ധന്യാ എബ്രഹാം
ബന്ധനങ്ങൾ
അകലത്തിലെന്നോ കണ്ണിവിട്ട ബന്ധങ്ങൾ കൂട്ടിവിളക്കാനഗ്നിക്കായ് കൊതിക്കുന്നു. നീയൊരു മാത്രയെൻ ജീവന്റെയുളളിൽ ചേക്കേറാനെത്തിയ പറവമാത്രമോ? മൃഗീയ രാത്രികളിലെന്നോ കാലം കൊയ്‌ത്തിന്റെ തേരുമായ് മൃഗയാ നടത്തുന്നു! അതിൻ ധ്വനികേട്ടുവട്ടം വീണുപോം പാഴ്‌മരം വിട്ട തുടിപ്പുകളിലൊന്നു മാത്രമായിരുന്നോ നീ? സ്‌നേഹത്തിൻ തരിയായ് ചിറകി- ലൊതുങ്ങിയ ഓർമ്മകൾ കിനിഞ്ഞു വീഴാൻ ചെറുമഴ... യുഗങ്ങളുടെ പ്രയാണം അസ്‌തമിക്കുന്നത് ഒരു വ്യാമോഹമായിരുന്നുവോ? Generated from archived content: poem3_june_05...