ദേവേന്ദുദാസ്
ഉയരങ്ങൾ താണ്ടുമ്പോൾ
പാർലമെന്റ് സെൻട്രൽ ഹാളിന്റെ ചുമരിൽ തൂങ്ങിയ ചില്ലുകണ്ണാടികൾക്കുളളിലെ പുരുഷാർത്ഥങ്ങളുടെ മൗനത്തിൽനിന്നും രാജ്യവ്യാപകമായി ചൂടൻ ചർച്ചകൾ. ഉറക്കത്തിൽ പാറാവുകാരൻ കിളിമൊഴി കേൾക്കുന്നു. “മാതൃഭൂമിയെ വെട്ടിമുറിക്കാൻ കൂട്ടുനിന്ന ഒരുതുണ്ട് ഒരു സമുദായത്തിന് ഒറ്റയ്‌ക്കും മറ്റേത്തുണ്ട് അനേകസമുദായങ്ങൾക്കും കടിച്ചുമുറിക്കാനായി എറിഞ്ഞുകൊടുത്ത മഹാത്മാവോ, അതോ നാട്യത്തേക്കാൾ പ്രവൃത്തിയിൽ വിശ്വസിച്ചിരുന്ന, ചുവടുകൾ മാറ്റാനുളളതാണെന്ന് വിശ്വസിച്ചിരുന്ന കർമ്മയോഗിയോ മഹാൻ?” “അത് നീ ഇരിക്കുന്ന ചില്ലയുടെ കുഴപ്പ...