Home Authors Posts by ധീരപാലൻ ചാളിപ്പാട്ട്‌

ധീരപാലൻ ചാളിപ്പാട്ട്‌

0 POSTS 0 COMMENTS

ഉണർവ്‌

കനത്തുപെയ്യുന്നു മഴമേഘം, കാറ്റി ലുതിർന്നു വീഴുന്നു കദനഭാരങ്ങൾ കറുത്തു പിന്നെയും മുഖമേറെ, രാവിൻ നനുത്ത പുഞ്ചിരി തെളിഞ്ഞതില്ലല്ലോ, ഇരുണ്ടയാമത്തെ പഴിച്ചു പിന്നെയും നടന്നു നീങ്ങി ഞാൻ, വരാതിരിക്കില്ല വിഭാതമെന്നൊരു പ്രതീക്ഷയിൽ മനം കുളിരണിയവേ അകലെ മിന്നായം തെളിഞ്ഞു കണ്ടുവോ അകതാരിൽ പൂത്തോ പ്രകാശവായ്‌പുകൾ സുഗന്ധപൂരിതം മനസ്സിൽ നിന്നൊരു മധുരസംഗീതം നിറഞ്ഞൊഴുകുന്നു; വ്യഥയൊടുങ്ങുന്നു, വെളിച്ചത്തെപ്പുൽകി യിനിയും പാടുവാ നുണർന്നിരിപ്പു ഞാൻ. Generated from archived content: po...

കഥയില്ലാത്ത രാവുകൾ

മുത്തച്ഛന്റെ ഉറച്ചതീരുമാനം കേട്ടപ്പോൾ മുത്തശ്ശി മറുത്തൊന്നും പറഞ്ഞില്ല; തലകുലുക്കി സമ്മതിച്ചു സ്‌കൂൾ അവധിക്കുപാലും പേരമക്കൾക്ക്‌ നാട്ടിൽ വരാൻ ഒഴിവില്ല. എന്നും ട്യൂഷനും ഗെയിംസും തന്നെ ഡാഡിയും മമ്മിയും ഉദ്യോഗസ്ഥൻഃ അവർക്കും തിരക്കൊഴിഞ്ഞ നേരമില്ല. ഫ്ലാറ്റും കാറും ആധുനിക സജ്ജീകരണങ്ങളും ടെലിഫോൺ ശബ്ദിക്കുമ്പോഴൊക്കെ മുത്തശ്ശി ഞെട്ടിയുണരും മുത്തച്ഛനെ തട്ടിവിളിക്കും വർഷങ്ങളായി തുടരുന്ന പതിവു- ചെറുമക്കളെ കാണാതെ കടന്നുപോയ ആയിരത്തൊന്നു രാവുകൾ എല്ലാം കൃത്യമായി മുത്തശ്ശിക്കറിയാം അവസാനം മുത്തച്ഛന്റെ തീരുമാനം കേ...

തീർച്ചയായും വായിക്കുക