Home Authors Posts by ധീരപാലൻ ചാളിപ്പാട്ട്‌

ധീരപാലൻ ചാളിപ്പാട്ട്‌

0 POSTS 0 COMMENTS
വിലാസം തൃത്തല്ലൂർ പി.ഒ, തൃശൂർ Address: Phone: 0487 2632548 Post Code: 680 619

സഹയാത്രികന്‌ ഒരു പ്രതിയോഗി

നിഴൽപോൽ നീയെൻ കൂടെ നടക്കെ കാലിടറാതെ നിന്നോടൊപ്പം ഞാനും. ഭീതിയി- ല്ലെനിക്കൊട്ടും എൻനേർക്കു നിൻ ദംഷ്‌ട്രകൾ നീളുമെന്നറിയാം ഏതു നിമിഷവും.... കഴുത്തിൽ നിൻകൈവിരലിലെ നഖപ്പാടുകൾ പതിഞ്ഞേക്കാം, ശ്വാസമൊതുങ്ങി പ്പിടഞ്ഞു വീണേക്കാം... എല്ലാം ഞൊടിയിടനേരം. എന്നാൽ കണ്ണിലെ പ്രകാശം നക്ഷത്രങ്ങൾക്കും പ്രതീക്ഷാനിർഭരം മനസ്സും ഉദയ സൂര്യനും ഉന്മേഷം പച്ചിലപ്പടർപ്പിനും സ്നേഹചൈതന്യം കടൽസാന്ദ്രതയ്‌ക്കും നൽകിക്കഴിഞ്ഞപ്പോൾ നിന്നെ നീയറിയാതെത്തന്നെ തോല്പിക്കാൻ എത്ര പെട്ടെന്ന്‌ ശക്തനായ്‌ കഴിഞ്ഞിവൻ. ...

വൈലോപ്പിളളിയുടെ ‘കാമുകി’

എന്റെ ‘കിളി’യൊച്ച വേറിട്ടു കേട്ടുവോ, ചോദ്യം കവിയോട്‌ അയൽക്കാരി. കൂട്ടുകാരികളൊത്ത്‌ വീട്ടുമുറ്റത്ത്‌ കൈകൊട്ടിക്കളിക്കവേ വായനമുറിയിലെ ജനൽപ്പാളികൾ മലർക്കെ തുറന്നത്‌ ഒളികണ്ണാൽ കണ്ടു, മങ്ങിയ നിലാവിൽ തെളിവാർന്ന മുഖവും. പാടിയ പല്ലവി ഉച്ചത്തിലാവർത്തിച്ചൂ, ആരാനുമൊരാൾ കാതോർക്കാനുണ്ടെങ്കിൽ എന്തൊരാഹ്ലാദം, നേരിയ നിലാവിനുപോലും മധുരാലസ്യം..... തിരിച്ചറിഞ്ഞു കാണും ഒരേ ബിന്ദുവിൽ മിഴിനട്ട്‌ സ്വപ്നത്തിൽ ചായും ഒരാളെങ്കിലും! Generated from archived content: poem_may22.h...

കവിതക്കഷായം

വായിച്ചു തളർന്നു. (വളർന്നില്ല) ഇനി അല്പം പകലുറക്കം. വാക്കുകൾ സ്വപ്നം കണ്ടു കിടക്കാം. കൂട്ടിച്ചേർത്ത്‌ പുതിയ കാവ്യം മനസ്സിൽ തീർക്കാം. അർത്ഥം...അനർത്ഥം അലങ്കാരം... പ്രാസം.. നാനാർത്ഥം... എടുത്തും കളഞ്ഞും ആറ്റിയും കുറുക്കിയും മേമ്പൊടി ചേർത്ത്‌ പാകത്തിൽ കടലാസ്സുപാത്രത്തിൽ പകർന്നു വയ്‌ക്കാം. ആവശ്യക്കാർക്ക്‌ വെളളം ചേർക്കാതെ ഔൺസ്‌ ഗ്ലാസിൽ. കയ്പു കൂടിപ്പോയെന്ന്‌ ചിലർ. മധുരം പോരെന്ന്‌ മറ്റു ചിലർ. പത്രക്കാരുടെ പരസ്യം ബഹുകേമംഃ കവിതക്കഷായം വിറ്റു തീർന്നു. അടുത്ത പതിപ്പ്‌ വൈകാതെ, കാത്തിരിക്കുക. ...

പോക്കുവെയിൽ

പോകുവെയിൽ കൊണ്ട്‌ അല്‌പനേരമിരിക്കാം, സഖീ, നോക്കൂ, ദൂരെക്കാഴ്‌ചയായ്‌ പത്തേമ്മാരിയും മത്സ്യബന്ധനബോട്ടും ആഴിയിൽ ആണ്ടു മുങ്ങാൻ കൊതിക്കും വൃദ്ധഭാസ്‌ക്കരൻ പശ്ചിമാംബരത്തിൽ നിറദുഃഖവും പേറി താരാകുമാരിമാർ നൃത്തമാടി നിരക്കാൻ യാമങ്ങളിനിയും, കുളിർകാറ്റിന്റെ ശീതളസ്‌പർശം കൗതുകം പകരാനും മേഘപാളികൾ മറഞ്ഞ അന്തിച്ചോപ്പിൽ മിഴിനട്ടിരിക്കാം ഉയർന്നു താഴ്‌ന്നും ഉന്മേഷം പകർന്നും തീരംതേടിയലയും തിരമാലകളോട്‌ കുശലം പറയാം എന്നിട്ടുമെന്തേ മുഖം കുനിച്ചിരിപ്പൂ നീ സഖി? നിന്റെ മൗനം ജ്വാലയായ്‌ എന്നിലും പടരുന്നു. നിലാവ്‌ വന്ന്...

