Home Authors Posts by ധീരപാലൻ ചാളിപ്പാട്ട്‌

ധീരപാലൻ ചാളിപ്പാട്ട്‌

0 POSTS 0 COMMENTS
വിലാസം തൃത്തല്ലൂർ പി.ഒ, തൃശൂർ Address: Phone: 0487 2632548 Post Code: 680 619

എന്റെ ഗ്രാമം

നഗരവൽക്കരണത്തിന്റെ കടന്നുകയറ്റം ചെറിയതോതിൽ കീഴ്‌പ്പെടുത്തിയിട്ടും ഗ്രാമവിശുദ്ധി കൈവിടാതെ കാത്തുസൂക്ഷിക്കുന്ന തീരപ്രദേശമാണ്‌ വാടാനപ്പളളി. വിവിധ മേഖലകളിൽ പ്രശസ്‌തമായ ഒട്ടേറെ പേർ ഇവിടെ ജനിച്ച്‌ മൺമറഞ്ഞവരായിട്ടുണ്ട്‌. കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്ക്‌ വളക്കൂറുളള മണ്ണാണിത്‌. കാസിം വാടാനപ്പളളി, ലതികാലെനിൻ, പി.എൻ. ഗോപീകൃഷ്‌ണൻ, റഹിമാൻ വാടാനപ്പളളി, സത്യൻ വഴിനടക്കൽ, അവാദ്‌ വാടാനപ്പളളി, ബാലകൃഷ്‌ണൻ വെന്നിക്കൽ, വിശ്വം മണലൂർ, ധർമ്മരാജൻ തൃത്തല്ലൂർ, മോഹൻ പാലക്കാട്‌ തുടങ്ങിയ എഴുത്തുകാരും, നാടക സംവിധായകനും ‘ജ...

കടങ്കഥ

ആദ്യം കൊലചെയ്യപ്പെട്ടത്‌ ഒരു പാവം ഹൈന്ദവൻ തുടർന്ന്‌ മുസ്ലീം - ക്രിസ്ത​‍്യൻ ചങ്ങാതികൾ. മുറപോലെ മാർക്സിസ്‌റ്റ്‌, ബീജെപി ലീഗ്‌, കോൺഗ്രസ്‌ സഹോദരന്മാർ ‘ഇവിടെ മനുഷ്യരാരും മരിക്കുന്നില്ലേ മുത്തച്ഛാ? കുഞ്ഞുമോൻ ചോദിച്ചപ്പോൾ തനിക്ക്‌ ഉത്തരം മുട്ടി അവസാനം ആലോചിച്ചു പറഞ്ഞു. ഇവിടെ മനുഷ്യരില്ല മോനേ; പാർട്ടിക്കാരും പള്ളിക്കാരും അമ്പലക്കാരും മാത്രം! Generated from archived content: poem9_dec11_07.html Author: dheerapalan_chalipattu

കളിയരങ്ങ്‌

ഇടനെഞ്ഞു പൊട്ടി- ക്കരയുന്ന കാലം, പിടഞ്ഞു വീഴുന്നു നിമിഷമോരോന്നും. ഇനിയും മുന്നോട്ടു നടന്നു നീങ്ങുവാൻ കഴിവെഴാത്തവ- നിവനെന്നാകിലും കരളുറപ്പോടെ കഴിഞ്ഞ കാലത്തി- ന്നനുഭവങ്ങളെ നിരത്തിവയ്‌ക്കവേ വെറുതെ വേദനാ ഭരിതമെൻമനം വിതുമ്പിപ്പോകുന്നു വിപഞ്ചികക്കൊപ്പം. കനത്ത ദുഃഖവും കവിതയായ്‌ മാറ്റി നനുത്ത സ്വപ്ന- ചിറകിൽ പൊങ്ങിയും പുലരൊളി വിണ്ണിൽ പ്പടരുമെന്നോർത്ത്‌ മിഴിയൂന്നി നിന്നൊ രിരുണ്ട രാത്രികൾ, മനസ്സിന്നാഴത്തിൽ പ്പതിഞ്ഞ മായാത്ത മുറിവുകൾ, വർണ്ണ വസന്തഭംഗികൾ നിറവിൽ സൂക്ഷിച്ച പ്രകാശധാരകൾ, ചെറുകാറ്റേൽക്കവേ ഇളകിയാട...

