ധീരപാലൻ ചാളിപ്പാട്ട്
‘എന്റെ ദുഃഖം എത്ര മധുരം’
പഴയ ഗ്രന്ഥശേഖരത്തിൽ നിന്ന് വിലപ്പിടിപ്പേറിയ ഒരു പുസ്‌തകം കണ്ടെടുക്കാനുളള ശ്രമത്തിനിടയിൽ ഒരു പരിചിതമുഖം എന്നെ പിടിച്ചുനിർത്തി. നോവൽ രചനയിൽ അന്യാദൃശപാടവം കാഴ്‌ചവച്ച പഴയ കൂട്ടുകാരൻ... സാഹിത്യരംഗത്തെ സഹപ്രവർത്തകൻ.... ഗുരു.....ഉപദേഷ്‌ടാവ്.... തലമുറകളുടെ വിടവ് ഒരിക്കലും ബാധിക്കാതെ കുടുംബസുഹൃത്തായി മാറിയ ആചാര്യൻ. അച്ഛന്റെ സഹപാഠി, തന്റെ സഹചാരി, മകന്റെ അഭ്യുദയകാംക്ഷി... മൂന്ന് തലമുറകളിലൂടെ വളർന്നുവന്ന സൗഹൃദം. പുറംചട്ടയിൽ ചിന്താകുലനായിരിക്കുന്ന ഗ്രന്ഥകാരന്റെ പടം എന്ന...