ദേവസേന
ഇതു കവിതയല്ല നീയാണ്
നീ വളമാകേണ്ടി വന്നുവല്ലോ ഈ ഗോതമ്പുമണി വെളിച്ചം കാണുവാൻ കായൽക്കരയിൽ തടാകക്കരയിൽ ഓറഞ്ചുമരച്ചോട്ടിൽ നീ കവിതകൾ ചൊല്ലിയെന്ന മുഷിപ്പിച്ചു ജന്മനാ ഞാൻ വെറുത്തിരുന്നു കവിതകളെ ഗ്രഹണത്തിന്റെയന്നു “ഭ്രമകല്പനകളുടെ തോഴിയും, മൂഷികസ്‌ത്രീയും” ചൊല്ലിയെന്ന കരയിച്ചു ആ സന്ധ്യയിൽ തന്നെ അന്യോന്യം പിരിഞ്ഞു തനിയെ നടക്കേണ്ടി വന്നു നാം പിന്നീടെപ്പോഴോ അറിയുന്നു; സ്വന്തം പ്രാണനെയാണു നീ എന്നിലേയ്‌ക്കുൾപ്രാപണം നടത്തിയതെന്നും നിന്റെ പ്രാണന്റെ നിറമാണെന്റെ തൂലികയിലെ നീല മഷിയായി മാറിയതന്നും ഉരുകിയൊലിക്കുന്ന എന്റെ ഹൃദയത്തെ തൂ...
ഇതു കവിതയല്ല, നീയാണ്
നീ വളമാകേണ്ടി വന്നുവല്ലോ
ഈ ഗോതമ്പുമണി വെളിച്ചം കാണുവാൻ,
കായൽക്കരയിൽ
തടാകക്കരയിൽ
ഓറഞ്ചുമരച്ചോട്ടിൽ
നീ കവിതകൾ ചൊല്ലിയെന്ന മുഷിപ്പിച്ചു
ജന്മനാ ഞാൻ വെറുത്തിരുന്നു കവിതകളെ
ഗ്രഹണത്തിന്റെയന്നു “ഭ്രമകല്പനകളുടെ തോഴിയും,
മൂഷികസ്‌ത്രീയും” ചൊല്ലിയെന്ന കരയിച്ചു
ആ സന്ധ്യയിൽ തന്നെ
അന്യോന്യം പിരിഞ്ഞു തനിയെ നടക്കേണ്ടി വന്നു നാം
പിന്നീടെപ്പോഴോ അറിയുന്നു;
സ്വന്തം പ്രാണനെയാണു നീ
എന്നിലേയ്‌ക്കുൾപ്രാപണം നടത്തിയതെന്നും
നിന്റെ പ്രാണന്റെ നിറമാണെന്റെ തൂലികയിലെ
നീലമഷി...