ധീരപാലൻ ചാളിപ്പാട്ട്
പുതിയമാനം
ഉന്മത്തമായ മനസ്സിൽ ഉരുണ്ടുകൂടി പെയ്യാൻ ഇനിയും മഴമേഘങ്ങൾ വിഷാദം ഊർന്നുവീണു കഴിഞ്ഞാൽ നിലാവൊളി പരക്കുന്നതും കാത്ത് ഏറെ നേരം ഒരു ഇന്ദ്രജാലക്കാരനെപ്പോലെ വിവിധ വർണ്ണങ്ങൾ ചാലിച്ചെടുത്ത് ക്യാൻവാസിൽ പകർന്നുകഴിഞ്ഞാൽ എല്ലാം ശുഭം പിന്നെ ഏകാന്ത ധ്യാനത്തിൽ തെളിഞ്ഞുവരുന്നതെല്ലാം നൂതനമായ കാഴ്‌ചപ്പാടുകൾ അവയും പകർന്നു വച്ചാൽ മനസ്സു പിന്നെയും പുതിയ മാനം തേടും. Generated from archived content: poem6_feb.html Author: dheerapalan_chalipad
ദൂരക്കാഴ്‌ച
ശബ്‌ദകോലാഹലങ്ങളിൽ നിന്നകന്ന് കാഴ്‌ചകൾ കാണാനായ് തനിക്കിഷ്‌ടം കൂട്ടത്തിൽ കൂടുമ്പോൾ സ്വത്വം നഷ്‌ടപ്പെടുന്നു ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല അതുകൊണ്ടുതന്നെ മിത്രങ്ങളെക്കാൾ കൂടുതൽ ശത്രുക്കളാണ് തനിക്ക് ഒറ്റപ്പെട്ടവന്റെ മനസ്സുവായിച്ചറിയാൻ ആർക്കാവും; അതിന്റെ വിങ്ങലും വിതുമ്പലും ആഹ്ലാദം തരുന്ന നിമിഷങ്ങൾക്ക് തൊങ്ങലുകൾ തുന്നിപ്പിടിപ്പിച്ചും ബഹളത്തിൽ നിന്നൊഴിഞ്ഞും സ്വപ്‌നം കണ്ടിരിക്കാനുളള തന്റെ ശ്രമം ഇപ്പോഴും തുടരുന്നു. Generated from archived content: poem3_aug....
റവ്യൂ ഹർജി
ഈയിടെ ആത്മഹത്യചെയ്ത പാവം കർഷകനാണ് ഞാൻ എന്റെ പടം താങ്കൾ പത്രത്തിലും ചാനലിലും കണ്ടുകാണുമല്ലോ കിട്ടാക്കടം എഴുതിത്തള്ളുമെന്ന വാർത്ത വായിച്ചപ്പോൾ ഒരിക്കൽക്കൂടി ഈ മനോഹര തീരത്ത് അല്പനാൾ കഴിയാൻ മോഹം. Generated from archived content: poem7_dec21_07.html Author: dheerapalan_chalipad
കവി
അന്ധന് കവിയാവാം. പക്ഷേ കവിക്ക് അന്ധനാവാൻ പറ്റില്ല. Generated from archived content: oct_story1.html Author: dheerapalan_chalipad