ധന്യാരാജ്
മരിച്ചവരുടെ ചാനൽ
“നിങ്ങളുടെ കാഴ്‌ചയ്‌ക്ക് തകരാറുകളൊന്നുമില്ല.” കാഴ്‌ചശക്തി പരിശോധിക്കുന്ന ഉപകരണത്തിന്റെ സ്‌റ്റാൻഡിൽനിന്നും മുഖം മാറ്റി കൊളളാൻ ആംഗ്യം കാണിച്ചിട്ട് ഡോ.ജയപ്രകാശ് പറഞ്ഞു. അതിനുമുമ്പ് ചുവരിൽ പതിപ്പിച്ചിരുന്ന സ്വർണ്ണനിറമുളള ബോർഡിലെ ആരോ ചിഹ്നങ്ങളുടെയും ഇംഗ്ലീഷ് അക്ഷരങ്ങളുടെയുമെല്ലാം ഡയറക്ഷൻ അവൾ അനായാസം തിരിച്ചറിഞ്ഞിരുന്നു. അനിലിന്റെ മുഖത്ത് ആശ്വാസത്തേക്കാളധികം പരിഭ്രമമാണെന്ന് സുഷമയ്‌ക്കുതോന്നി. “അപ്പോൾ ഡോക്‌ടർ ഈ കണ്ണുകളിലെ എരിച്ചിൽ...” “ദാറ്റ് ഈസ് ട്യൂ റ്റു സം അൺസ്‌പെസിഫൈഡ് റീസൺ. നതിംഗ്...