ദേശാടനക്കിളികൾ

ദേശാന്തരങ്ങളിൽ ചുറ്റിത്തിരിഞ്ഞിവർ എത്തിയതെന്റെ ഗ്രാമത്തിൽ. വേഷം പരിചിതമല്ലല്ലോ ഭാഷയും; തീർത്തും നവാഗതർ നാട്ടിൽ. ഭൂപടം നോക്കി സ്ഥലകാലക്കാഴ്‌ചകൾ തേടുന്ന ദമ്പതിമാരോ, വീടുവെടിഞ്ഞ്‌ പുറം നാട്ടിലെത്തിയ കാമുകീ കാമുകന്മാരോ. കാണാത്ത നാടും നഗരവും ചുറ്റുന്ന ലോകസഞ്ചാരികൾ താനോ. ചക്രമുരുളുന്നു, ദൂരങ്ങൾ താണ്ടുവാ നൊട്ടും മടിയില്ലിവർക്ക്‌. എത്തുന്ന ദേശം സ്വദേശമായ്‌ മാറ്റുന്നു, നിത്യമീയാത്ര തുടരാൻ കാലപ്പകർച്ചയിൽ പ്പോലും തളരാതെ കാലുകൾ വച്ചു നടക്കാൻ ആരിവർക്കേകി മനക്കരുത്തും, രാഗം വായ്‌ക്കുന്ന തേന്മൊഴിച്ചാർത്തും...

ത്രിമാനം

പരിവാരങ്ങളെ കൈയകലം മാറ്റി നിർത്തി ഒറ്റയ്‌ക്ക്‌ കടപ്പുറത്തു കൂടെ നടന്ന്‌ ഒരാൾ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു. ചിലപ്പോൾ സ്വരം താഴ്‌ത്തിയും ചിലപ്പോൾ ഉയർന്നും. ഒരു കൈ കാതോരം ചേർത്തുപിടിച്ചിട്ടുണ്ട്‌. ഞാൻ അയാളെത്തന്നെ ഉറ്റുനോക്കി നിന്നു. ‘ചെമ്മീനി’ലെ ചെമ്പൻകുഞ്ഞിന്റെ മുഖഭാവം. അതേ കരുത്ത്‌ എല്ലാം വെട്ടിപ്പിടിക്കാനുള്ള ചങ്കൂറ്റം. വിദേശമൂലധനം കടപ്പുറത്തിറക്കിയ ഇയാൾ വ്യാപാരി തന്നെ; സംശയമില്ല. വള്ളവും വലയും ഒന്നിച്ച്‌ വിലക്കെടുത്തവൻ; ഗ്രാമീണ താരുണ്യങ്ങളേയും. പരീക്കുട്ടിമാരെ ചതിച്ച്‌ പളനിമാരെ കൂട്ടുപിടിച...

രചനയുടെ വർത്തമാനം

ഓരോ രചനയും ഓരോ കണ്ടെത്തൽ; വാർന്നു വീഴുന്നത്‌ തികച്ചും യാദൃശ്‌​‍്‌ചികം. പഴയ ഓർമ്മകൾ പുതിയ സാഹചര്യത്തിൽ പൊട്ടിമുളക്കാം. ഏറെക്കാലം വേഴാമ്പലിനെപ്പോലെ ദാഹനീരിന്‌ കൊതിച്ച്‌ മനസ്സിന്നാഴത്തിൽ തപസ്സിരുന്നത്‌. ചെറിയൊരനുഭവം- ചിലപ്പോൾ നടന്നുപോകുമ്പോഴാവാം, വിശ്രമിക്കുമ്പോഴാവാം, ഉറക്കത്തിനും ഉണർവിനുമിടയിലെ അബോധതലത്തിലാവാം, എപ്പോഴെന്നറിയില്ല, അക്ഷരങ്ങളും പദങ്ങളും ധാരധാരയായി ഒഴുകിയെത്തുന്ന തെങ്ങനെയെന്നു മറിയില്ല, അമൂർത്തമായ ആശയങ്ങൾ മുന്നിൽ ഒരുങ്ങിവന്ന്‌ ലാസ്യലഹരി പകരുമ്പോൾ എഴുതാതിരിക്കാനാവില്ല. സൃഷ്ടിയുടെ ...

സൈബർ തീരം

വരികൾക്കിടയിലൂടെ വായിക്കെ വിങ്ങിപ്പൊട്ടും മനസ്സിന്നാഴം, മൗനം തേടുന്ന ചോദ്യം. മധുരം കിനിയും ശബ്‌ദം, ഇമകൾ വിടരും സ്വപ്‌നം, പരിഭവം തൂകും പ്രണയം... കണ്ടും കേട്ടും കഴിഞ്ഞ കാലം തിരികെ വന്നുവോ, ഈമെയിൽ സന്ദേശത്തിൽ നിൻമുഖം തെളിവാർന്നോ. മരുഭൂമിയിലെ മൃഗതൃഷ്‌ണയിൽ ചേക്കേറുവാൻ നിൻമോഹം, ഇളം കാറ്റേറ്റു- ഗ്രാമസൗഭഗ- മുണ്ടു കഴിയും നിന്നോടെനി ക്കസൂയ, ഇരുകൈവഴി- കളും താണ്ടി ഇനി നമുക്കൊന്നിക്കാൻ ഒരു സൈബർ തീരം. Generated from archived content: cybertheeram.html Author: dheerapala...

തീർച്ചയായും വായിക്കുക