ധന്യ പി സുകുമാരന്‍
ഇനി ഞാന്‍ …
അര്‍ഥമില്ലാത്ത അസ്വസ്ഥതകളുടെ രാത്രിമേളം ഇരമ്പുമ്പോള്‍ഞാന്‍ തെല്ലു പോലും ഇപ്പോള്‍ ഭയപ്പെടാറില്ല.ഭ്രാന്തിന്റെ തണലില്‍ ഇനിയെനിക്ക് സുഖമായുറങ്ങാം,വെറുതെ നിലവിളിക്കാം, കാരണമില്ലാതെ പൊട്ടിച്ചിരിക്കാം.പ്രണയത്തിന്റെ നിഴല്പ്പാടുകളില്‍ വറ്റിവരണ്ടിനി ഞാന്‍ ചൂളില്ല,വാര്‍ന്നൊഴിഞ്ഞ വിശ്വാസങ്ങളുടെ വേദനയുടെവിലങ്ങുകള്‍ ഇനിയെന്നെ മുറിവേല്‍പ്പിക്കില്ല,ആ വ്രണങ്ങളില്‍ ഈച്ചകള്‍ കുത്തില്ല.മഞ്ഞച്ച കണ്ണുകളില്‍ നോക്കി മരിച്ചു ജീവിക്കാന്‍ഇനി ബദ്ധപ്പാടുകള്‍ ഉണ്ടാവില്ല.മരിച്ചവരുടെ രാനിലവിളികള്‍ വെളിച്ചത്തിന്റെവെളിപ്പാടുകള്...