വീണ്ടും വരൂ

മനുഷ്യനന്മയെ ക്കുറിച്ചുപാടിയ കവിയുടെ ശബ്‌ദം നിലച്ചു പോയല്ലോ അനന്തമീ ഭൂമി, അതിന്റെ തീരത്തി ലിരുന്നുപാടുവാ നിനിയൊരാളെന്ന്‌ മുളങ്കഴലൂതി യരികിലെത്തിടും! അനന്തനീലിമ നിറഞ്ഞൊരാകാശം, നിറവിൽ പൂക്കുന്ന വസന്തദീപ്തികൾ പ്രണയ സല്ലാപ തരളചിത്തരായ്‌ നടന്ന മാർഗ്ഗത്തി ലിരുൾ പരന്നുവോ വിഷാദചിന്തക ളുതിർന്നുവീണിടും വികാരവായ്‌പിലു മുണർന്നുപാടുവാൻ ഇനിയും നീയെന്റെ യരികിലെത്തില്ലേ സ്വരമധുരിമ പകർന്നു നില്‌ക്കില്ലേ? കദനപൂർണ്ണമീ കവിയുടെ കഥ പറഞ്ഞു തീർക്കുവാൻ കഴിവതില്ലല്ലോ. ഒരു വട്ടം കൂടി നടന്നു തീർക്കുവാൻ ഹരിതമീ ഭൂമി ഇവിട...

കണ്ടവരാരുണ്ട്‌

അമ്പിളിമാമനും കുട്ടനും കൂടി പന്തയം വച്ചു കളിക്കാൻ പോയ്‌ മാനത്തു മാമനും താഴത്തു താനുമായ്‌ ആഴിക്കരയോളമോടിയെത്തി ചെഞ്ചായം പൂശിയ മാനമിരുണ്ടപ്പോൾ അമ്പിളിമാമനെ കാണാതായ്‌. കണ്ടവരാരുണ്ട്‌, കണ്ടവരാരുണ്ട്‌ മാമനൊളിച്ചൊരു കൊട്ടാരം? Generated from archived content: nursery_may28.html Author: dheerapalan_chalipattu

തത്തമ്മ

പച്ചയുടുപ്പും പവിഴക്കൊക്കും കാട്ടിനടക്കും തത്തമ്മേ, തത്തി നടക്കും തത്തമ്മേ, തനിയെ നടക്കും തത്തമ്മേ, പൂച്ച വരുന്നൂ ചെഞ്ചെമ്മെ കൂട്ടിലൊളിച്ചോ തത്തമ്മേ. Generated from archived content: nursery_may17.html Author: dheerapalan_chalipattu

വിരുതൻ പൂച്ച

പൂച്ചയ്‌ക്കാര്‌ മണികെട്ടും, നീയോ ഞാനോ മുൻനിരയിൽ? പലമട്ടങ്ങനെ തർക്കം മൂത്തി- ട്ടെലികൾ തമ്മിൽ മത്സരമായ്‌. വിരുതൻ പൂച്ച പതുങ്ങിച്ചെന്നു തർക്കം തീർത്തു, കഥതീർത്തു. Generated from archived content: kuttinadan_may31.html Author: dheerapalan_chalipattu

കളളൻ ബാലു

കൂരിരുട്ടിലാരോ മാറിയെന്നു തോന്നി കൂട്ടിൽ നിന്നിറങ്ങി ടോമിയൊച്ച കൂട്ടി. ബാലു എന്ന കളളൻ മാല തട്ടിയോടി കാത്തുനിന്ന ടോമി തോളിൽ ചാടിക്കേറി. Generated from archived content: kuttinadan_june14.html Author: dheerapalan_chalipattu

കൂടുമാറ്റം

കൂട്‌വിട്ട്‌ കൂടുമാറാൻ പരിശീലനം നേടിയപ്പോൾ സമൂഹത്തിൻ മുഖ്യസ്ഥാനം. നേതാക്കൾ കല്പിക്കുന്നത്‌ കേട്ട്‌ ‘റാൻ’ മൂളുകയും ഇടയ്‌ക്കിടയ്‌ക്ക്‌ രാമനാമം ജപിക്കുകയും ചെയ്താൽ ശത്രുക്കളില്ല, മിത്രങ്ങൾ മാത്രം! Generated from archived content: poem7_oct1_07.html Author: dheerapalan_chalipattu

തീർച്ചയായും വായിക്കുക