ദേവകി അന്തർജ്ജനം
അമ്പലനടയിൽ
അമ്പലനടയിൽപ്പോയ് കൈകൂപ്പി നിന്നേനന്നും മുമ്പിലെശ്ശീലം കൈകളറിയാതുയരുന്നു നെയ്‌വിളക്കിലെത്തട്ടിൽ ചെമ്പകപ്പുമൊട്ടൊളി. ത്തൂവെളിച്ചത്തിൽ നൃത്തം വാദ്യവൃന്ദത്തിൻ ഘോഷം! ശ്രീലകവാതിൽ തുറന്നെഴുകീ ധൂപക്കൂട്ടിൽ പേലവമണം നേർത്ത ശംഖനാദത്തോടൊപ്പം... എന്തു ഘോഷമാണൊന്നു കാണുവാൻ കൈകൂപ്പുവാൻ ഒന്നുമേ കണ്ടീല ഞാൻ കണ്ടതായ് ഭാവിച്ചാലും..... ആളൊഴിയാറായ് ഞാനും കൂട്ടുകാരനും മാത്ര- മമ്പലനടയിൽത്താൻ നില്‌ക്കുകയാണെന്നിട്ടും അണയും വർഷക്കാലമിരുളും മിഴിത്തുമ്പി- ലുണരും നിരാശതൻ മന്ത്രങ്ങൾ മലർച്ചുണ്ടിൽ പാവനമേതോ ഭക്തികാവ്യത്തിൽ ലയ...