുയിലുകളും കോഴികളും നമ്മിൽനിന്നും എങ്ങോ മറഞ്ഞുപോയി. ...

ഒരാൾക്കൊരു മരം നക്ഷത്രമരം

2005 ജൂൺ 5 ലോക പരിസ്ഥിതിദിനത്തിൽ പരിസ്ഥിതി പ്രവർത്തകരെ ഏറെ കർമ്മോന്യുക്തരാക്കിയ ആശയങ്ങളാണ്‌ ഹരിതനഗരങ്ങൾ, ക്ലബ്‌ മരം, ഒരാൾക്കൊരു മരം നക്ഷത്രമരം തുടങ്ങിയവ. ഇവയൊന്നും ഏകദിന അജണ്ടയല്ല. വരുംകാലങ്ങളിൽ പടർന്നു പന്തലിച്ചു നിർത്തേണ്ട തുടർപ്രവർത്തനങ്ങളാണ്‌. എന്തിനാണു നാം ഇത്തരം പ്രവർത്തനങ്ങളിൽ സജീവത കാട്ടുന്നത്‌? എന്തിനാണ്‌ നാം പരിസ്ഥിതിയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ഏറെ വ്യാകുലപ്പെടുകയും വേവലാതിപ്പെടുകയും ചെയ്യുന്നത്‌! ഉത്തരം ലളിതമാണ്‌. പ്രകൃതിയോടുളള മനുഷ്യന്റെ സ്വാർത്ഥതാ മനോഭാവം നമ്മുടെ മണ്ണിനേയ...

ജലനിക്ഷേപം വർഷകാല അജണ്ടയാക്കുമ്പോൾ

വേനലും വർഷവും പ്രകൃതിയുടെ അനിഷേധ്യമായ സ്പന്ദനമാണ്‌. ഈ ഇരുകാലത്തിന്റെയും മൃദുലവും വിസ്‌തൃതവുമായ വികാരത്തിന്റെ പരിശുദ്ധത മണ്ണിലും വെളളത്തിലും വായുവിലും ദൈവീക പരിവേഷത്തോടെ കാത്തുസൂക്ഷിക്കാൻ ഉത്തരവാദപ്പെട്ടവരാണ്‌ നമ്മൾ മനുഷ്യർ. സകല ജീവജാലങ്ങൾക്കും മീതെ ഇരിക്കുന്ന മനുഷ്യൻ ഭാവി തലമുറയുടെ കളങ്കരഹിതമായ ജീവിത സുഖാനുഭൂതികൾക്കായി മനസ്സു തുറന്നുവെച്ച്‌ പ്രകൃതിക്കുമേൽ നന്മകൾ പ്രാവർത്തികമാക്കേണ്ടതിനുപകരം ഇതെല്ലാം മറന്ന്‌ ഭൂമിക്കുമേൽ ഉളളം നിറയെ സ്വാർത്ഥതയുമായി താണ്ഡവമാടുകയാണ്‌. ഈ അസുഭകരമായ വളർച്ച ഒരു കാലത്...

കണ്ടൽക്കാടുകളുടെ ജീവശാസ്‌ത്രം -പ്രകൃതിയുടെ നീരുറവപ...

കേരളത്തിലെ പരിസ്ഥിതിവ്യവസ്ഥയെ ശരിയായ രീതിയിൽ സംരക്ഷിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്‌ കണ്ടൽക്കാടുകൾ. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ നിത്യഹരിത സസ്യമായി ജനസഹസ്രങ്ങൾക്ക്‌ കൗതുകവും കാരുണ്യവും നൽകി കോട്ടമതിലിന്റെ ഗാംഭീര്യം ധ്വനിപ്പിക്കുന്ന തലയെടുപ്പോടെ തഴച്ചുവളർന്ന കണ്ടൽക്കാടുകൾ ഇന്നലെകളുടെ കാഴ്‌ചകളാണെങ്കിൽ ഇന്നത്‌ ഉപ്പുകാറ്റേറ്റ്‌ ദ്രവിച്ചുപോയ കൽമതിൽപോലെ കാഴ്‌ചകളിൽ നിറയുകയാണ്‌. നദികളാൽ സമ്പന്നമായ കേരളത്തിൽ നദീതടങ്ങളോടനുബന്ധിച്ച്‌ സ്വാഭാവികമായ രീതിയിൽ രൂപപ്പെട്ടിട്ടുളള കണ്ടൽവനങ്ങൾ നമ...

തീർച്ചയായും വായിക്കുക